ലോറി വളയംപിടിച്ച കൈയ്യില്‍ ഇന്ന് ലംബോര്‍ഗിനി! എല്ലാത്തിനും കാരണം സോഷ്യല്‍ മീഡിയ

ലോകത്ത് തന്നെ നിരവധി ആഡംബര കാറുകള്‍ പുറത്തിറങ്ങുന്നുണ്ട്. അതില്‍ തന്നെ ഇറ്റാലിയന്‍ ബ്രാന്‍ഡ് ആയ ലംബോര്‍ഗിനിയുടെ (Lamborghini ) കാറുകള്‍ ഇഷ്ടമല്ലാത്തവര്‍ ചുരുക്കമാണ്. കോടിക്കണക്കിന് രൂപ വില വരുന്ന ലംബോര്‍ഗിനിയുടെ കാറുകള്‍ അത്ര സുലഭമായി ഇറങ്ങാത്തത് കൊണ്ട് പലര്‍ക്കും നേരില്‍ കാണാന്‍ പോലും സാധിക്കാറില്ല. അത്തരമൊരു സാഹചര്യത്തില്‍, സോഷ്യല്‍ മീഡിയ കാരണം ലംബോര്‍ഗിനി ഓടിക്കാന്‍ സാധിച്ച ഒരു ലോറി ഡ്രൈവറെക്കുറിച്ചാണ് ഇവിടെ പറയുന്നത്. രാജേഷ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഝാര്‍ഖണ്ഡുകാരനായ ഇദ്ദേഹം ഇന്ത്യയിലുടനീളം ലോറി ഓടിക്കുന്ന പരിചയസമ്പന്നനായ ഡ്രൈവറാണ്.

അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ പ്രശസ്തനായിരുന്ന രാജേഷ്, സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെയാണ് ഒരു വേ്‌ലാഗര്‍ എന്ന നിലയില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തി.ഇന്ത്യയിലെ ലോറി ഡ്രൈവര്‍മാരുടെ ജീവിതത്തെക്കുറിച്ച് പറയുന്ന വേ്‌ലാഗുകളാണ് രാജേഷിനെ പ്രശസ്തനാക്കിയത്. നിലവില്‍ രാജ്യത്തെ ഏറ്റവും പ്രശസ്തനായ ട്രക്ക് ഡ്രൈവര്‍മാരില്‍ ഒരാളാണ് രാജേഷ്. പൊതു ഇടങ്ങളില്‍ വെച്ച് ആളുകള്‍ രാജേഷിനെ എളുപ്പത്തില്‍ തിരിച്ചറിയാറുണ്ട്.

truck driver turned youtuber rajesh drives lamborghini

ദീര്‍ഘദൂര യാത്രകള്‍ക്കിടയില്‍ തങ്ങളുടെ ട്രക്കിലെ ലോഡുകള്‍ ഇറക്കി കഴിയാന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും. അത്തരം സമയങ്ങളില്‍ ഡ്രൈവര്‍ രാജേഷ് സമീപത്തുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകാറുണ്ട്. ഷോപ്പിംഗിനും മറ്റുമായി പോകുമ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞ് സെല്‍ഫികളും വീഡിയോകളും എടുക്കാറുണ്ട്. ഫോളോവേഴ്‌സുമൊത്തുള്ള വീഡിയോകള്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ രാജേഷ് പങ്കുവെക്കാറുമുണ്ട്.

അടുത്തിടെ രാജേഷ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ഒരു ലംബോര്‍ഗിനി ഹുറാക്കന്‍ കാര്‍ ഓടിക്കുന്ന രംഗങ്ങളുണ്ട്. ജീവിതത്തില്‍ ആദ്യമായി ഒരു സൂപ്പര്‍ കാര്‍ നേരില്‍ കാണുകയാണെന്ന് പറഞ്ഞുകൊണ്ട് രാജേഷ് സന്തോഷത്തോടെ ഹുറാക്കന്‍ കാര്‍ ഓടിച്ചു. ലോറിയുടെ സ്റ്റിയറിംഗ് പിടിച്ച കൈകളാണ് അന്ന് ലംബോര്‍ഗിനിയുടെ സ്റ്റിയറിംഗ് പിടിച്ചത്. പച്ച നിറത്തില്‍ തിളങ്ങുന്ന ഈ ലംബോര്‍ഗിനി ഹുറാക്കന്‍ കാര്‍ രാജേഷിന്റെ ഒരു സുഹൃത്തിന്റേതാണ്.

