ടർക്കിഷ് പൊലീസിൻ്റെ ആഡംബര വാഹനങ്ങൾ ചർച്ചാവിഷയമാകുന്നു; കാരണമറിയാൻ വായിക്കുക

ആഡംബര വാഹനങ്ങൾ സ്വന്തമായിട്ടുളള പൊലീസ് സേനകൾ നിരവധി രാജ്യമുണ്ട്. മെർസിഡീസ് ബെൻസും, ഫെരാരിയും ബെൻ്റലിയും ഒക്കെ ദുബായ് പൊലീസിൻ്റെ സേനയിൽ നമ്മൾ പലരും കണ്ടിട്ടുണ്ട്. എന്നാൽ ടർക്കിഷ് പൊലീസ് സേനയ്ക്ക് ബെന്റ്‌ലി കോണ്ടിനെന്റര്‍ ജി.ടി, ഫെരാരി 488 ജി.ടി.ബി, പോര്‍ഷെ ടൈകാന്‍, റേഞ്ച് റോവര്‍ സ്‌പോട്ട്, മെഴ്‌സിഡീസ് ബെന്‍സ് ജി.എല്‍.എസ്. തുടങ്ങി 23 അത്യാഡംബര വാഹനങ്ങളാണ് വന്നിരിക്കുന്നത്. സർക്കാർ വാങ്ങിയതാണോ എന്ന സംശയം തോന്നുന്നുണ്ട് അല്ലേ, അതറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

നമ്മുടെ രാജ്യത്ത് ഒക്കെ മയക്കുമരുന്ന് ഡീലറിനെ പിടിച്ചാൽ അയാളുടെ സ്വത്തും കണ്ടുകെട്ടാറുണ്ട്. വാഹനങ്ങളാണെങ്കിൽ കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ വളപ്പിൽ ഇട്ടു തുരുമ്പിച്ച് കളയും. ഒരു മയക്കുമരുന്ന് ഡീലറിന്റെ കൈവശമുണ്ടായിരുന്ന വാഹനങ്ങള്‍ പിടിച്ചെടുത്താണ് ടർക്കി പൊലീസ് ഇവയെല്ലാം പോലീസ് വാഹനങ്ങളാക്കിയിരിക്കുന്നത്.

ടർക്കിഷ് പൊലീസിൻ്റെ ആഡംബര വാഹനങ്ങൾ ചർച്ചാവിഷയമാകുന്നു

ഓസ്‌ട്രേലിയയിലെ മോട്ടോര്‍ സൈക്കിള്‍ സംഘത്തിന്റെ തലവനും മയക്കുമരുന്ന് ഇടപാടുകാരനുമായ ഹകന്‍ അയിക്കിന്റെ വാഹനങ്ങളാണ് പിടിച്ചെടുത്ത 23 എണ്ണവുമെന്നാണ് പൊലീസ് വിശദീകരിച്ചിരിക്കുന്നത്. തുര്‍ക്കിയിലെ മന്ത്രിയായ അലി യെര്‍ലികായ വാഹനവ്യൂഹം സന്ദർശിക്കുകയും പരിശോധിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ബെൻസിൻ്റെ ജിഎൽഎസ് മോഡലുകൾ നിരവധിയെണ്ണം വാഹനവ്യൂഹത്തിലുണ്ട്. നിലവിലുള്ള GLS എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പുമായി ബെൻസ് എത്തുകയാണ്. 2024 ജനുവരി എട്ടിനായിരിക്കും GLS ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് നടക്കുക. നിലവിൽ രാജ്യത്ത് ചൂടപ്പം പോലെ വിറ്റഴിക്കുന്ന ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണിത്. പുതിയ മാറ്റങ്ങളോടെ എത്തുമ്പോൾ ആളുകളെ ഇനിയും മോഡലിലേക്ക് ആകർഷിക്കാനാവുമെന്നാണ് മെർസിഡീസ് പ്രതീക്ഷിക്കുന്നത്.

