വിമാനത്തിൽ കംഫർട്ടായി യാത്ര ചെയ്യാൻ കുറച്ച് ടിപ്സ് അറിഞ്ഞുവച്ചോളു

വിമാനത്തിൽ യാത്ര ചെയ്യാൻ ഒരുപാട് ആഗ്രഹമുളളവരാണ് നമ്മൾ എല്ലാവരും. ചിലർ സ്ഥിരമായി യാത്ര ചെയ്യുന്നവരാണ്. ജോലി സംബന്ധമായി ഞാൻ സ്ഥിരം വിമാനത്തിൽ യാത്ര ചെയ്യുന്ന ഒരു വ്യക്തിയാണ്. നിങ്ങൾക്ക് വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പരമാവധി കംഫർട്ടും സുഖകരമായ യാത്രയ്ക്കും പറ്റിയ കുറച്ച് നുറുങ്ങു വിദ്യകൾ പറഞ്ഞു തരാം.

എയർലൈൻ പൈലറ്റായ പാട്രിക് സ്മിത്ത് വിമാനങ്ങളെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങൾ ഓൺലൈനിലൂടേയും സോഷ്യൽ മീഡിയയിലൂടേയും പങ്ക് വയ്ക്കാറുണ്ട്. അത്തരത്തിലൊരു കാര്യമാണ് വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഏത് സീറ്റ് തെരഞ്ഞെടുക്കണം എന്നുളളത്. വിമാനത്തിൻ്റെ മുന്നിൽ അതായത് ക്യാബിന് അടുത്തുളള സീറ്റുകളാണ് കൂടുതലായി തെരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നത്.

വിമാനത്തിൽ കംഫർട്ടായി യാത്ര ചെയ്യാൻ കുറച്ച് ടിപ്സ് അറിഞ്ഞുവച്ചോളു

എന്ന് കരുതി ബാക്കി സീറ്റുകൾ മോശമാണ് എന്ന് വിചാരിക്കരുതേ. നിങ്ങളുടെ യാത്രയുടെ ദൈർഘ്യം അനുസരിച്ച് സീറ്റുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം മുന്നിലെ സീറ്റുകൾ തെരഞ്ഞെടുക്കുകയാണെങ്കിൽ ദൂരയാത്രയിൽ നിങ്ങൾക്ക് ഒരു ക്ഷീണവും ഉണ്ടാകില്ല എന്നതാണ് സത്യം. നിരക്ക് നോക്കുമ്പോൾ നിങ്ങൾ മധ്യഭാഗത്തുളള സീറ്റുകൾ തെരഞ്ഞെടുക്കാനാണ് സാധ്യത.

വിമാനത്തിൻ്റെ മോഡലും കമ്പനിയും അനുസരിച്ച് വിലയിലും വ്യത്യാസം വരും എന്ന് ഓർക്കുക. മുൻവശത്തേക്ക് നിങ്ങൾക്ക് മാറാനും സാധിക്കും. കൂടുതൽ പണം നൽകിയാൽ നിങ്ങളുടെ സീറ്റ് അപഗ്രേഡ് ചെയ്യാൻ സാധിക്കും. മുന്നിൽ സീറ്റ് ലഭിച്ചാൽ ധാരാളം ലെഗ്റൂം ഉണ്ട്, ഇറങ്ങാൻ വളരെ എളുപ്പമാണ്. അങ്ങനെ ഒരുപാട് ഗുണങ്ങളുണ്ട്.

വിമാനത്തിൽ കംഫർട്ടായി യാത്ര ചെയ്യാൻ കുറച്ച് ടിപ്സ് അറിഞ്ഞുവച്ചോളു

മുൻപ് യാത്ര ചെയ്തിട്ടുളളവരാണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ ഓരോ യാത്രയ്ക്കും പോയിൻ്റുകൾ ലഭിക്കും. ഈ പോയിൻ്റുകൾ നിങ്ങൾ പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഗുണം ചെയ്യും. ഈ പോയിൻ്റുകൾ റെഡീം ചെയ്യാൻ സാധിക്കുന്നു. ഇതിന് എയർ മൈൽ എന്നാണ് വിളിക്കുന്നത്. അതായത് നിങ്ങൾ ബുക്ക് ചെയ്യുന്ന എയർലൈൻസിൻ്റെ സൈറ്റിൽ ലോഗിൻ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ റിവാർഡ് പോയിൻ്റുകൾ റെഡീം ചെയ്യാൻ സാധിക്കും.

