ചെറുപ്പക്കാരിൽ വികാരത്തിരയിളക്കം സൃഷ്ടിച്ച 'ഭാഭി'; റേഞ്ച് റോവറിൽ കിടിലൻ ലുക്കിൽ വന്നിറങ്ങിയ സുന്ദരി

ഒറ്റ സിനിമ കൊണ്ട് തൻ്റെ ഭാവി സുരക്ഷിതമാക്കിയ നടിമാർ വളരെ കുറവാണ്. കേൾക്കുമ്പോൾ തന്നെ തോന്നാം അതെങ്ങനെ ഒറ്റ സിനിമ കൊണ്ട് ഇത്രയും പണം സമ്പാദിക്കാൻ സാധിക്കുമോ എന്ന്. സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത 'അനിമല്‍' സിനിമയിലൂടെ നാഷനല്‍ ക്രഷ് ആയി മാറിയ തൃപ്തി ദിമ്രിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ബോൾഡ് സീനുകൾ അഭിനയിക്കാൻ നടിക്ക് ലഭിച്ചത് കോടികളാണ്. അനിമൽ ചിത്രം കണ്ട ആരും ത്രിപ്തിയുടെ കഥാപാത്രത്തെ മറക്കാൻ കഴിയില്ല. പ്രത്യേകിച്ച് ചെറുപ്പക്കാർക്ക്. താരത്തിൻ്റെ ഗാരേജിലും ആ ഒറ്റ സിനിമ കൊണ്ട് ഐശ്വര്യം വന്നിട്ടുണ്ട്. താരം തൻ്റെ റഞ്ച് റോവർ സ്പോർടിൽ വന്നിറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബോളിവുഡ് നടി സ്വന്തമാക്കിയ ജനപ്രിയ ബ്രിട്ടീഷ് എസ്‌യുവിയുടെ മുൻതലമുറ മോഡലും ശരിക്കും ആഡംബരത്തം തുളുമ്പുന്ന വിധമാണ് പണികഴിപ്പിച്ചിരിക്കുന്നത്. തൃപ്തിയുടെ സ്‌പോർട് സാറ്റിൻ ബ്ലാക്ക് കളർ ഓപ്ഷനിലുള്ള റേഞ്ച് റോവർ കാഴ്ച്ചയിലും മനോഹരമാണ്. ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ഗ്രേ ലെതർ അപ്ഹോൾസ്റ്ററിയിലുള്ള പതിപ്പാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.

tripti dimri spotted in range rover sport

2018-ൽ പുറത്തിറങ്ങിയ റേഞ്ച് റോവർ മോഡലാണ് തൃപ്തി ദിമ്രിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. പുതിയ മാട്രിക്‌സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ ഫ്രണ്ട് ഗ്രില്ലുകൾ, പുതിയ ബോണറ്റ് ഡിസൈനുകൾ എന്നിവയ്‌ക്കൊപ്പം പുതുക്കിയ ഫ്രണ്ട്-എൻഡ് സ്‌റ്റൈലിങ് എന്നിവയാണ് ലക്ഷ്വറി എസ്‌യുവിയുടെ എക്സ്റ്റീരിയറിനെ ആകർഷകമാക്കുന്ന കാര്യങ്ങൾ. പഴയ വാഹനമാണെങ്കിലും അകത്തളവും ഫീച്ചറുകളാൽ സമ്പന്നമാണ്.

Take a Poll

പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുതിയ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓപ്‌ഷണൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഓപ്ഷണൽ എക്സിക്യൂട്ടീവ് ക്ലാസ് സീറ്റിംഗ്, ജെസ്ചർ കൺട്രോൾഡ് സൺ ബ്ലൈൻഡ്സ്, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, ഒരു മെറിഡിയൻ സ്റ്റീരിയോ എന്നിവ പോലുള്ള ലക്ഷ്വറി ഫീച്ചറുകളാണ് തൃപ്തിയുടെ റേഞ്ച് റോവർ സ്പോർട്ട് എസ്‌യുവിയിൽ ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ ഒരുക്കിയിരിക്കുന്നത്.

tripti dimri spotted in range rover sport

എഞ്ചിൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം റേഞ്ച് റോവർ സ്‌പോർട്ടും സ്റ്റാൻഡേർഡ് റേഞ്ച് റോവറും നാല് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിൽ ഏതാവും ബോളിവുഡ് ഗ്ലാമർ റാണിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത് എന്നത് ഇപ്പോൾ വ്യക്തമല്ല. എസ്‌യുവിയുടെ എൻട്രി ലെവൽ മോഡലുകളിൽ 255 bhp പവറിൽ 600 Nm torque നൽകുന്ന 3.0 ലിറ്റർ, V6 ഡീസൽ എഞ്ചിനാണ് ലഭ്യമായിരുന്നത്.

അതേസമയം റേഞ്ച് റോവർ സ്പോർട്ടിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ 4.4 ലിറ്റർ, V8 ഡീസലാണ് തുടിപ്പേകിയിരുന്നത്. ഇതി 335 bhp കരുത്തിൽ 740 Nm torque വരെ നൽകിയിരുന്നു. എസ്‌യുവിയുടെ പെട്രോൾ ശ്രേണിയിൽ 3.0 ലിറ്റർ, സൂപ്പർചാർജ്ഡ് V6 എഞ്ചിനാണ് കിട്ടുക. ഇത് 335 bhp പവറിൽ 450 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു.

tripti dimri spotted in range rover sport

റേഞ്ച് റോവറിൻ്റെ ഹൈ-പെർഫോമൻസ് ടോപ്പ് എൻഡ് വേരിയൻ്റുകൾക്ക് 518 bhp പവറിൽ പരമാവധി 625 Nm torque ഉത്പാദിപ്പിക്കാൻ കഴിവുള്ള 5.0 ലിറ്റർ, സൂപ്പർചാർജ്ഡ് V8 പെട്രോൾ എഞ്ചിനായിരുന്നു ലഭിച്ചിരുന്നത്. വിക്കി കൗശലിന്റെ നായികയായി റൊമാന്റിക്, കോമഡ‍ി ചിത്രം മേരേ മെഹ്ബൂബ് മേരേ സനം ആണ് അവസാനമായി തൃപ്തിയുടെ ഏറ്റവും പുതിയ ചിത്രം.

tripti dimri spotted in range rover sport

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, May 10, 2025, 11:00 [IST]
English summary
Tripti dimri spotted in range rover sport video goes viral in internet
കൂടുതല്‍... #auto news #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X