സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ — ഉത്തരം ഈ വീഡിയോ നൽകും

By Staff

ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാന്‍ മടി, കാറിലാണെങ്കില്‍ സീറ്റ് ബെല്‍റ്റും. പൊലീസ് ചെക്കിങ്ങ് ഭയന്നു മാത്രം സീറ്റു ബെല്‍റ്റ്, ഹെല്‍മറ്റ് ധരിക്കുന്നവരാണ് ഇന്നു പലരും. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നു നമ്മുക്കറിയാം. എന്നാല്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലോ? കാറില്‍ എയര്‍ബാഗും എബിഎസുമുണ്ടല്ലോ സുരക്ഷയ്‌ക്കെന്നു പറഞ്ഞു ചിരിച്ചു തള്ളാന്‍ വരട്ടെ.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍? — ഉത്തരം ഈ വീഡിയോ നൽകും

സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടത് സുരക്ഷയുടെ ആദ്യപാഠങ്ങളിലൊന്നാണ്. എന്നാല്‍ നാം ഇക്കാര്യം സൗകര്യപൂര്‍വം മറക്കുന്നു. സീറ്റ് ബെല്‍റ്റ് എന്തിനു ധരിക്കണമെന്ന ചോദ്യത്തിന് ചുവടെയുള്ള അപകട വീഡിയോ വ്യക്തമായ ഉത്തരം നല്‍കും.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍? — ഉത്തരം ഈ വീഡിയോ നൽകും

തായ്‌ലാന്‍ഡിലെ ഒരു ഹൈവേയില്‍ നിന്നാണ് അപകട ദൃശ്യങ്ങള്‍. ട്രക്ക് ഓടിച്ചു കൊണ്ടിരുന്ന ഡ്രൈവര്‍ മയങ്ങിപ്പോയതാണ് അപകടത്തിന് കാരണം. ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍? — ഉത്തരം ഈ വീഡിയോ നൽകും

സ്റ്റീയറിംഗിലേക്ക് ഡ്രൈവര്‍ മയങ്ങി വീണതോടെ ഓടിക്കൊണ്ടിരുന്ന ട്രക്കിന് നിയന്ത്രണം നഷ്ടപ്പെട്ടു. അമിതവേഗത്തില്‍ റോഡിന് നടുവില്‍ സ്ഥാപിച്ച ഡിവൈഡറിലേക്ക് ചെന്നിടിക്കുന്ന ട്രക്കിനെയാണ് വീഡിയോ വെളിപ്പെടുത്തുന്നത്.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍? — ഉത്തരം ഈ വീഡിയോ നൽകും

തൊട്ടുപിന്നാലെ ട്രക്കിനകത്തു നിന്നും പുറത്തേക്ക് തെറിച്ചു വീഴുന്ന ഡ്രൈവറെയും കാണാം. എതിരെ നിന്നും വന്ന വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡ് ക്യാമറയാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ മുഴുവന്‍ പകര്‍ത്തിയത്.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍? — ഉത്തരം ഈ വീഡിയോ നൽകും

ട്രക്കില്‍ നിന്നും തെറിച്ചു വീണ ഡ്രൈവറെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്രൈവര്‍ മയങ്ങിപ്പോയതും സീറ്റ് ബെല്‍റ്റ് ധരിക്കാഞ്ഞതുമാണ് അപകടകാരണമെന്നു പൊലീസ് സ്ഥിരീകരിച്ചു.

