ചൂടുവെള്ളത്തിന് ഇത്രയും പവറോ; കാർ തട്ടിയാല്‍ വര്‍ക്‌ഷോപ്പില്‍ പോവാതെ പണം ലാഭിക്കാനുള്ള ട്രിക്ക്
വണ്ടിയോടിക്കുമ്പോള്‍ തട്ടുകയോ മുട്ടുകയോ ചെയ്യുന്നത് വാഹന ഉടമകളുടെ പേടി സ്വപ്‌നമാണ്. ഭീമമായ അറ്റകുറ്റപ്പണി ചിലവുകളാണ് നമ്മെ പേടിപ്പിക്കുന്നത്. നിങ്ങളുടെ വണ്ടി അപകടത്തില്‍ പെട്ട് വല്ല ചളുക്കുകളും വീണാല്‍ അത് നേരെയാക്കാനുള്ള ഒരു ട്രിക്കാണ് പറയാന്‍ പോകുന്നത്.

ചൂടുവെള്ളം കുടിക്കാനും കുളിക്കാനും മാത്രമായിരിക്കും ചിലര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇനിമുതല്‍ ദയവുചെയ്ത് ചൂടുവെള്ളത്തെ ചില്ലറക്കാരനായി കാണരുത്. ചൂടുവെള്ളത്തിന് നിങ്ങളുടെ കാറിന് വേണ്ടി വളരെയധികം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. യാതൊരു ചിലവുമില്ലാതെ വെറും ചൂടുവെള്ളം ഉപയോഗിച്ച് നമുക്ക് കാറിലുണ്ടായ ചളുക്കുകള്‍ നിവര്‍ത്താം. അതിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

ഒട്ടുമിക്ക കാര്‍ ഉടമകളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് അപകടങ്ങള്‍. വാഹനങ്ങള്‍ വലിയ അപകടങ്ങളില്‍ പെട്ടില്ലെങ്കിലും ചില തട്ടലും മുട്ടലും സ്വാഭാവികമായും വരും. നമ്മുടെ നാട്ടിലെ റോഡുകളില്‍ പലപ്പോഴും മെറ്റലുകള്‍ ഇളകിക്കിടക്കാറുണ്ട്. ചിലവേള അവ തെറിച്ച് വരെ നമ്മുടെ വണ്ടികളില്‍ ചളുക്ക് വീഴാം.

തിരക്കേറിയ നഗര വീഥികളില്‍ ബമ്പര്‍ ടു ബമ്പര്‍ ട്രാഫിക്കില്‍ സഞ്ചരിക്കുമ്പോള്‍ വാഹനങ്ങള്‍ ചെറിയ അപകടങ്ങളില്‍ പെടാന്‍ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വാഹനത്തില്‍ ചളുക്കുകള്‍ എപ്പോള്‍ എങ്ങനെ വീഴുന്നു എന്ന കാര്യം നമുക്ക് പറയാന്‍ സാധിക്കില്ല. എന്നാല്‍ കാറുകളില്‍ വീഴുന്ന ചളുക്കുകള്‍ ചൂടുവെള്ളം ഉപയോഗിച്ച് പരിഹരിക്കാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് വിശ്വസിച്ചേക്കില്ല.

വിദേശത്തും സ്വദേശത്തുമായി നിരവധി പേര്‍ ഇങ്ങനെ കാര്‍ സ്വയം റിപ്പയര്‍ ചെയ്ത് പണം ലാഭിച്ചിട്ടുണ്ട്. കാര്‍ വര്‍ക് ഷോപ്പുകള്‍ നിങ്ങള്‍ വണ്ടിയുടെ ചളുക്ക് നേരെയാക്കാന്‍ കൊടുത്താല്‍ അവര്‍ ധാരാളം പണം ഈടാക്കുന്നു. അവരുടെ പക്കലുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ നല്ല ചെലവുള്ളതിനാലും പണിക്കൂലിയും എല്ലാം ചേര്‍ത്ത് അവര്‍ നല്ലൊരു സംഖ്യ നമ്മളോട് വാങ്ങും.

