ഫ്ലോപ്പായ സിനിമ റീ-റിലീസില്‍ വാരിയത് 24.45 കോടി! ആഡംബര എസ്‌യുവി വാങ്ങി ആഘോഷിച്ച് നായകന്‍

ഇന്ത്യയില്‍ ഇപ്പോള്‍ റീ-റിലീസ് സിനിമകളുടെ ചാകരയാണിപ്പോള്‍. മുമ്പ് വിശേഷ ദിവസങ്ങളിലായിരുന്നു പഴയ ചിത്രങ്ങള്‍ വീണ്ടും പ്രദര്‍ശനത്തിനെത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അങ്ങനെ പ്രത്യേക സമയമൊന്നുമില്ലാതെ സിനിമകള്‍ റി-റിലീസ് ചെയ്ത് ഭാഗ്യം പരീക്ഷിക്കുകയാണ് അണിയറക്കാര്‍. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഈ ട്രെന്‍ഡ് മുമ്പേ ഉണ്ടായിരുന്നുവെങ്കിലും മലയാളമടക്കമുള്ള ഭാഷകളിലും ഇപ്പോള്‍ ക്ലാസിക് സിനിമകള്‍ റീ-റിലീസ് ചെയ്യാന്‍ തുടങ്ങി. ആദ്യ വരവില്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ മോഹന്‍ലാലിന്റെ 'ദേവദൂതന്‍' റീ-റിലീസ് ചെയ്തപ്പോള്‍ അര്‍ഹിക്കുന്ന വിജയം പ്രേക്ഷകര്‍ സമ്മാനിച്ചു. സമാനമായ രീതിയില്‍ ആദ്യം റിലീസ് ചെയ്തപ്പോള്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയ ഒരു ചിത്രമാണ് 'തുമ്പാഡ്'.

എന്നാല്‍ ഇപ്പോള്‍ വീണ്ടും പ്രദര്‍ശനത്തിനെത്തിയപ്പോള്‍ പുതിയ സിനിമകളെ വരെ മലയര്‍ത്തിയടിക്കുന്ന പ്രകടനമാണ് ബോക്‌സ്ഓഫീസില്‍ കാഴ്ചവെക്കുന്നത്. 2024 സെപ്റ്റംബര്‍ 13-ന് റീ-റിലീസ് ചെയ്ത ഫോക്ക്‌ഹൊറര്‍ ചിത്രം 10 ദിവസം കൊണ്ട് 26.70 കോടി രൂപയാണ് വാരിയത്. മൊത്തം കളക്ഷന്‍ ഇതുവരെ 34 കോടി പിന്നിട്ടു. 2000-ത്തിന് ശേഷം ഇന്ത്യയില്‍ റീ-റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി തുമ്പാഡ് മാറി.

Tumbbad Fame Sohum Shah Buys Land Rover Defender Luxury SUV

ദളപതി വിജയ്‌യുടെ 'ഗില്ലി' ആയിരുന്നു ഈ റെക്കോഡ് കൈയ്യടക്കി വെച്ചിരുന്നത്. 26.50 കോടിയായിരുന്നു ഗില്ലിയുടെ കളക്ഷന്‍.രണ്ടാം വരവില്‍ കോടികള്‍ വാരിയ പടത്തിലെ അഭിനേതാക്കള്‍ക്കും നല്ല സമയമാണെന്ന് തോന്നുന്നു. തുമ്പാഡില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ച നടന്‍ സോഹം ഷായെ അടുത്തിടെ ഒരു ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറില്‍ വന്നിറുങ്ങുന്നതായി കാണപ്പെട്ടു. 2009-ല്‍ ബാബര്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ സോഹം ഷാ നിര്‍മാതാവ് കൂടിയാണ്.

കാര്‍സ് ഫോര്‍ യൂ എന്ന യൂട്യൂബ് ചാനലാണ് സോഹം ഷാ പുത്തന്‍ കാര്‍ വാങ്ങിയതായി പറയുന്നത്. ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡില്‍ നിന്നുള്ള എസ്‌യുവിയില്‍ വന്നിറങ്ങിയ നടന്‍ പാപ്പരാസികള്‍ക്കായി ഫോട്ടോക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു. ആരാധകരെ കാണുകയും മാധ്യമപ്രവര്‍ത്തകരുടെ മുന്നിലും ചിത്രങ്ങള്‍ പകര്‍ത്താനായി നിന്ന നടന്‍ പിന്നീട് കാറില്‍ കയറി പോയി.

