ഹോണ്ട സിറ്റിയുടെ സൺറൂഫിൽ കയറി നിന്ന് ലോറിക്ക് നേരെ കല്ലേറ്, വൈറൽ വീഡിയോ കാണാം
സൺറൂഫിൻ്റെ ഉപയോഗം എന്താണെന്ന് ഇപ്പോഴും പലർക്കും അറിയില്ല എന്നുളളതാണ് സത്യം. ചിലർ കാറ്റു കൊളളാനും, വെയിൽ കൊളളാനുമായിട്ടാണ് ഉപയോഗിക്കുന്നത്, അതിന് പുറമേ ഹിൽ റോഡുകളിലൂടെ പോകുമ്പോൾ സൺറൂഫ് തുറന്നിട്ട് എഴുന്നേറ്റ് നിൽക്കുന്നത് പതിവാണ്. എന്നാൽ സൺറൂഫിലൂടെ പുറത്തേക്ക് നിന്ന് പിന്നാലെ വരുന്ന ലോറിക്ക് നേരെ കല്ലെറിയുന്നത് കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു പറ്റം ഗുണ്ടകൾ ഹോണ്ട സിറ്റി കാറിൽ സൺറൂഫിലൂടെ പുറത്തേക്ക് നിന്ന് ലോറിയുടെ വിൻഡ്ഷീൽഡിലേക്ക് കല്ലെറിയുന്നത് വീഡിയോയിൽ കാണാം.
ടോൾ പ്ലാസയിൽ വച്ച് കാർ ലോറിയിൽ ഇടിച്ചപ്പോൾ മുതലാണ് സംഭവത്തിൻ്റെ തുടക്കമെന്നാണ് ലോറി ഡ്രൈവർ പറയുന്നത്. കാറിലെ ഡ്രൈവറും യാത്രക്കാരും പ്രകോപിതരായി ട്രക്ക് ഡ്രൈവറെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. റോഡിലൂടെ വാഹനവുമായി പോകുമ്പാൾ നമ്മൾ എത്ര മര്യാദയ്ക്ക് പോയാലും എതിരെ വരുന്നവനും പിന്നാലെ വരുന്നവനും മര്യാദയ്ക്ക് അല്ലെങ്കിൽ എന്തു ചെയ്യാൻ സാധിക്കുമെന്നതാണ് പ്രശ്നം.

ഹോണ്ട സിറ്റിയിയുടെ സൺറൂഫിൻ്റെ കാര്യത്തിലേക്ക് വന്നാൽ സൺറൂഫ് ഇപ്പോൾ എല്ലാ ഉപഭോക്താക്കളും ചോദിച്ച് വരുന്ന ഒരു ഫീച്ചറാണ്. സത്യത്തിൽ വിദേശരാജ്യങ്ങളിലാണ് സൺറൂഫിൻ്റെ യഥാർത്ഥ ആവശ്യകത എന്ന് പറയുന്നത്, കാരണം അവിടെയുളള ജനങ്ങൾക്ക് വെയിൽ കൊള്ളാൻ സമയമില്ലാത്തത് കൊണ്ടും അവർ യാത്ര ചെയ്യുമ്പോൾ വെയിൽ ശരീരത്തിൽ ഏൽക്കാനാണ് കാറുകളിൽ സൺറൂഫ് ഉപയോഗിച്ച് തുടങ്ങിയത്.
ഇന്ത്യൻ കാലാവസ്ഥയക്ക് ശരിക്കും പറഞ്ഞാൽ യോജിച്ച ഒന്നായി തോന്നുന്നില്ല. പക്ഷേ ഉപഭോക്താക്കളാണല്ലോ രാജാക്കൻമാർ അത് കൊണ്ട് കസ്റ്റമേഴ്സിൻ്റെ ആവശ്യം നിറവേറ്റുന്നവർക്കല്ലേ വിജയിക്കാൻ കഴിയു. സൺറൂഫ് ഏത് വിധത്തിലാണ് ഉപയോഗിക്കേണ്ടത്, എങ്ങനെ സൺറൂഫ് പരിപാലിക്കാം എന്നൊക്കെ വിശദമായിട്ട് വാഹനത്തിൻ്റെ ഓണേഴ്സ് മാനുവലിൽ വിശദമായി പറയുന്നുണ്ട്.അത് വളരെ ശ്രദ്ധയോടെ വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രമേ സൺറൂഫ് കൂടുതലായി പ്രവർത്തിക്കാവു.
ഇനി പറയാൻ പോകുന്ന കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് പോലെ ചെയ്താൽ നിങ്ങളുടെ സൺറൂഫ് നല്ലത് പോലെ പരിപാലിക്കാൻ സാധിക്കും. സൺറൂഫ് എന്ന് പറഞ്ഞാൽ മുകളിലുളള ഗ്ലാസ് മാത്രമല്ല നിങ്ങൾ ശ്രദ്ധിക്കേണ്ടത്. സൺറൂഫ് എന്നാൽ അത് മൊത്തമായിട്ടുളള പാർട്സിനെയാണ്.അത് കൊണ്ട് തന്നെ വൃത്തിയാക്കുമ്പോൾ സൺറൂഫിൻ്റെ ഗ്ലാസ് മാത്രം വൃത്തിയാക്കിയിട്ട് കാര്യമില്ല.
കാരണം സൺറൂഫ് എന്നാൽ ഒരുപാട് പാനലുകളും, ചെറിയ ബീഡിങ്ങുകളും ഒക്കെ കൂടി വരുന്നതാണ് അത് കൊണ്ട് സൺറൂഫ് മൊത്തമായി വ്യത്തിയാക്കിയില്ലെങ്കിൽ പൊടിയും ചെളിയും കയറാൻ സാധ്യതയുണ്ട്. അത് പോലെ വാഹനത്തിൻ്റെ പീരിയോഡിക്കൽ സർവീസ് സമയത്ത് സൺറൂഫ് പ്രത്യേകമായി കഴുകാൻ ആവശ്യപ്പെടുന്നത് നല്ലതായിരിക്കും. കാരണം എന്താണെന്ന് വച്ചാൽ നമ്മൾ വീടുകളിൽ വച്ച് കഴുകുമ്പോൾ കൈ എത്തിക്കാൻ ബുദ്ധിമുട്ടുളള ഏരിയകളിൽ വൃത്തിയാക്കാൻ കമ്പനിയിൽ സജ്ജീകരണങ്ങളുണ്ടായിരിക്കും.

സൺറൂഫ് എന്ന് പറഞ്ഞാൽ അതിന് അധികം ഭാരം താങ്ങാനുളള കഴിവില്ല അത് കൊണ്ട് തന്നെ കൂടുതൽ ഭാരം ഉളള വസ്തുക്കളൊന്നും സൺറൂഫിൻ്റെ മുകളിൽ വയ്ക്കരുത്. വെള്ളച്ചാട്ടത്തിനടിയിൽ കൊണ്ട് പാർക്ക് ചെയ്ത സ്കോർപ്പിയോയുടെ സൺറൂഫ് ചോർന്നൊലിക്കുന്നുവെന്നും അതിന് മറുപടിയായി മഹീന്ദ്ര മറ്റൊരു വീഡിയോ ഇറക്കിയതിൻ്റേയും വാർത്തകൾ നിങ്ങൾ നമ്മുടെ സൈറ്റിൽ വായിച്ചു കാണുമല്ലോ. അത് കൊണ്ട് സൺറൂഫിൽ ദയവായി ഭാരം കൂടിയ വസ്തുക്കൾ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








