ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല...! ഡ്രൈവിങ്ങ് ടെസ്റ്റ് വിവാദത്തിൽ യു ടേൺ അടിച്ച് ഗണേഷ്കുമാർ
മെയ് മാസം മുതൽ ഡ്രൈവിങ്ങ് ടെസ്റ്റിൽ വലിയ പരിഷ്കാരങ്ങളാണ് ഗതാഗത മന്ത്രി ഗണേഷ്കുമാർ ആവിഷ്കരിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഡ്രൈവിങ്ങ് ടെസ്റ്റിൽ 50 അപേക്ശകർ മാത്രം മതിയെന്ന് തീരുമാനിച്ചത് വലിയ വിവാദത്തിനും പ്രതിഷേധത്തിനുമാണ് വഴിവച്ചത്. വിവാദമായപ്പോൾ അപേക്ഷിച്ച എല്ലാവർക്കും അവസരം നൽകണമെന്ന് നിർദേശം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗത്തിലാണ് അടുത്ത ദിവസം മുതൽ 50 പേരെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്ന് മന്ത്രി നിർദേശം നൽകിയത്.
എന്നാൽ ഇപ്പോൾ താൻ അങ്ങനെ ആർക്കും നിർദേശം നൽകിയിട്ടില്ല എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. താൻ അങ്ങനെ പറഞ്ഞുവെന്ന് എന്തെങ്കിലും രേഖ ഉണ്ടോ എന്നും ഉണ്ടെങ്കിൽ അതിനുളള തെളിവ് കാണിക്കാനുമാണ് മന്ത്രി പ്രതികരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ എണ്ണം കുറച്ചത് പരീക്ഷണാടിസ്ഥാനത്തിലാവാം എന്നാണ് മന്ത്രിയുടെ ന്യായീകരണം. മന്ത്രി ഉന്നതതല യോഗത്തിലെ വിവരങ്ങള്‍ പുറത്ത് ചോര്‍ത്തിനല്‍കിയ ഉദ്യോഗസ്ഥരെ ഉടന്‍തന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്നും ചാരന്മാരെ കണ്ടെത്താന്‍ സൈബര്‍ അന്വേഷണം നടത്തുമെന്നാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

നിലവിൽ ഡ്രൈവിംഗ് ലൈസൻസുള്ള പലർക്കും വാഹനം റോഡിൽ ഇറക്കി മുന്നോട്ട് ഓടിച്ചു പോവുക എന്നല്ലാതെ വൃത്തിയായി ഒന്നു പാർക്ക് ചെയ്യാനോ റോഡിലുള്ള മറ്റ് ഡ്രൈവർമാരെ കൂടെ പരിഗണിച്ച് വാഹനങ്ങൾ ഉപയോഗിക്കാനോ അറിയാത്ത ഒരു സാഹചര്യമാണ്. ഹൈവേയിൽ ഇന്നയിടത്ത് അപകടം, റോഡ് അപകടത്തിൽ ഇത്ര പേർ മരണപ്പെട്ടു, അപകടമുണ്ടാക്കിയ ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു തുടങ്ങിയ ഒട്ടനവധി വാർത്തകൾ ദൈനംദിനം നാം കേൾക്കാറുള്ളതാണ്.
റോഡിൽ നമുക്ക് മാത്രമാണ് വേഗം എത്തേണ്ടത് എന്നുള്ള ചിന്താഗതിയും കൃത്തമായ ഒരു ഡ്രൈവിംഗ് കൾച്ചർ ഇല്ലാത്തതാണ് ഇതിനു പിന്നിലെ പ്രധാന കാരണം എന്നൊക്കെയായിരുന്നു മന്ത്രിയുടെ അഭിപ്രായങ്ങളും നിർദേശങ്ങളും. എന്നാൽ പെട്ടെന്നുളള തുഗ്ലക് പരിഷ്കാരങ്ങളുടെ പരിണിതഫലം എന്താണെന്ന് മാത്രം മന്ത്രി മനസിലാക്കുന്നില്ല. തന്റെ നിര്‍ദേശങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നവിധത്തിലാണ് നടപ്പാക്കുന്നതെന്ന് ഗണേഷ്‌കുമാര്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