സുരക്ഷയെന്നത് വാഹന നിര്‍മ്മാതാക്കളുടെ മാത്രം ഉത്തരവാദിത്തമല്ല. വാഹനത്തില്‍ യാത്ര ചെയ്യുന്ന ആളുകളും നിര്‍ദ്ദേശിച്ചിട്ടുള്ള മുന്‍കരുതലുകള്‍ പാലിക്കാന്‍ തയ്യാറാകണം. അല്ലാത്തപക്ഷം സുരക്ഷ ഉറപ്പുവരുത്തുമെന്നു നാം അടിയുറച്ചു വിശ്വസിക്കുന്ന ആധുനിക സംവിധാനങ്ങള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍? — ഉത്തരം ഈ വീഡിയോ നൽകും

ഈ അവസരത്തില്‍ കുറഞ്ഞ ചെലവില്‍ വാഹനത്തിന്റെ സുരക്ഷ കൂട്ടുന്ന നാലു ആക്‌സസറികളെ ഇവിടെ പരിചയപ്പെടാം —

ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം

ടയറുകളുടെ സമ്മര്‍ദ്ദത്തില്‍ എപ്പോഴും ഒരു കണ്ണു വേണം. സമ്മര്‍ദ്ദം കുറഞ്ഞ ടയറുകള്‍ സുരക്ഷയില്‍ വലിയ വിട്ടുവീഴ്ചകള്‍ നടത്തും. കുറഞ്ഞ സമ്മര്‍ദ്ദമെങ്കില്‍ ടയറുകള്‍ പെട്ടെന്ന് ചൂടാകും. സ്വഭാവികമായും ടയര്‍ പൊട്ടിത്തെറിക്കുന്ന സന്ദര്‍ഭങ്ങള്‍ക്ക് വരെ ഇതു വഴിതെളിക്കും.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍? — ഉത്തരം ഈ വീഡിയോ നൽകും

ഇനി ടയറുകളിലെ സമ്മര്‍ദ്ദം കൂടിപ്പോയാലോ? വാഹനം തെന്നിമാറാനുള്ള സാധ്യത കൂടുതലാണ്. കൃത്യമായ സമ്മര്‍ദ്ദം ടയറുകളില്‍ പാലിക്കുന്നതിന് വേണ്ടിയാണ് ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനം കാറുകളില്‍ ഒരുങ്ങുന്നത്. പ്രീമിയം കാറുകളില്‍ ഈ സംവിധാനം നിര്‍മ്മാതാക്കള്‍ തന്നെ നല്‍കുന്നുണ്ട്.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍? — ഉത്തരം ഈ വീഡിയോ നൽകും

എന്നാല്‍ ബജറ്റ് കാറുകള്‍ക്ക് ഈ ഫീച്ചര്‍ ഇന്നും അന്യമാണ്. പക്ഷെ വിഷമിക്കേണ്ട, ആഫ്റ്റര്‍മാര്‍ക്കറ്റ് ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനങ്ങള്‍ വിപണിയില്‍ സുലഭമാണ്. ടയറുകളുടെ സമ്മര്‍ദ്ദനില സ്മാര്‍ട്ട്ഫോണിലേക്കോ, അതത് നിര്‍മ്മാതാക്കള്‍ നല്‍കുന്ന പ്രത്യേക സംവിധാനങ്ങളിലേക്കോ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനം തത്സമയം കൈമാറും.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍? — ഉത്തരം ഈ വീഡിയോ നൽകും

സെന്‍സറുകളോട് കൂടിയ റിയര്‍ പാര്‍ക്കിംഗ് ക്യാമറ

ചില കാറുകളില്‍ റിയര്‍ പാര്‍ക്കിംഗ് ക്യാമറ ഒരുങ്ങുമ്പോള്‍ ചിലതില്‍ റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ മാത്രമാണ് ഇടംപിടിക്കാറുള്ളത്. എന്നാല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ റിയര്‍ ക്യാമറകളും റിയര്‍ സെന്‍സറുകളും നിര്‍ണായകമാണ്.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍? — ഉത്തരം ഈ വീഡിയോ നൽകും

കാര്‍ പിന്നിലേക്ക് എടുക്കുമ്പോള്‍ റിയര്‍ ക്യാമറ പിറകിലെ കാഴ്ച വെളിപ്പെടുത്തും. എന്നാല്‍ ക്യാമറ നല്‍കുന്ന കാഴ്ചകള്‍ക്ക് പരിമിതിയുണ്ട്. ഇവിടെയാണ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളുടെ പ്രധാന്യം.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍? — ഉത്തരം ഈ വീഡിയോ നൽകും

