വടംവലിയിൽ ഒന്നാമനാവാൻ ഥാറും ജിംനിയും; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഓഫ്റോഡ് പ്രേമികളുടെ ഇടയിൽ വലിയ ആരാധകരുളള വാഹനമാണ് മഹീന്ദ്ര ഥാർ. ഇപ്പോൾ അതിനൊപ്പം നിൽക്കുകയാണ് മാരുതിയുടെ ജിംനിയും. രണ്ട് വാഹനങ്ങളുടേയും ഓഫ്റോഡ് കഴിവുകൾ കാണിക്കുന്ന പലതരം വാർത്തകളും വീഡിയോകളും ഞങ്ങൾ നിങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. പുതിയതായി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഥാറും ജിംനിയും തമ്മിലുളള വടംവലിയാണ്.

മഹീന്ദ്ര ഥാറും അടുത്തിടെ പുറത്തിറക്കിയ മാരുതി സുസുക്കി ജിംനി 5-ഡോറും നിലവിൽ ഇന്ത്യയിൽ ഒരാൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന 4×4 എസ്‌യുവികളാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. യൂട്യൂബ് വ്ളോഗറായ കമലേഷ് ബരാലയാണ് തൻ്റെ ചാനലിലൂടെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മൂന്ന് റൗണ്ടുകളിലായിട്ടാണ് വടം വലി സംഘടിപ്പിച്ചത്. ആദ്യം രണ്ട് വണ്ടികളും ടൂ വീൽ ഡ്രൈവിൽ തന്നെയാണ് വടംവലി നടത്തിയത്.

വടംവലിയിൽ ഒന്നാമനാവാൻ ഥാറും ജിംനിയും; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഈ റൗണ്ടിൽ, മഹീന്ദ്ര ഥാർ അതിന്റെ മുഴുവൻ ശക്തിയും പുറത്തെടുക്കാതെ തന്നെ ജിംനിയെ തോൽപ്പിക്കുന്നത് കാണാൻ സാധിക്കും. ചെളി നിറഞ്ഞ റോഡിലാണ് രണ്ട് വണ്ടികളും വടംവലിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ആദ്യ റൗണ്ടിന് ശേഷം, ഥാർ ടൂ വീൽ ഡ്രൈവിലും ജിംനി 4×4 -ലും മത്സരിക്കാന ആവശ്യപ്പെട്ടു. എളുപ്പമായിരിക്കും എന്ന കരുതിയ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ജിംനി പിന്നിലേക്ക് പോകാതെ പിടിച്ചു നിൽക്കുന്ന കാഴ്ചയാണ് വീഡിയോയിൽ കാണുന്നത്.

അത് മാത്രമല്ല ഥാറിൻ്റെ ടയറുകൾ കറങ്ങി പുക വരുകയും ക്ലച്ച് കരിയുകയും ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. അതോടെ രണ്ടാമത്തെ ടൈ ആയി കണക്കാക്കി. മൂന്നാം റൗണ്ടിൽ, രണ്ട് വാഹനങ്ങളും ഫോർ വീൽ ഡ്രൈവിലാണ് വടം വലിക്കുന്നത്. പക്ഷേ ഥാർ മാനുവലും ജിംനി ഓട്ടോമാറ്റിക്കുമായത് കൊണ്ട് ഥാർ പലതവണ എഞ്ചിൻ ഓഫായി പോകുകയും ചെയ്തു.

വടംവലിയിൽ ഒന്നാമനാവാൻ ഥാറും ജിംനിയും; വീഡിയോ ഏറ്റെടുത്ത് ആരാധകർ

മഹീന്ദ്ര ഥാർ എസ്‌യുവിയുടെ വില 10.55 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഇത് ജിംനിയുടെ പ്രാരംഭ വിലയേക്കാൾ വളരെ കുറവാണ്, കൃത്യമായി പറഞ്ഞാൽ 2.19 ലക്ഷം രൂപയുടെ വ്യത്യാസമുണ്ട്. എന്നാൽ ഈ ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഥാരിന്റെ RWD പതിപ്പ് മാത്രമേ ലഭിക്കൂ എന്നത് ശ്രദ്ധിക്കണം, അതേസമയം ജിംനിക്ക് ബേസ് മോഡൽ മുതൽ തന്നെ 4X4 സംവിധാനം ലഭിക്കുന്നു.

