കൊടുങ്കാറ്റിൽ ആന പാറിയാലും ഈ പാളം പാറൂല്ല! റെമാലിന് നേരിടാൻ കരുതലോടെ ബംഗാൾ

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട റെമാൽ ചുഴലിക്കാറ്റ് ഇന്നലെ രാത്രി പശ്ചിമ ബംഗാളിൻ്റെ വിവിധ ഭാഗങ്ങളിൽ കാര്യമായ നാശം വിതച്ചു. ചുഴലിക്കാറ്റ് എത്തുന്നതിന് മുമ്പ് വിവിധ മുൻകരുതൽ നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നു. ഈ നടപടികളുടെ ഭാഗമായി ഷാലിമാർ റെയിൽവേ സ്‌റ്റേഷനിൽ നിന്നിരുന്ന എല്ലാ ട്രെയിനുകളുടെയും ചക്രങ്ങൾ ചങ്ങലകൊണ്ട് പാളത്തിൽ ബന്ധിച്ചിരിക്കുകയാണ്.

ബംഗാൾ ഉൾക്കടലിൽ ഉണ്ടായ വ്യതിയാനത്തിൻ്റെ ഫലമായി ഒരാഴ്ച മുമ്പാണ് റെമാൽ ചുഴലിക്കാറ്റ് രൂപം കൊണ്ടത്. പ്രതീക്ഷിച്ചതുപോലെ, ഈ ചുഴലിക്കാറ്റ് ഇന്നലെ രാത്രി പശ്ചിമ ബംഗാളിന്റെ കരയിൽ എത്തി. ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ മുൻകരുതലുകളും ആവശ്യമായ മറ്റ് നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാശനഷ്ടം സംഭവിക്കാൻ സാധ്യതയുള്ളിടങ്ങളിൽ എല്ലാം അവ കുറയ്ക്കാനോ ഒഴിവാക്കാനോ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഈ ശ്രമങ്ങളുടെ ഭാഗമായി, പശ്ചിമ ബംഗാളിലെ ഷാലിമാർ റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ജീവനക്കാർ നിലവിൽ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന എല്ലാ ട്രെയിനുകളുടെയും ചക്രങ്ങൾ ചങ്ങലകൾ ഉപയോഗിച്ച് ട്രാക്കുകളിൽ ബന്ധിച്ചിരിക്കുകയാണ്. ഈ വീഡിയോ ANI തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ കമന്റ് ബോക്സിൽ പലരും അമ്പരപ്പും ആശങ്കയും പ്രകടിപ്പിച്ചു.

മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉണ്ടെന്നും കാറ്റിന്റെ പരമാവധി വേഗം മണിക്കൂറിൽ 135 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇക്കാരണത്താൽ ട്രെയിനുകൾ പറന്നു പോയി വല്ല അപകടവും ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും അതിനാലാണ് ചങ്ങലയാൽ കെട്ടുന്നതെന്നും ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും.

എന്നാൽ അതല്ല, ഇതിന് പിന്നിൽ ഒരു ശാസ്ത്രീയ കാരണമുണ്ട്. ചുഴലിക്കാറ്റിൽ പറന്നുപോകും എന്ന് ഭയന്ന് റെയിൽവേ ജീവനക്കാർ ട്രെയിനുകൾ ചങ്ങലകൊണ്ട് ബന്ധിച്ചതോ/ തളച്ചതോ അല്ല. ഇതിൻ്റെ കാരണം വ്യക്തമാക്കുന്നതിന് മുമ്പ്, റെയിൽവേ ജീവനക്കാർ എങ്ങനെയാണ് ട്രെയിൻ പാർക്ക് ചെയ്യുന്നത് എന്ന് മനസിലാക്കേണ്ടതുണ്ട്. നമ്മൾ എങ്ങനെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുവോ അതുപോലെ തന്നെയാണ് ട്രെയിനുകളും പാർക്ക് ചെയ്യുന്നത്.

ഒരു കാർ ദീർഘമായ കാലയളവിലേക്ക് പാർക്ക് ചെയ്യുമ്പോൾ നമ്മൾ സാധാരണയായി ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുന്നു. എന്നിരുന്നാലും, ദീർഘ കാലത്തേക്ക് കാർ പാർക്ക് ചെയ്യേണ്ടി വന്നാൽ, വീലുകൾ നീങ്ങുന്നത് തടയാൻ ഹാൻഡ്‌ബ്രേക്ക് എൻഗേജ് ചെയ്ത് ഇടുന്നതിന് പകരം വീലുകൾക്കടിയിൽ തടി അല്ലെങ്കിൽ കല്ല് കട്ടകളോ നാം വെയ്ക്കാറുണ്ട്. ബ്രേക്ക് ദീർഘനേരത്തേക്ക് ഇടുന്നത് ബ്രേക്കിന് കേടുവരുത്തും എന്നതും ശ്രദ്ധേയമാണ്.

അതുപോലെ, ഒരു ട്രെയിൻ പാർക്ക് ചെയ്യുമ്പോൾ, അവരും ബ്രേക്ക് ഇടാറില്ല. ബ്രേക്ക് ദീർഘനേരം ഉപയോഗിക്കുകയാണെങ്കിൽ, ഒരു ബ്രേക്ക് ഫെയില്യർ സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ, അവർ ആദ്യം ട്രെയിനിനെ നിർത്തേണ്ട ഒരു പ്രത്യേക സ്ഥാനത്തേക്ക് കൊണ്ടുവരുന്നു, ബ്രേക്ക് ഉപയോഗിച്ച് അതിനെ നിർത്തുന്നു, തുടർന്ന് ചക്രങ്ങൾ നീങ്ങാതിരിക്കാൻ ഇരുമ്പ് കട്ടകൾ/ ബ്ലോക്കുകൾ വീലിന് കുറുകെ സ്ഥാപിക്കുന്നു. അതിനുശേഷം ബ്രേക്ക് വിടുവിക്കുന്നു. ഈ കട്ടകൾ ട്രെയിൻ നീങ്ങുന്നത് തടയുന്നു.

ചുഴലിക്കാറ്റിന്റെ സമയത്ത് സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ: സാധാരണയായി സ്റ്റേഷനുകളിലുള്ള ഈ ഇരുമ്പ് ബ്ലോക്കുകളുടെ എണ്ണം വളരെ പരിമിതമാണ്. അതിനാൽ, അവയുടെ അഭാവത്തിൽ, ചക്രങ്ങൾ ഇതുപോലെ ചങ്ങലകൾ ഉപയോഗിച്ച് ഉറപ്പിക്കുന്നു. ട്രെയിൻ ചെറുതായി അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാലും വലിയ കേടുപാടുകൾ സംഭവിക്കില്ല എന്ന് ഇത് ഉറപ്പുവരുത്തുന്നു.

More from DriveSpark

Article Published On: Monday, May 27, 2024, 18:49 [IST]
English summary
Trains tied with chains for landfall precautions for cyclone remal in west bengal
കൂടുതല്‍... #auto news #train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X