ഇടനിലക്കാരെ ഒഴിവാക്കാന്‍വേണ്ടി ഇറക്കിയ സര്‍ക്കുലര്‍ പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന വിധത്തിലാണ് വന്നതെന്നും മന്ത്രി പറഞ്ഞു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും ലൈസന്‍സ് എടുക്കുന്നതിന് തടസമില്ല. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ മാത്രം ലൈസന്‍സ് ടെസ്റ്റ് കര്‍ശനമാക്കുകയും എണ്ണം കുറയ്ക്കുകയും ചെയ്യുന്ന നടപടി സ്വീകരിക്കുന്നത്. 1500 രൂപയാണ് ഡ്രൈവിങ്ങ് ലൈസൻസിന് വേണ്ടി സർക്കാരിലേക്ക് അടയ്ക്കേണ്ടത്. വർഷം 350 കോടിയിലേറെ രൂപ ഈ ഇനത്തിൽ സർക്കാരിൻ്റെ ഖജനാവിലേക്ക് എത്തുന്നുണ്ട്.
ഒരു അപകടത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്താലും ഈ കാലാവധി കഴിഞ്ഞ് പിന്നീട് ആ വ്യക്തി നിരത്തുകളിലേക്ക് ഇറങ്ങുമ്പോഴും നിയമങ്ങൾ അപ്പാടെ പാലിക്കണം എന്നില്ല. അതിനാൽ തന്നെ ലൈസൻസ് എടുക്കുന്നതിന് മുമ്പ് തന്നെ ചില കാര്യങ്ങളിൽ കർശ്ശനമായ അവബോധം സൃഷ്ടിക്കണം. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന ഒരു വ്യക്തിയ്ക്ക് വൃത്തിയായി വാഹനം ഓടിക്കാൻ അറിഞ്ഞിരിക്കണം എന്നായിരുന്നു മന്ത്രിയുടെ പല നിർദേശങ്ങളും.

അല്ലാതെ '8' അല്ലെങ്കിൽ 'H' എന്നിവയെടുത്തു കാണിച്ചു എന്നതിന് മാത്രം ലൈസൻസ് അനുവദിക്കരുത്. വാഹനം വൃത്തിയായി പാർക്ക് ചെയ്യാനും, തിരിച്ചിടാനും, റിവേഴ്സ് കയറ്റി പാർക്ക് ചെയ്യാനുമെല്ലാം അറിയുമോ എന്നത് ടെസ്റ്റിൽ ഉൾപ്പെടുത്തി പരിശോധിച്ചറിയണം. മറ്റ് പല വിദേശ രാജ്യങ്ങളിലേയും ഡ്രൈവിംഗ് ടെസ്റ്റിന് സമാനമായി പാർക്കിംഗ് ടെസ്റ്റ് കൊണ്ടു വരുന്നത് വളരെ അനിവാര്യമാണ് എന്നാണ് മന്ത്രി പറഞ്ഞത്.
അടുത്തിടെ വകുപ്പ് ഡ്രൈവിങ്ങ് ടെസ്റ്റിൽ പുതിയ മാർഗ നിർഗദേശങ്ങൾ പുറത്തിറക്കിയതിൽ ഇനി ഡ്രൈവിങ്ങ് ടെസ്റ്റിന് എം80 കാണില്ല. ഗിയറുളള മോട്ടോർസൈക്കിൾ വിഭാഗത്തിൽ ലൈസൻസിന് കാല് കൊണ്ട് ക്ലച്ച് നിയന്ത്രിക്കുന്ന വാഹനമായിരിക്കണം ഇനി മുതൽ ഓടിക്കേണ്ടത്. കൈയിൽ ക്ലച്ച് നിയന്ത്രിക്കുന്നവാഹനമോടിച്ച് പഠിക്കുന്നവർ ലൈസൻസ് ലഭിച്ചതിന് ശേഷം കാല് കൊണ്ട് ഗിയർ മാറ്റുന്ന വാഹനമോടിക്കുമ്പോൾ അപകടമുണ്ടാകുന്നു എന്നാണ് വകുപ്പിൻ്റെ കണ്ടെത്തൽ.


Click it and Unblock the Notifications