എന്നിരുന്നാലും, ഥാർ RWD -യുടെ ഏറ്റവും ചെലവേറിയ വേരിയന്റ് അതായത് LX 2.0 പെട്രോൾ ഓട്ടോമാറ്റിക് പതിപ്പിന് 13.50 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, ഇത് ജിംനി 4WD ആരംഭ ശ്രേണിയുടെ എക്സ്-ഷോറൂം വിലയായ 12.74 ലക്ഷത്തേക്കാൾ കൂടുതലാണ്. അതോടൊപ്പം ഏകദേശം ഇതേ വിലയ്ക്ക് ജിംനിയുടെ ടോപ്പ് സ്പെക്ക് ആൽഫ മാനുവൽ 4WD വേരിയന്റ് ലഭിക്കും എന്നതാണ് രസകരം

ജിംനി ലൈനപ്പിന്റെ ടോപ്പ്-ഓഫ്-ദി-ലൈൻ ഫുള്ളി ലോഡഡ് വേരിയന്റ് ആൽഫ ഓട്ടോമാറ്റിക് 1.5 പെട്രോൾ 4WD ഡ്യുവൽ ടോൺ പതിപ്പ് 15.05 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്നു. ഏതാണ്ട് സമാനമായ വിലയ്ക്ക്, ഥാർ എസ്‌യുവിയുടെ LX 2.0 മാനുവൽ 4WD ഹാർഡ് ടോപ്പ് പതിപ്പ് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. മഹീന്ദ്ര ഥാറിന്റെ എക്സ്-ഷോറൂം വില ടോപ്പ് സ്പെക്ക് ഡീസൽ ഓട്ടോമാറ്റിക് 4WD വേരിയന്റിന് 16.77 ലക്ഷം രൂപ വരെ ഉയരുന്നു.

മറുവശത്ത്, ജിംനിയുടെ ടോപ്പ്-സ്പെക്ക് വേരിയന്റിന് 1.72 ലക്ഷം രൂപ കുറവാണ്. ഇരു എസ്‌യുവികളുടെയും ടോപ്പ്-സ്പെക്ക് പെട്രോൾ പതിപ്പുകൾ താരതമ്യം ചെയ്താൽ, ഥാർ ഇപ്പോഴും ചെലവേറിയ ഒരു ഓപ്ഷനാണ്. ഥാറിന്റെ പെട്രോൾ എഞ്ചിനേക്കാൾ കരുത്ത് കുറഞ്ഞ പെട്രോൾ പവർട്രെയിൻ മാത്രമാണ് മാരുതി സുസുക്കി ജിംനിക്ക് ലഭിക്കുന്നത് എന്നത് ഒരു വസ്തുതയാണ്.

ഇതിനുപുറമെ, ഡീസൽ എഞ്ചിൻ ഓപ്ഷനുമായാണ് ഥാർ വരുന്നത് എന്നത് ഒരു മേൽക്കൈയ്യുമാണ്. കൂടാതെ ഥാറിന്റെ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ജിംനിയിൽ ലഭിക്കുന്നതിനേക്കാൾ മികച്ചതാണ്. അതോടൊപ്പം, ഉപഭോക്താക്കൾക്ക് കൺവെർട്ടിബിൾ, ഹാർഡ്‌ടോപ്പ് റൂഫ് ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഥാർ വാഗ്ദാനം ചെയ്യുന്നു, ഇത് ജിംനിയുടെ കാര്യത്തിൽ ഇല്ല.

More from DriveSpark

Article Published On: Tuesday, July 11, 2023, 16:48 [IST]
English summary
Tug of war between mahindra thar and jimny
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X