ട്രെയിൻ പാളംതെറ്റി; നശിച്ചത് 120 പുതുപുത്തൻ ബിഎംഡബ്ല്യൂ കാറുകൾ!!
അമേരിക്കയിൽ 120 ബിഎംഡബ്ല്യൂ കാറുകളുമായി യാത്രതിരിച്ച ചരക്കുതീവണ്ടി പാളം തെറ്റി. അപകടത്തിൽ 120 കാറുകൾക്കും നാശനഷ്ടം.
അമേരിക്കയിൽ തെക്കെ കരോലിനയിലുള്ള ബിഎംഡബ്ല്യൂ നിർമാണ ശാലയിൽ നിന്നും എക്സ്-ബാഡ്‌ജുള്ള എസ്‌യുവികളും ക്രോസോവറുകളും അടക്കം ഏതാണ്ട് 120 വാഹനങ്ങളുമായി പോവുകയായിരുന്ന ചരക്കുതീവണ്ടി പാളംതെറ്റി.

രണ്ട് എൻജിനുകളും 12 ഓളം വരുന്ന ബോഗികളുമാണ് പാളം തെറ്റിയത്. തെക്കേ കരോലിനയിലെ ജെൻകിൻസ്‌വില്ലിൽ വച്ചാണ് അപകടമുണ്ടായിരിക്കുന്നത്.

ഡിസംബർ നാലിനായിരുന്നു 120 വാഹനങ്ങളുടെ ഡെലിവറിക്കായി യാത്രപുറപ്പെട്ട ട്രെയിൻ പാളം തെറ്റിയത്.

ട്രെയിനുലുണ്ടായിരുന്ന രണ്ട് ലോക്കോപൈലറ്റുമാരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിട്ടയച്ചു.

ട്രെയിനിലുണ്ടായിരുന്ന കാറുകൾക്കെല്ലാം നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എത്രമാത്രം നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് വിലയിരുത്തി കമ്പനി തന്നെ വേണ്ട നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

ട്രെയിൻ പാളംതെറ്റിയത് എങ്ങനെയെന്നതൊന്നും വ്യക്തമായിട്ടില്ല. എന്നിരുന്നാലും തടസങ്ങൾ നീക്കി ഗതാഗതം പുനരാരംഭിക്കാനുള്ള പണികൾ ആരംഭിച്ചുക്കഴിഞ്ഞു.

ഒട്ടുമിക്ക കാറുകൾക്കും നാശം സംഭവിച്ചിരിക്കയാൽ അതു റിപ്പർ ചെയ്തെടുക്കാനുള്ള ശ്രമവും കമ്പനി ഭാഗത്തുനിന്നുമുണ്ടാകുന്നതാണ്.

നിങ്ങളറിയാതെ നിങ്ങളുടെ കാറുകളിൽ ഒളിഞ്ഞിരിപ്പുള്ള ചില രഹസ്യങ്ങൾ
സോഷ്യൽ മീഡിയയിൽ താരമായ ദുൽക്കറിന്റെ സൂപ്പർക്കാർ


Click it and Unblock the Notifications