truck driver turned youtuber rajesh drives lamborghini

സോഷ്യല്‍ മീഡിയിയിലൂടെയും മറ്റ് വൈറലാകുന്നവരുടെ ജീവിതത്തില്‍ പലപ്പോഴും അപ്രതീക്ഷിതമായ പലതും സംഭവിക്കാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു ഇവിടെയും നടന്നത്. ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന രാജേഷിനെ കാണാന്‍ അദ്ദേഹത്തെിന്റെ സുഹൃത്ത് ലംബോര്‍ഗിനി ഹുറാക്കനില്‍ എത്തുകയായിരുന്നു. ഡ്രൈവറായ രാജേഷിനെ കണ്ടപ്പോള്‍ തന്നെ തന്റെ ലംബോര്‍ഗിനി കാര്‍ അദ്ദേഹം ഓടിക്കണമെന്ന് ആ സുഹൃത്ത് ആഗ്രഹിച്ചു.

ഇത്രയും വിലകൂടിയ കാര്‍ ഓടിക്കാന്‍ ആദ്യം മടിച്ച രാജേഷ്, എങ്ങനെയാണ് കാര്‍ ഓടിക്കേണ്ടതെന്ന് താന്‍ പറഞ്ഞുതരാാമെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ ഹുറാകാന്‍ ഓടിക്കാന്‍ തയാറായി. കാറില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ അകത്ത് ക്യാബിനില്‍ മതിയായ ഇടമുണ്ടോ എന്ന് രാജേഷ് ശങ്കിച്ചു. എന്നാല്‍, കാറില്‍ രണ്ടുപേര്‍ക്ക് ഇരിക്കാന്‍ സീറ്റുകളുണ്ടെന്ന് ഉടമ പറഞ്ഞപ്പോള്‍ രാജേഷ് കയറി.

truck driver turned youtuber rajesh drives lamborghini

ആദ്യം പാസഞ്ചര്‍ സീറ്റില്‍ ഇരിക്കാനായിരുന്ന രാജേഷിന്റെ ശ്രമം. എന്നാല്‍ ലഏംബോര്‍ഗിനി ഉടമ രാജേഷിനെ ഡ്രൈവര്‍ സീറ്റിലേക്ക് മാറ്റി കാര്‍ ഓടിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ശേഷം ഉടമ കാറിന്റെ കണ്‍ട്രോളുകളും റിവേഴ്‌സ് ഗിയറും പാഡില്‍ ഷിഫ്റ്ററുകളുമെല്ലാം വിശദീകരിച്ച് കൊടുത്തു. ശേഷം രാജേഷ് കാര്‍ ഓടിച്ചെങ്കിലും അവര്‍ പെട്ടെന്ന് തിരികെയെത്തി. വില കൂടിയ കാര്‍ ആണ് എന്നതിനാല്‍ രാജേഷിന് ചെറിയ പരിഭ്രമമുണ്ടായിരുന്നു.

ലംബോര്‍ഗിനി ഹുറാകാന്‍ പോലുള്ള വിലകൂടിയ കാര്‍ ഓടിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാകും. എന്നിരുന്നാലും, പെട്ടെന്ന് ഒരു ലംബോര്‍ഗിനി കാര്‍ ഓടിക്കാന്‍ പറഞ്ഞാല്‍ ആര്‍ക്കും ഒരു മടി തോന്നാം. എന്നിരുന്നാലും, ലോറി ഡ്രൈവറായ രാജേഷിനെ തന്റെ ഹുറാകാന്‍ കാര്‍ ഓടിക്കാന്‍ സുഹൃത്ത് നിരന്തരം നിര്‍ബന്ധിച്ചത് ഇരുവരും തമ്മിലുള്ള ഊഷ്മള ബന്ധം കാണിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വേ്‌ലാഗേഴ്‌സിന് വരുമാനം മാത്രമല്ല ഇത്തരത്തില്‍ നല്ല സൗഹൃദങ്ങളും സമ്മാനിക്കുന്നു.

More from DriveSpark

Article Published On: Monday, August 18, 2025, 14:18 [IST]
English summary
Truck driver turned vlogger rajesh driving lamborghini huracan supercar video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X