വല്ല്യേട്ടനും അനിയനും തമ്മിൽ വടംവലി! ജയം ആർക്കെന്ന് അറിയാൻ വീഡിയോ കണ്ടാൽ മതി

വടംവലി എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ രണ്ട് വാഹനങ്ങൾ തമ്മിൽ വടംവലിച്ചാലുളള അവസ്ഥ എന്തായിരിക്കും എന്ന് എപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടോ. സോഷ്യ മീഡിയയിൽ പല വണ്ടിപ്രാന്തൻമാരും ഓഫ്റോഡർ മോഡലുകൾ തമ്മിൽ വടംവലിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.മഹീന്ദ്ര ഥാർ റോക്സും ജീപ്പ് വ്റാംഗളറുമാണ് വടംവലിക്കുന്നത്. രണ്ട് പേരും പേരുകേട്ട് ഓഫ്റോഡറാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. മത്സരത്തിൽ ആരായിരിക്കും വിജയിക്കുക എന്നത് എല്ലാവർക്കും ആകാംക്ഷയുള്ള കാര്യമായത് കൊണ്ട് തന്നെ വിജയിയെ അറിയാൻ വീഡിയോ തുടർന്ന് കാണാൻ മറക്കരുത്.

ആദ്യ റൗണ്ടിൽ, 4×2 കോൺഫിഗറേഷനിൽ വ്റാംഗളറിനെ ഒന്ന് അനക്കാൻ പോലും ഥാറിന് സാധിച്ചില്ല പക്ഷേ ഫോൽ വീൽ ഡ്രൈവിലേക്ക് വാഹനം മാറ്റി കഴിഞ്ഞപ്പോൾ വ്റാംഗളറിനെ വലിച്ച് മാറ്റാൻ ഥാർ റോക്സിന് സാധിച്ചു. പക്ഷേ ട്രാക്ഷൻ മികച്ച രീതിയിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ വ്റാംഗളർ മുന്നോട്ട് പോകുകയും ഥാറിനെ പിന്നിലേക്ക് വലിച്ച് തോൽപ്പിക്കുകയും ചെയ്തു. ഥാറിനെക്കാൾ പവറും ടോർക്കും വ്റാംഗളറിന് ഉണ്ട് എന്നതാണ് കാരണം.

thar roxx vs jeep wrangler tug of war

5 ഡോര്‍ പതിപ്പ് പുറത്തിറങ്ങിയെങ്കിലും ഇതിന്റെ കൂടെ തന്നെ 3-ഡോര്‍ ഥാറിന്റെ വില്‍പ്പന തുടരും. MX1, MX3, MX5, AX3L, AX5L, AX7L എന്നീ വേരിയന്റുകളില്‍ ഥാര്‍ റോക്‌സ് ലഭ്യമാണ്. ബേസ് വേരിയന്റിന്റെ വില 12.99 ലക്ഷം രൂപയാണ്. ഓഫ്-റോഡ് യാത്രകള്‍ക്കായി 4x4 ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ച ഥാര്‍ റോക്സ് വേരിയന്റുകളുടെ വില 18.79 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. ടോപ് സ്‌പെക് വേരിയന്റിന് 22.49 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. എക്‌സ്‌ഷോറൂം വിലകളാണിത്.

2.0-ലിറ്റര്‍ ടര്‍ബോ, ഇന്‍ലൈന്‍-4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ 2.2-ലിറ്റര്‍ ടര്‍ബോ, ഇന്‍ലൈന്‍-4-സിലിണ്ടര്‍ ഡീസല്‍ എന്നിവയില്‍ ഒരു എഞ്ചിന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഥാര്‍ 3 ഡോര്‍, സ്‌കോര്‍പിയോ N എന്നിവയില്‍ കാണപ്പെടുന്ന അതേ എഞ്ചിനുകളാണ് റോക്‌സിനും തുടിപ്പേകാന്‍ എത്തുന്നത്. എന്നാല്‍ ഇവ വ്യത്യസ്തമായ ട്യൂണ്‍ സ്‌റ്റേറ്റുകളാണ് ഓഫര്‍ ചെയ്യുക. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. അതേസമയം 4X4 സാങ്കേതികവിദ്യ ഡീസലിന് മാത്രമേ ലഭ്യമാകൂ.

അധികമായി രണ്ട് ഡോറുകള്‍ കൂടി ചേര്‍ന്നതോടെ ഥാര്‍ റോക്‌സിന്റെ വീല്‍ബേസ് അളവ് കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഥാര്‍ റോക്‌സ് വിശാലമായ അകത്തളവുമായാണ് എത്തുന്നത്. ആഡംബര ലുക്കിലുള്ള ഇന്റീരിയറിന് പുറമെ അധിക ഭാരം ഉള്‍ക്കൊള്ളുന്നതിനും സുഗമമായ യാത്ര സമ്മാനിക്കുന്നതിനുമായി എസ്‌യുവിയുടെ സസ്‌പെന്‍ഷന്‍ സജ്ജീകരണവും ട്യൂണ്‍ ചെയ്തിട്ടുണ്ട്.

പുതിയ ഥാര്‍ റോക്സിന്റെ അകത്തേക്ക് കടന്നാല്‍ ലൈറ്റ് കളറിലുള്ള ഇന്റീരിയറും നൂതന സാങ്കേതിക വിദ്യകളും നിങ്ങളെ സ്വാഗതം ചെയ്യും. ഡാഷ്ബോര്‍ഡിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ സ്‌ക്രീന്‍ വലുതാക്കിയിരിക്കുന്നു. ADAS, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, പനോരമിക് സണ്‍റൂഫ് എന്നിവ പുതിയ കൂട്ടിച്ചേര്‍ക്കലുകളില്‍ ഉള്‍പ്പെടുന്നു.

thar roxx vs jeep wrangler tug of war

വാഹനത്തിന്റെ നീളവും ഡോറുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ടെങ്കിലും സാധാരണ പോലെ ഇതൊരു 5 സീറ്റര്‍ എസ്‌യുവിയാണ്. ഇതില്‍ ഇപ്പോള്‍ 5 പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. മഹീന്ദ്ര ഥാര്‍ റോക്സിന് 644 ലിറ്റര്‍ ബൂട്ട് സ്പേസ് ഉണ്ട്,. അതായത് ഒരു മുതിര്‍ന്നയാള്‍ ഇതിനുള്ളില്‍ ഉള്‍ക്കൊള്ളും. പിന്നിലെ സീറ്റുകള്‍ക്കായി 60:40 സ്പ്ലിറ്റും ഥാര്‍ റോക്സില്‍ ഉണ്ട്, അത് മടക്കിവെച്ച് കൂടുതല്‍ ലഗേജ് സ്‌പെയ്‌സ് സൃഷ്ടിക്കാന്‍ കഴിയും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 20, 2024, 17:00 [IST]
English summary
Tug of war competition between mahindra thar roxx and jeep wrangler see who wins
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X