തിരോന്തരത്തെ കൊമ്പനായി തരൂർ, വാഹനങ്ങളുടെ കാര്യത്തിൽ പക്ഷേ വളരെ സിംപിൾ
ലോക്‌സഭ ഇലക്ഷനിൽ ആദ്യം ഒന്ന് പിന്നോട്ട് പോയി എങ്കിലും പൂർവ്വാധികം ശക്തിയോടെ നാലാം തവണയും തിരുവനന്തപുരത്ത്കാരുടെ എംപിയായി ശശി തരൂർ ജയിച്ചു കയറിയിരിക്കുകയാണ്. തൃശ്ശൂരിലും തിരുവനന്തപുരത്തുമാണ് ബിജെപി എല്ലാ ശ്രമവും നടത്തിയത്. തിരുവനന്തപുരത്ത് ബിജെപിയെ തടയാന്‍ സാധിച്ചത് ജനങ്ങളുടെ മൂല്യങ്ങളും വിശ്വാസവും കൊണ്ടാണെന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്. ശശി തരൂരിന്റെ വിജയം ഉറപ്പാക്കിയത് പാറശ്ശാല, നെയ്യാറ്റിൻകര, കോവളം മണ്ഡലങ്ങളിലെ ലീഡാണ്. തിരുവനന്തപുരം സെൻട്രലിലും ശശിതരൂരിന് 4000 വോട്ടിന്റെ ലീഡുണ്ടായിരുന്നു. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും വാഹനങ്ങളോട് തരൂരിന് വലിയ കമ്പമൊന്നുമില്ല.നാട്ടിലും വിദേശത്തുമായി അദ്ദേഹം യാത്ര ചെയ്യാത്ത വാഹനങ്ങളില്ല. പക്ഷേ ഒന്നും സ്വന്തമാക്കാൻ ആഗ്രഹിക്കാറില്ല എന്നാണ് തോന്നുന്നത്.
നേതാവിന് സ്വന്തമായി രണ്ട് വാഹനങ്ങൾ മാത്രമേ ഉളളു എന്നാണ് തെരഞ്ഞെടുപ്പ് സമയത്ത് സ്വത്ത് വിവരകണക്കിൽ വ്യക്തമാക്കിയിരിക്കുന്നത്. ഏത് കാര്യത്തിലും മികച്ചത് മാത്രം ആവശ്യപ്പെടുന്ന തരൂരിൻ്റെ പക്കലുളളത് വിശ്വാസ്യതയ്ക്ക് പേരുകേട്ട ബ്രാൻഡായ മാരുതിയുടെ വാഹനങ്ങളാണ്. മാരുതി സുസുക്കി സിയാസും, XL6 -ഉം ആണ് അദ്ദേഹത്തിന് സ്വന്തമായിട്ടുളളത്. സിയാസ് ഒരു മിഡ്-സൈസ് സെഡാനാണ്. 2014 ഒക്ടോബറിലാണ് മാരുതി സിയാസിനെ ഇന്ത്യൻ വിപണിയിലേക്ക് ഓടിച്ചു കൊണ്ടുവരുന്നത്.

നിലവിൽ, മാരുതിയുടെ ശ്രേണിയിലെ രണ്ട് സെഡാനുകളിൽ ഒന്നാണ് സിയാസ്. മറ്റൊന്ന് കൂടുതൽ ജനപ്രിയമായ ഡിസയറാണ്. 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കാറിലുള്ളത്. ഇത് 103.25 bhp കരുത്തിൽ 138 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും വാഹനത്തിലുണ്ട്. 20.65 കിലോമീറ്റർ മൈലേജ് വരെയാണ് കമ്പനി പറയുന്നത്. 9.30 ലക്ഷം രൂപ മുതൽ 12.29 ലക്ഷം രൂപ വരെയാണ് നിലവിൽ സിയാസിന്റെ എക്സ്ഷോറൂം വില വരുന്നത്.
തരൂരിൻ്റെ ഉടമസ്ഥതയിലുളള മറ്റൊരു വാഹനമെന്ന് പറയുന്നത് മാരുതി സുസുക്കിയുടെ തന്നെ XL6 ആണ്. സെഗ്മെന്റില്‍ അൽപ്പം കൂടി പ്രീമിയം മോഡല്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് മാരുതി സുസുക്കി എര്‍ട്ടിഗയുടെ പ്രീമിയം പതിപ്പായി XL6-നെ അവതരിപ്പിക്കുന്നത്. 2019-ലാണ് ഈ മോഡലിനെ കമ്പനി വിപണിയിലെത്തിക്കുന്നത്. XL6 -ൻ്റെ അടിസ്ഥാന സീറ്റ മോഡലിന് 11.29 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. ഏറ്റവും മികച്ച ആല്‍ഫ പ്ലസ് ഡ്യുവല്‍ ടോണ്‍ ഓട്ടോമാറ്റിക്കിന് 14.55 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില.

