ട്രെയിനിന് കുറുകെ ചാടി ബൊലേറോ, ഒഴിവായത് വന്‍ ദുരന്തം

ലോകത്തെ തന്നെ ഏറ്റവും വലിയ നാലാമത്തെ റെയില്‍ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേസ്. എന്നാല്‍ ഈ വലിപ്പമൊന്നും മഹീന്ദ്ര ബൊലേറോയ്ക്ക് മുമ്പില്‍ വിലപ്പോയില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന യൂട്ടിലിറ്റി വാഹനമായ മഹീന്ദ്ര ബൊലേറോയ്ക്ക് വേണ്ടി സാക്ഷാല്‍ ട്രെയിന്‍ വഴി മാറിക്കൊടുത്തു.ഉത്തര്‍ പ്രദേശില്‍ നടന്ന ഈ സംഭവത്തിന്റെ വീഡിയോ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

ട്രെയിനിന് കുറുകെ ചാടി ബൊലേറോ, ഒഴിവായത് വന്‍ ദുരന്തം

ഉത്തരാഖണ്ഡ് രജിസ്‌ട്രേഷനിലുള്ള ബൊലേറോ റെയില്‍വേ ട്രാക്കില്‍ കുടുങ്ങി കിടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. 2WD വാഹനമായ ബൊലേറോയ്ക്ക് പുറകില്‍ ഡിഫറന്‍ഷ്യല്‍ ലോക്കില്ല. ഇത് കാരണം കൊണ്ട് ഒരു വീല്‍ ട്രാക്കില്‍ കുടുങ്ങിക്കിടക്കുകയും മറ്റേത് കറങ്ങിക്കൊണ്ടിരിക്കുന്നതായുമാണ് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാവുന്നത്.

ട്രെയിനിന് കുറുകെ ചാടി ബൊലേറോ, ഒഴിവായത് വന്‍ ദുരന്തം

ഈ സമയത്താണ് ചീറിപ്പാഞ്ഞ് ട്രെയിന്‍ വരുന്നത്. അപകടം സംഭവിക്കാതിരിക്കാന്‍ വേണ്ടി സംഭവ സ്ഥലത്ത് കൂടിയവരില്‍ ചിലര്‍ ചുവന്ന തുണിയും മറ്റും കൊണ്ട് ട്രെയിനിന് നേരെ വീശിക്കാണിച്ചത് കൊണ്ട് വലിയ അപകടം ഒഴിവായി. ഭാഗ്യവശാല്‍ ദൂരെ നിന്ന് തന്നെ ട്രെയിനിലെ ലോക്കോ പൈലറ്റ് ഇത് കണ്ടത് കൊണ്ട് അകലെ നിന്ന് തന്നെ ട്രെയിനിന്റെ വേഗം കുറയ്ക്കാന്‍ സാധിച്ചു. ബൊലേറോ ട്രാക്കില്‍ നിന്ന് നീങ്ങും വരെ ട്രെയിന്‍ കാത്തിരുന്നു എന്നതും ശ്ലാഖനീയമാണ്.

ട്രെയിനിന് കുറുകെ ചാടി ബൊലേറോ, ഒഴിവായത് വന്‍ ദുരന്തം

ഏതായാലും എല്ലാവരുടെയും സഹകരണം കൊണ്ട് വലിയ അപകടം തന്നെയാണ് ഇവിടെ ഒഴിവായിരിക്കുന്നത്. പ്രദേശത്തുണ്ടായിരുന്നവരും ബൊലേറോയെ റെയില്‍വേ ട്രാക്കില്‍ നിന്ന് മാറ്റുന്നതിന് നിര്‍ണായക പങ്കാണ് വഹിച്ചത്. സമയം ലാഭിക്കാനായി റെയില്‍വേ ട്രാക്ക് മറി കടക്കുക എന്ന സാഹസമായിരിക്കണം ബൊലേറോ ഡ്രൈവറെ ഇത്തരത്തിലൊരു അമളിയില്‍ ചെന്ന് ചാടിക്കാന്‍ കാരണമായത്.

ആളില്ലാ ലെവല്‍ ക്രോസ്സുകളും റെയില്‍ പാളങ്ങളും മുറിച്ചുകടക്കുമ്പോള്‍ സൂക്ഷിക്കുക എന്ന മുന്നറിയിപ്പുകള്‍ മിക്കയിടങ്ങളിലും നമ്മള്‍ കാണാറുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ ഇത് മറന്ന് പോവുന്നു എന്നതിന്റെ നേര്‍ സാക്ഷ്യമാണ് ഈ വീഡിയോ. റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ ഈ ബൊലേറോ ഡ്രൈവര്‍ ഇനിയൊരിക്കലും ഇതാവര്‍ത്തിക്കില്ല എന്ന കാര്യമുറപ്പാണ്.

Source: Cartoq

Most Read Articles

Malayalam
English summary
train stopped for mahindra bolero: read in malayalam
Story first published: Friday, February 15, 2019, 19:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X