മരത്തേയും താങ്ങും കരുത്ത്! പ്രകൃതിയുടെ പരീക്ഷണത്തിലും മികവ് തെളിയിച്ച് ഏഥർ ഇവി

കൊടും ചൂടിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴ ജനങ്ങൾക്ക് അല്പം ആശ്വാസം പകരുന്നതായിരുന്നു. എന്നാൽ ഈ ആർത്ത് ഉല്ലസിച്ചു വന്ന മഴയ്‌ക്കൊപ്പം, കനത്ത കാറ്റും പൊടിക്കാറ്റും ജനങ്ങളുടെ സ്വത്തുക്കൾക്കും വാഹനങ്ങൾക്കും നാശം വരുത്തുന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.

ബെംഗളൂരുവിൽ, ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി IMD നഗരത്തിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. എന്നാൽ മഴയും കാറ്റും കാരണം ഇപ്പോൾ എന്തെല്ലാം സംഭവിക്കും എന്ന് നമുക്ക് കൃത്യമായി പ്രവചിക്കാൻ കഴിയില്ലല്ലോ. അത്തരത്തിൽ ഒട്ടും വിചാരിക്കാതെ നടന്ന ഒരു സംഭവമാണ് ഇവിടെ ഞങ്ങൾ പങ്കുവെയ്ക്കുന്നത്.

ബെംഗളൂരുവിൽ കനത്ത മഴയിലും ഇടിനാശത്തിലും ഏഥർ 450 ഇലക്ട്രിക് സ്‌കൂട്ടറിന് മുകളിൽ മരം വീണതിന്റെ വീഡിയോയാണ് ഇപ്പോൾ വെബ്ബിൽ വൈറലാവുന്നത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയിൽ, ഒരു റെഡ് നിറത്തിലുള്ള ഏഥർ 450 സ്‌കൂട്ടർ കടപുഴകി വീണ മരത്തിന്റെ ചുവട്ടിൽ കുടുങ്ങിക്കിടക്കുന്നത് നമുക്ക് കാണാം.

മരം കൂളായി സ്‌കൂട്ടറിൽ തന്നെ വിശ്രമിക്കുന്ന നിലയിലാണ്. മഴയിൽ നിന്ന് രക്ഷപ്പെടാൻ അപകടസാധ്യത മനസ്സിലാക്കാതെ സ്‌കൂട്ടർ മരത്തിനടിയിൽ ഉടമ പാർക്ക് ചെയ്‌തതാണ് എന്നാണ് സൂചന. ഇത് സംഭവിക്കുമ്പോൾ മഴയി സ്‌കൂട്ടർൽ നിന്ന് രക്ഷ നേടാൻ റൈഡർ മറ്റൊരു ഇടത്തേക്ക് മാറിയിരിക്കാം. സ്കൂട്ടറിന്റെ സൈഡ് സ്റ്റാൻഡ് ഇടിച്ചിരിക്കുന്നതിനാൽ സ്കൂട്ടർ മരത്തിന്റെ ചുവട്ടിൽ നിർത്തിയിരിക്കുകയായിരുന്നു എന്ന് ഞങ്ങൾ കരുതുന്നു.

രണ്ട് വീലുകളിൽ വളരെ സുഗമമായി ബാലൻസ് ചെയ്യുന്ന സ്കൂട്ടർ മരത്തെ വഹിച്ചു കൊണ്ട് നിൽക്കുകയാണ്. വീണ മരത്തിന്റെ കാതലായ തടി വാഹനത്തിന്റെ സീറ്റിലുണ്ട്, സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഇലക്ട്രിക് സ്കൂട്ടറിലെ പാനലുകൾക്ക് ഒന്നും കാര്യമായ കേടുപാടുകൾ ഒന്നും സംഭവിച്ചതായി കാണുന്നില്ല എന്നത് ശ്രദ്ധേയമാണ്.

അടുത്തിടെ ബെംഗളൂരുവിൽ പെയ്ത മഴയിൽ സഹകർ നഗറിലെ കൃഷ്ണ ഡയമണ്ട് അപ്പാർട്ട്‌മെന്റിന് മുന്നിലായിരുന്നു ഈ അപകടം. വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് ശേഷം, ഏഥർ സ്കൂട്ടറിന്റെ ഈടും ബലവും ചൂണ്ടിക്കാണിച്ച് നിരവധി സോഷ്യൽ മീഡിയ യൂസേർസ് രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂട്ടറിന്റെ സൈഡ് സ്റ്റാൻഡ് മാത്രമാണ് തകരാറിലായതെന്നും അല്ലാതെ മറ്റെല്ലാം നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നും പോസ്റ്റിൽ പറയുന്നു.

ഇലക്ട്രിക് സ്കൂട്ടർ മരം വീണതിന്റെ ആഘാതം നന്നായി ആഗിരണം ചെയ്തു എന്ന് നിസംശയം പറയാം, ഇത് വളരെ നല്ല കാര്യമാണ്. എന്നിരുന്നാലും, ഈ സ്കൂട്ടർ തുടർന്ന് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ഏഥർ സർവ്വീസ് സെന്ററിൽ കയറ്റി പൂർണ്ണമായി ചെക്ക് ചെയ്യണം എന്നാണ് ഞങ്ങൾക്ക് ഉടമയോട് ശുപാർശ ചെയ്യാനുള്ളത്. വാഹനം പരിശോധിച്ചാൽ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാത്ത പ്രശ്‌നങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് ഉടമയ്ക്ക് ബോധ്യപ്പെടും.

കടപുഴകി വീണ മരം അല്പം വലത്തോട്ടോ ഇടത്തോട്ടോ വീണിരുന്നെങ്കിൽ സ്കൂട്ടറിന് മാത്രമല്ല, തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന ടാറ്റ എയ്സിനോ മാരുതി ബലേനോയ്‌ക്കോ കാര്യമായ കേടുപാടുകൾ സംഭവിക്കുമായിരുന്നു. മഴയുള്ളപ്പോഴും മൺസൂൺ കാലത്തും വാഹനം മരത്തിന്റെ ചുവട്ടിൽ പാർക്ക് ചെയ്യുന്നത് ഉചിതമല്ല എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. ശക്തമായ കാറ്റിൽ മരക്കൊമ്പുകൾ ഒടിഞ്ഞുവീഴുകയോ കാറിന് മുകളിൽ മരം വീഴുകയോ ചെയ്‌താൽ കാറിന്റെ വിൻഡ്‌ഷീൽഡിനോ മറ്റേതെങ്കിലും ഭാഗത്തിനോ കാര്യമായ കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇതാദ്യമായല്ല ബെംഗളൂരുവിൽ ഇങ്ങനെയൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച, നഗരത്തിലെ ലാവെല്ലെ റോഡിൽ ഹോണ്ട ഷോറൂമിന് പുറത്ത് പാർക്ക് ചെയ്തിരുന്ന പുതുതായി രജിസ്റ്റർ ചെയ്ത ഹോണ്ട എലിവേറ്റ് എസ്‌യുവിക്ക് മുകളിൽ ഒരു വമ്പൻ മരം വീണിരുന്നു. ബൗറിംഗ് ഇൻസ്റ്റിറ്റിയൂട്ടിന് പുറകിലുള്ള ദക്ഷിണ് ഹോണ്ട കാർ ഡീലർഷിപ്പിന് എതിർവശത്താണ് സംഭവം നടന്നത്.

Source: Reddit

More from DriveSpark

Article Published On: Tuesday, May 14, 2024, 13:05 [IST]
English summary
Tree falls on ather electric scooter due to heavy rain in bengaluru
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X