ക്യാമറയ്ക്ക് കണ്ണെത്താത്തിടത്ത് തടസ്സങ്ങളുണ്ടെങ്കില്‍ സെന്‍സറുകള്‍ മുന്നറിയിപ്പ് നല്‍കും. എല്ലാത്തരം കാറുകള്‍ക്കും അനുയോജ്യമായ ആഫ്റ്റര്‍മാര്‍ക്കറ്റ് റിയര്‍ പാര്‍ക്കിംഗ് ക്യാമറകളും സെന്‍സറുകളും വിപണിയില്‍ ലഭ്യമാണ്.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍? — ഉത്തരം ഈ വീഡിയോ നൽകും

ഹെഡ്സ് അപ് ഡിസ്പ്ലേ (HUD)

യഥാര്‍ത്ഥത്തില്‍ ബിഎംഡബ്ല്യു 7 സിരീസ് കാറുകളുടെ മുഖമുദ്രയാണ് ഹെഡ്സ് അപ് ഡിസ്പ്ലേ. ഇന്ന് പല ബജറ്റ് കാറുകളിലും പേരിന് മാത്രം ഹെഡ്സ് അപ് ഡിസ്പ്ലേ ഒരുങ്ങുന്നുണ്ട്. വേഗത, ദിശ പോലുള്ള വിവരങ്ങള്‍ കണ്ണിന് മുന്നില്‍ (വിന്‍ഡ് സ്‌ക്രീനില്‍) നല്‍കി ഡ്രൈവിംഗ് സുരക്ഷിതമാക്കുകയാണ് ഹെഡ്സ് അപ് ഡിസ്പ്ലേയുടെ ലക്ഷ്യം.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍? — ഉത്തരം ഈ വീഡിയോ നൽകും

ഡ്രൈവിംഗിനിടെ വേഗതയും അനുബന്ധ വിവരങ്ങളും പരിശോധിക്കുന്നതിനായി ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലേക്ക് കണ്ണെത്തിക്കുന്ന ശീലം ഹെഡ്സ് അപ് ഡിസ്പ്ലേ മുഖേന ഒഴിവാക്കാം. ഏത് കാറിലും അനായാസം ഹെഡ്സ് അപ് ഡിസ്പ്ലേ ഘടിപ്പിക്കാന്‍ സാധിക്കും.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍? — ഉത്തരം ഈ വീഡിയോ നൽകും

ബ്ലൈന്‍ഡ് സ്പോട് മിററുകള്‍

നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന മിററുകള്‍ കൊണ്ടു മാത്രം കാറിന്റെ ബ്ലൈന്‍ഡ് സ്പോടുകളില്‍ കണ്ണെത്തിക്കാന്‍ സാധിക്കണമെന്നില്ല. ഈ പ്രശ്നത്തിനുള്ള ഉത്തരമാണ് ബ്ലൈന്‍ഡ് സ്പോട് മിററുകള്‍.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍? — ഉത്തരം ഈ വീഡിയോ നൽകും

കാഴ്ച ലഭിക്കാന്‍ വിഷമമുള്ള കാറിന്റെ വശങ്ങളിലേക്ക് കൂടുതല്‍ കാഴ്ച ലഭ്യമാക്കുകയാണ് ബ്ലൈന്‍ഡ് സ്പോട് മിററുകളുടെ ദൗത്യം. സൈഡ് മിററുകളില്‍ ഘടിപ്പിക്കാവുന്ന ബ്ലൈന്‍ഡ് സ്പോട് മിററുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്.

Source: DailyMail

More from DriveSpark

Article Published On: Saturday, June 16, 2018, 10:50 [IST]
English summary
Truck Driver Hurled Into Oncoming Traffic. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X