Tumbbad Fame Sohum Shah Buys Land Rover Defender Luxury SUV

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഓഫ്‌റോഡര്‍ എസ്‌യുവികളില്‍ ഒന്നാണ് ഡിഫെന്‍ഡര്‍. ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. പല ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എസ്‌യുവി സ്വന്തമായുണ്ട്. അമിതാഭ് ബച്ചന്‍, കരീന കപൂര്‍, സഞ്ജയ് ദത്ത്, സണ്ണി ഡിയോള്‍, അര്‍ജുന്‍ കപൂര്‍, സുനില്‍ ഷെട്ടി എന്നിവരാണ് ഡിഫെന്‍ഡര്‍ ഉടമകളായ ബോളിവുഡ് താരങ്ങളില്‍ ചിലര്‍.

അടുത്തിടെ നടി കരിഷ്മ തന്നയും പുതിയ ഡിഫെന്‍ഡര്‍ വാങ്ങി എലൈറ്റ് ക്ലബില്‍ അംഗത്വം നേടി. അക്കൂട്ടത്തിലേക്കാണ് തുമ്പാഡ് നായകനും ചേര്‍ന്നിരിക്കുന്നത്. ആകര്‍ഷകമായ ഓഫ്-റോഡിംഗ് കഴിവുകള്‍ക്ക് പേരുകേട്ടതാണെങ്കിലും ഏറ്റവും പുതിയ സാങ്കേതികവിദ്യയും കണക്റ്റിവിറ്റി ഫ്രീച്ചറുകളും സജ്ജീകരിച്ച ഇതിന്റെ ക്യാബിനാണ് എസ്‌യുവിയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്ന്.

പിവി പ്രോ കണക്റ്റഡ് കാര്‍ ടെക്, മെറിഡിയന്‍ പ്രീമിയം സൗണ്ട് സിസ്റ്റം, ക്ലിയര്‍സൈറ്റ് റിയര്‍ വ്യൂ മിറര്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫംഗ്ഷനുകള്‍ എന്നിവയ്ക്കൊപ്പം വലിയ 11.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ എന്നിവ ആകര്‍ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. മികച്ച നിലവാരമുള്ള മെറ്റീരിയലുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ മൂന്ന് ബോഡി സ്റ്റൈലുകളില്‍ ലഭ്യമാണ്. 90 (ഷോര്‍ട്ട് വീല്‍ബേസ്), 110 (സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ്), 130 (ലോംഗ് വീല്‍ബേസ്) എന്നിവയാണവ. ഇതില്‍ ഏത് വേരിയന്റാണ് സോഹം ഷാ തെരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഡിഫെന്‍ഡര്‍ വാങ്ങാന്‍ സാധിക്കും.

518 bhp പവറും 625 Nm ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുള്ള 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് എഞ്ചിനാണ് ഒന്നാമത്തേത്. രണ്ടാമത്തെ 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് V8 മില്‍ 626 bhp പവറും 750 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. 3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് ഇന്‍ലൈന്‍ 6 സിലിണ്ടര്‍ എഞ്ചിന്‍ 296 bhp പവറും 650 Nm ടോര്‍ക്കും നല്‍കുന്നു.

അവസാനത്തെ 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ എഞ്ചിന്‍ 296 bhp പവറും 400 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. നാല് വീലുകളിലേക്കും പവര്‍ അയക്കുന്ന ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് ഈ എഞ്ചിനുകള്‍ ഇണചേര്‍ത്തിരിക്കുന്നത്. ഇന്ത്യയില്‍ ഈ മോഡലിന്റെ പ്രാരംഭ വില 97 ലക്ഷം രൂപയാണ്. ടോപ് സ്‌പെക്ക് വേരിയന്റിന് 2.30 കോടി രൂപയാണ് വില. എക്സ്-ഷോറൂം വിലകളാണിത്.

More from DriveSpark

Article Published On: Wednesday, September 25, 2024, 10:44 [IST]
English summary
Tumbbad fame sohum shah buys land rover defender luxury suv worth rs 1 22 crore
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X