ടർക്കിഷ് പൊലീസിൻ്റെ ആഡംബര വാഹനങ്ങൾ ചർച്ചാവിഷയമാകുന്നു

ബ്രാൻഡിന്റെ വാർഷിക പ്രസ് കോൺഫറൻസിലാവും മോഡലിന്റെ വില പ്രഖ്യാപിക്കുക. ബെൻസിന്റെ മുൻനിര എസ്‌യുവിയിലേക്ക് ധാരാളം പരിഷ്ക്കാരങ്ങളാവും വന്നെത്തുക. പുതിയ ഫീച്ചറുകൾക്കൊപ്പം കോസ്മെറ്റിക് അപ്‌ഗ്രേഡും മെർസിഡീസ് ബെൻസ് ഒരുക്കിയിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ പരിണാമ സിൽവർ ഷാഡോയിൽ ഫിനിഷ് ചെയ്ത നാല് തിരശ്ചീന ലൂവറുകൾക്കൊപ്പം പരിഷ്ക്കരിച്ച വലിയ ഫ്രണ്ട് ഗ്രില്ലായിരിക്കും മുൻവശത്തെ ആകർഷണം.

ഹെഡ്‌ലാമ്പുകൾക്ക് പുതുക്കിയ എൽഇഡി പാറ്റേൺ ലഭിക്കുമെന്നതും GLS എസ്‌യുവിയുടെ അഴക് വർധിപ്പിച്ചേക്കും. അതേസമയം ഫ്രണ്ട് ബമ്പറിന് ഗ്ലോസ് ബ്ലാക്ക് സറൗണ്ടുകൾക്കൊപ്പം എയർ ഇൻലെറ്റുകൾക്കായി ഒരു പുതിയ ഡിസൈനും മെർസിഡീസ് അവതരിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഹിമാലയസ് ഗ്രേയിൽ ഒരുക്കിയിരിക്കുന്ന 20 ഇഞ്ച് അലോയ് വീലുകളായിരിക്കും ഇടംപിടിക്കുക.

ടർക്കിഷ് പൊലീസിൻ്റെ ആഡംബര വാഹനങ്ങൾ ചർച്ചാവിഷയമാകുന്നു

പിന്നിലേക്ക് വന്നാൽ റീഡിസൈൻ ചെയ്‌ത ടെയിൽ ലാമ്പുകളായിരിക്കും അഴക് വർധിപ്പിക്കുക. പുറത്തുള്ളതിനേക്കാൾ കൂടുതൽ അപ്‌ഡേറ്റുകൾ ഉള്ളിലുണ്ട്. അതായത് ഇന്റീരിയറിലേക്ക് കയറുന്ന യാത്രക്കാരെ അമ്പരപ്പിക്കാൻ ഒതകുന്ന തരത്തിലുള്ള ഗിമ്മിക്‌സാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 7 സീറ്റർ എസ്‌യുവിയായാണ് GLS വാഗ്ദാനം ചെയ്യുന്നത്. കറ്റാലന ബ്രൗൺ, ബഹിയ ബ്രൗൺ ഇന്റീരിയർ തീമുകളിൽ ഏതെങ്കിലും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാകും.

നിലവിൽ ഇന്ത്യയിൽ വിൽക്കുന്നതു പോലെ GLS 450 മോഡലിൽ 3.0 ലിറ്റർ ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനും GLS 400d വേരിയന്റിൽ 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനുമാവും ഫെയ്‌സ്‌ലിഫ്റ്റിലും തുടിപ്പേകാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും 4മാറ്റിക് AWD സിസ്റ്റവും GLS ഫെയ്‌സ്‌ലിഫ്റ്റിന്റെ രണ്ട് പതിപ്പുകളിലും സ്റ്റാൻഡേർഡ് ആയിരിക്കും.

1.50 കോടി രൂപയുടെ എക്സ്ഷോറൂം വിലയാണ് മെർസിഡീസ് ബെൻസ് GLS ഫെയ്‌സ്‌ലിഫ്റ്റിന് പ്രതീക്ഷിക്കുന്നത്. ജർമൻ വാഹന നിർമാതാക്കൾ 2024-ൽ ഈ മോഡലിൽ തുടങ്ങി ഒമ്പത് പുതിയ മോഡലുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത വർഷം മോഡൽ നിരയിൽ വില വർധനവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. GLS എസ്‌യുവിക്ക് 2.6 ലക്ഷം രൂപ മുതൽ വില കൂട്ടിയേക്കുമെന്നാണ് വിവരം.

More from DriveSpark

Article Published On: Thursday, December 28, 2023, 20:40 [IST]
English summary
Turkish police seized drug pedaller car converted to police vehicles viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X