ടസ്‌കര്‍ ഹാര്‍ലി ഓണേഴ്സ്: സ്‌കൂളിലേക്ക് വീണ്ടും

By Santheep

ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തയാളുകളുടെ കൂട്ടത്തിലാണ് ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും പെടുന്നത്! അത്യാവശ്യം വിദ്യാഭ്യാസം നമുക്കു കിട്ടി എന്നത് ഒട്ടും ചെറിയ കാര്യമല്ല. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഭക്ഷണത്തിന്റെയും പാര്‍പ്പിടത്തിന്റെയും കാര്യത്തില്‍ അത്രവലിയ ബുദ്ധിമുട്ടൊന്നും കൂടാതെ കഴിയുന്നവരാണ് നമ്മള്‍.

എന്നാല്‍, ഇപ്പറഞ്ഞ പരിഗണനകളൊന്നും കിട്ടാതെ വളരുന്ന വലിയൊരു സമൂഹം നമുക്കു ചുറ്റുമുണ്ട് എന്ന കാര്യം നമ്മളില്‍ എത്രപേര്‍ ഓര്‍ക്കാറുണ്ട്? കിട്ടിയതെല്ലാം ദൈവം കൊണ്ടുതന്നതാണെന്ന് വിശ്വസിച്ച് കുറ്റബോധമില്ലാതെ കഴിയാന്‍ നമുക്ക് പ്രത്യേകം പരിശീലനം കിട്ടിയിട്ടുണ്ട്. ഇന്ത്യയിലെ വലിയ വിഭാഗം കുട്ടികള്‍ക്ക് വിദ്യാഭ്യാസമെന്നത് ഇന്നും കിട്ടാക്കനിയാണ് എന്നത് സൗഖ്യങ്ങള്‍ക്കിടയില്‍ നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.

ബങ്കളുരു ഹാർലി ഓണേഴ്സ് ഗ്രൂപ്പ് 03

സ്‌കൂള്‍ തുറക്കല്‍ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ബങ്കളുരു ടസ്‌കര്‍ ഹാര്‍ലി ഓണേഴ്‌സ് ചാപ്റ്റര്‍ ഇതെക്കുറിച്ചാണ് ചിന്തിച്ചത്. ബാക്ക് ടു സ്‌കൂള്‍ എന്ന പദ്ധതിക്ക് രൂപം കൊടുക്കാന്‍ അവരെ ഈ ആലോചനകള്‍ പ്രേരിപ്പിച്ചു.

ബങ്കളുരു ഹാർലി ഓണേഴ്സ് ഗ്രൂപ്പ് 02

സാമ്പത്തികശേഷി കുറഞ്ഞ വീടുകളില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്ന ബങ്കളുരുവിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥ കേരളീയര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റിയെന്നു വരില്ല. അത്ര ദയനീയമാണ് കാര്യങ്ങള്‍. പണം വേണ്ടുവോളം കോര്‍പറ്റേറ്റ് ശൈലിയിലുള്ള വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് പ്രചോദനങ്ങള്‍ തേടി ധാരാളമൊന്നും അലയേണ്ടിവരുന്നില്ല. എന്നാല്‍, ഇത്തരം സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഇത്തരം അവസരങ്ങള്‍ വളരെ കുറവാണ്. ഇതിലേക്ക് തങ്ങളാലാവും വിധമുള്ള ഒരു സംഭാവന നല്‍കുക എന്നതായിരുന്നു ബങ്കളുരു ടസ്‌കര്‍ എച്ച്ഒജി തീരുമാനിച്ചത്. ഇത്തരം സ്‌കൂളുകളിലെ കുട്ടികള്‍ കുറെക്കൂടി പ്രചോദനം കിട്ടിയാല്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുമെന്നും അങ്ങനെ അവര്‍ നേട്ടം കൊയ്യുമെന്നുമാണ് ടസ്‌കര്‍ കരുതുന്നത്.

20 റൈഡര്‍മാരാണ് 'സ്‌കൂളിലേക്കുള്ള തിരിച്ചുപോക്കി'ല്‍ പങ്കാളിയായത്. കൂക്ക് ടൗണിലെ സെന്റെ മേരിസ് ഓര്‍ഫനേജിലേക്കായിരുന്നു ഇവരുടെ യാത്ര.

ബങ്കളുരു ഹാർലി ഓണേഴ്സ് ഗ്രൂപ്പ് 01

ഇരുന്നൂറോളം വരുന്ന വിദ്യാര്‍ഥികളുമായുള്ള സംവാദമായിരുന്നു ഇവരുടെ ഉദ്ദേശ്യം. സ്‌കൂള്‍ മാനേജ്‌മെന്റുമായും ഇവര്‍ സംസാരിച്ചു. സ്‌കൂളിലെ സൗകര്യങ്ങളെപ്പറ്റിയും അതില്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ചും അവര്‍ ആലോചിച്ചു.

സുരക്ഷിതമായി വാഹനമോടിക്കുന്നതു സംബന്ധിച്ച ഒരു ക്ലാസ്സും ടസ്‌കര്‍ എച്ച്ഒജി സ്‌കൂളില്‍ സംഘടിപ്പിക്കുകയുണ്ടായി. ഇത് കുട്ടികളില്‍ മികച്ച പ്രതികരണമാണുണ്ടാക്കിയത്.

കൂട്ടികള്‍ ഈ പരിപാടികള്‍ അത്യാഹ്ലാദത്തോടെയാണ് പങ്കാളികളായത്. ടസ്‌കര്‍ മെമ്പര്‍മാരോട് സംശയങ്ങള്‍ ചോദിച്ചും കുസൃതി കാട്ടിയും അവര്‍ സമയം ചെലവിട്ടു. ഹാര്‍ലി ഡേവിസണ്‍ ബൈക്കുകളില്‍ കയറി ചെറിയ ചുറ്റലിനും അവര്‍ വാശി പിടിച്ചു.

ചെറിയൊരു സഹായധനം എന്ന നിലയ്ക്ക് ടസ്‌കര്‍ എച്ച്ഒജി പിരിച്ചെടുത്ത 70,000 രൂപ ഈ ഓര്‍ഫനേജിന് കൈമാറി.

ബങ്കളുരു ഹാർലി ഓണേഴ്സ് ഗ്രൂപ്പ്

നമ്മളോരോരുത്തരും വ്യക്തിഗതമായ ദുഖങ്ങളില്‍ മുഴുകി ജീവിക്കുന്നവരാണ്. ടസ്‌കര്‍ എച്ചഒജി നല്‍കാനാഗ്രഹിക്കുന്ന സന്ദേശം, വ്യക്തിദുഖങ്ങളെക്കാള്‍ പ്രാധാന്യമുണ്ട് സമൂഹത്തിന്റെ ദുഖങ്ങള്‍ക്ക് എന്നാണ്. ഇതിനെയാണ് നമ്മള്‍ നേരിടേണ്ടത്.

'വിദ്യാഭ്യാസം കിട്ടാത്ത കുട്ടി ചിറകില്ലാത്ത പക്ഷിയെപ്പോലെയാണ്' - ഒരു ടിബറ്റന്‍ പഴമൊഴി.

More from DriveSpark

Article Published On: Wednesday, July 1, 2015, 10:32 [IST]
English summary
Tusker H.O.G. Chapter Back To School Initiative Written.
കൂടുതല്‍... #harley davidson
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X