ഒരു നേതാവെന്ന രീതിയിൽ എല്ലാ കാര്യങ്ങളിലും പക്വതയോടെ ഇടപ്പെടുന്ന തരൂരിനെ പോലെ തന്നെയാണ് മുൻവശത്ത് നിന്ന് നോക്കിയാൽ വളരെ പക്വത നിറഞ്ഞ ലുക്കാണ് വാഹനത്തിനുളളത്. കംഫര്‍ട്ടിന്റെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ല. ഇത് എല്ലായ്പ്പോഴും വളരെ സുഖപ്രദമായ ഒരു എംപിവിയാണ്. XL6-ലെ മൂന്നാം നിര മറ്റ് പല എംപിവികളിലെയും മൂന്നാം നിരയേക്കാള്‍ മികച്ചതാണ്. മൂന്നാം നിര സീറ്റുകള്‍ ചാരിയിരിക്കുകയോ മടക്കിവെക്കുകയോ ചെയ്യാം, ഇതുവഴി ബൂട്ട് സ്‌പേസ് വര്‍ധിപ്പിക്കാനും സാധിക്കും.
209 ലിറ്ററാണ് വാഹനത്തിന്റെ ബൂട്ട് സ്‌പേസ്. സ്‌പെയ്‌സ് കൂടുതല്‍ ആവശ്യമുള്ളവര്‍ക്ക് പിന്‍സീറ്റുകള്‍ മടക്കിവെയ്ക്കാനും സാധിക്കും. XL6 ന് 6,000 rpm-ല്‍ 101.6 bhp കരുത്തും 4,400 rpm-ല്‍ 136.8 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1462 സിസി, ഫോര്‍-സിലിണ്ടര്‍ എഞ്ചിനാണ് ലഭിച്ചിരിക്കുന്നത്. ഇത് ഇപ്പോള്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് അല്ലെങ്കില്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കുകയും ചെയ്തിട്ടുണ്ട്.

K15C സ്മാര്‍ട്ട് ഹൈബ്രിഡ് എഞ്ചിന്‍ ഒരു ISG ഫീച്ചര്‍ ചെയ്യുന്നു, അത് വളരെ ഉപയോഗപ്രദമായ രണ്ട് ഫീച്ചറുകളുണ്ടാക്കാന്‍ അനുവദിക്കുന്നു. അതില്‍ ആദ്യത്തേത് ഐഡില്‍ സ്റ്റാര്‍ട്ട് / സ്‌റ്റോപ്പ് ആണ്. ഈ സവിശേഷത റെഡ് സിഗ്നലുകളില്‍ എഞ്ചിന്‍ കട്ട് ചെയ്യുന്നു, അതുവഴി കുറച്ച് ഇന്ധനം ലഭിക്കുകയും ചെയ്യുന്നു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ എംഐഡിയില്‍ എത്ര ഇന്ധനം ലാഭിച്ചു എന്നതിന്റെ റീഡൗട്ട് പോലും പ്രദര്‍ശിപ്പിക്കുന്നതും കാണാന്‍ സാധിക്കും.
നെക്‌സ ബ്ലൂ, ഒപുലെന്റ് റെഡ്,ബ്രേവ് കാക്കി,ഗ്രാന്‍ഡിയര്‍ ഗ്രേ,സ്‌പ്ലെന്‍ഡിഡ് സില്‍വര്‍,ആര്‍ട്ടിക് വൈറ്റ്,ബ്ലാക്ക് റൂഫുള്ള ഒപുലെന്റ് റെഡ്,ബ്ലാക്ക് റൂഫുള്ള ബ്രേവ് കാക്കി,ബ്ലാക്ക് റൂഫുള്ള സ്‌പ്ലെന്‍ഡിഡ് സില്‍വര്‍ എന്നീ നിറങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ വിജയം ആഘോഷമാക്കുന്നതിനിടയ്ക്ക് ഇനിയുളള യാത്രകളിൽ തരൂർ ഏത് വാഹനത്തിലായിരിക്കും എംപി ബോർഡ് വയ്ക്കുക എന്നത് കണ്ടറിയാം.


Click it and Unblock the Notifications