വണ്ടി തട്ടിയപ്പോള്‍ അനുഭവിച്ചതിനേക്കാള്‍ വേദന ചിലപ്പോള്‍ വാഹനം വര്‍ക് ഷോപ്പില്‍ നിന്ന് ഇറക്കുമ്പോള്‍ ചിലര്‍ക്ക് അനുഭവപ്പെടുന്നത് ഇതിനാലാണ്. എന്നാല്‍ അത്തരം യാതൊരു ആശങ്കകള്‍ക്കും ഇടം നല്‍കാതെ ഒരു രൂപ പോലും ചെലവാക്കാതെ വെറും ചൂടുവെള്ളം ഉപയോഗിച്ച് നമുക്ക് കാര്‍ നന്നാക്കാം.

ആദ്യം അപകടത്തില്‍ ചളുങ്ങിയ ഭാഗത്ത് നല്ല വെട്ടിത്തിളച്ച ചൂടുവെള്ളം ഒഴിക്കുക. അപ്പോള്‍ ചൂടുവെള്ളം ഒഴിക്കുന്ന ചളുങ്ങി നില്‍ക്കുന്ന ഭാഗം തന്റെ യഥാര്‍ത്ഥ സ്ഥാനത്തേക്ക് മടങ്ങാന്‍ തയ്യാറാകും. ഈ സമയത്ത്, ടോയ്ലറ്റ് അണ്‍ക്ലോഗ് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലങ്കര്‍ ചളുങ്ങിയ സ്ഥലത്തിന്റെ മധ്യഭാഗം പിടിക്കുക. ശേഷം അത് വലിച്ചാല്‍ വളരെ എളുപ്പത്തില്‍ ആ ഭാഗം യഥാര്‍ത്ഥ അവസ്ഥയിലേക്ക് തിരിച്ചുവരും.

നന്നായി തിളപ്പിച്ച വെള്ളമായിരിക്കണം നേരെയാക്കേണ്ട സ്ഥലത്ത് ഒഴിക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ആ പ്രതലം പുനഃസ്ഥാപിക്കാന്‍ തയ്യാറാകും. വലിയ പണച്ചിലവ് വരാത്തതിനാല്‍ ഇത് നമുക്ക് വീട്ടില്‍ നിന്ന് തന്നെ ചെയ്യാം.

വണ്ടി വര്‍ക് ഷോപ്പില്‍ ഏറെ സമയം അറ്റകുറ്റപ്പണിക്കായി നല്‍കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ച്ചെലവുകള്‍, സമയ നഷ്ടം എന്നിവ മുകളില്‍ വിവരിച്ച ലളിതമായ കാര്യങ്ങളിലൂടെ നിങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയും. സംഗതി ഇങ്ങനെ ഒക്കെയാണെങ്കിലും ഈ വിദ്യ അനുകരിക്കുമ്പോള്‍ വളരെയേറെ ശ്രദ്ധ ആവശ്യമാണ്.

കാറിന്റെ ചളുങ്ങിയ ഭാഗത്ത് ചൂടുവെള്ളം ഒഴിക്കുന്ന സമയത്താണ് അല്‍പ്പം കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നത്. ചൂടുവെള്ളം അശ്രദ്ധമായ കൈകാര്യം ചെയ്താല്‍ അത് ശരീരത്തില്‍ വീണ് പൊള്ളലേല്‍ക്കാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ കൈകളില്‍ ഗ്ലൗസ് ധരിക്കുന്നതാണ് നല്ലത്. ചൂടുവെള്ളം ഒഴിക്കുമ്പോള്‍ കൈകള്‍ പൊള്ളാതിരിക്കാന്‍ ഇത് ചെറിയ രീതിയില്‍ സഹായിക്കുന്നു.


Click it and Unblock the Notifications