അത് പോലെ നിങ്ങൾ നടത്തുന്ന ഏത് ഇടപാടുകൾക്കും റിവാർഡ് ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാലും നിങ്ങൾക്ക് പോയിൻ്റുകൾ ലഭിക്കും. അതേ സമയം ഹോട്ടലുകളിലും കാർ വാടകയ്ക്ക് എടുക്കുമ്പോഴും എല്ലാം ഇടപാട് നടത്തുന്നത് വഴി ലഭിക്കുന്ന പോയിൻ്റുകൾ നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഗുണം ചെയ്യും.

വിമാനത്തിൽ കംഫർട്ടായി യാത്ര ചെയ്യാൻ കുറച്ച് ടിപ്സ് അറിഞ്ഞുവച്ചോളു

ഒരു പോയിൻ്റ് എന്നാൽ 1 രൂപ എന്നാണ് കണക്കാക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾക്ക് 10000 പോയിൻ്റ ഉണ്ടെങ്കിൽ 10000 രൂപയായി നിങ്ങൾക്ക് അത് മാറ്റിയെടുക്കാൻ സാധിക്കും. നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് കണ്‍ഫോം അല്ലെങ്കില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടാകും. എന്നാല്‍ വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എപ്പോഴും കണ്‍ഫോം ടിക്കറ്റ് മാത്രമേ നമുക്ക് ലഭിക്കൂ.

ഇതല്ലാത്ത പക്ഷം വിമാനത്തില്‍ ബുക്കിംഗ് ഫുള്‍ ആണെന്നും ടിക്കറ്റ് ലഭ്യമല്ലെന്നുമുള്ള അറിയിപ്പായിരിക്കും ലഭിക്കുക. ചുരുക്കിപ്പറഞ്ഞാല്‍ ഫ്ലൈറ്റുകളില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ ഇല്ലെന്ന് വേണമെങ്കില്‍ പറയാം. എയര്‍ലൈനുകള്‍ ഡിമാന്‍ഡിന് അനുസരിച്ച് ഒരു സര്‍വീസിന് ഓവര്‍ബുക്കിംഗ് സ്വീകരിക്കുന്നു. ഒരു വിമാനത്തില്‍ 180 പേര്‍ക്ക് യാത്ര ചെയ്യാമെന്ന് വെക്കുക. ആ വിമാനത്തിലെ ടിക്കറ്റ് റദ്ദാക്കുന്ന ആളുകളുടെ ശരാശരി എണ്ണത്തെ അടിസ്ഥാനമാക്കി എയര്‍ലൈനുകള്‍ എല്ലാ ടിക്കറ്റുകളും ഓവര്‍ബുക്ക് ചെയ്യും.

ടിക്കറ്റിംഗ് ട്രെന്‍ഡുകളെക്കുറിച്ചുള്ള ഡാറ്റ വിശകലനം ചെയ്ത ശേഷമാണ് എത്ര ടിക്കറ്റുകള്‍ ഓവര്‍ബുക്ക് ചെയ്യണമെന്ന് എയര്‍ലൈനുകള്‍ തീരുമാനിക്കുന്നത്. ഇവ പലപ്പോഴും കൃത്യമാണ്. വളരെ അപൂര്‍വമായി മാത്രമേ മറുത്ത് സംഭവിക്കാറുള്ളൂ. അത്തരം സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് ഓഫര്‍ നല്‍കി രംഗം ശാന്തമാക്കാന്‍ വിമാന കമ്പനികള്‍ ശ്രമിക്കും. തങ്ങളുടെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും അവരെ വഞ്ചിക്കാതിരിക്കാനുമാണ് വിമാനക്കമ്പനികള്‍ ഈ ട്രിക്കുകള്‍ പ്രയോഗിക്കന്നതെന്നാണ് പറയപ്പെടുന്നത്.

More from DriveSpark

Article Published On: Thursday, June 22, 2023, 14:50 [IST]
English summary
Tricks to get best seat in flights rear or front
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X