തിരഞ്ഞെടുപ്പ് പത്രികയില്‍ വിജയ്‌യുടെ വിസ്മയിപ്പിക്കുന്ന വാഹനശേഖരം! കൂട്ടത്തിലെ കൊമ്പൻ 45,000 രൂപയുടെ TVS

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നീങ്ങുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കൊപ്പം വാഹനപ്രേമികളുടെയും ശ്രദ്ധ കവരുകയാണ് തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും കോളിവുഡ് സൂപ്പര്‍ താരവുമായ വിജയ് (Vijay). ചെന്നൈയിലെ പെരമ്പൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന വിജയ് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആസ്തി വിവരങ്ങള്‍ക്കൊപ്പം തന്റെ വാഹനങ്ങളുടെ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകള്‍ക്കൊപ്പം വിസ്മയിപ്പിക്കുന്ന മറ്റ് ചില വാഹനങ്ങളും ഈ പട്ടികയിലുണ്ട്. ദളപതി വിജയ്‌യുടെ ഗരാജില്‍ ഏകദേശം 7.52 കോടി മൂല്യം വരുന്ന വാഹനങ്ങളുള്ളതായാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ലോകോത്തര ബ്രാന്‍ഡുകളുടെ ആഡംബര മോഡലുകള്‍ക്കൊപ്പം സാധാരണക്കാര്‍ ഉപയോഗിക്കുന്ന വാഹനങ്ങളും അദ്ദേഹത്തിന്റെ ഗരാജിലുണ്ട്. വൈവിധ്യമാര്‍ന്ന കാര്‍ ശേഖരത്തില്‍ ജാപ്പനീസ് എസ്യുവികള്‍ മുതല്‍ അത്യാധുനിക ഇലക്ട്രിക് കാറുകള്‍ വരെ ഉള്‍പ്പെടുന്നുവെന്നത് ആരാധകരെയും വണ്ടിപ്രാന്തന്‍മാരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നു. താരത്തിന്റെ ഗരാജിലുള്ള വാഹനങ്ങള്‍ ഏതൊക്കെയാണെന്ന് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

vijay tvs xl super

ലെക്‌സസ് LM 350h

വിജയ്‌യുടെ ശേഖരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാഹനങ്ങളിലൊന്നാണ് 2.15 കോടി രൂപ വിലയുള്ള ലെക്‌സസ് LM 350h. രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള ലക്ഷ്വറി എംപിവികളില്‍ ഒന്നായ ഇതിന് 2.5 ലിറ്റര്‍ 4-സിലിണ്ടര്‍ ഹൈബ്രിഡ് എഞ്ചിനാണ് കരുത്തേകുന്നത്. 48 ഇഞ്ച് അള്‍ട്രാ വൈഡ് സ്‌ക്രീന്‍, നോയിസ് അബ്‌സോര്‍ബിംഗ് റൂഫ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാല്‍ സമ്പന്നമായ ഈ വാഹനം ഫസ്റ്റ് ക്ലാസ് വിമാനയാത്രക്ക് സമാനമായ സുഖസൗകര്യങ്ങള്‍ നല്‍കുന്നതിനാല്‍ ഇന്ന് സെലിബ്രിറ്റികളുടെ ആദ്യ ചോയ്‌സാണ്.

ബിഎംഡബ്ല്യു 5 സീരീസ്

ബിഎംഡബ്ല്യു 5 സീരീസ് ആഡംബര സെഡാനാണ് വിജയ്‌യുടെ മറ്റൊരു ഇഷ്ടവാഹനം. 2.0 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ തുടിപ്പികേന്ന ഈ ജര്‍മന്‍ കാര്‍ 258 hp പവറും 400 Nm ടോര്‍ക്കും പുറത്തെടുക്കുന്നു. പനോരമിക് ഗ്ലാസ് റൂഫ്, ബോവേഴ്സ് ആന്‍ഡ് വില്‍ക്കിന്‍സ് ഓഡിയോ സിസ്റ്റം, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, കണക്ട്ഡ് കാര്‍ടൊക് എന്നിവയടക്കം പ്രീമിയം സവിശേഷതകളുടെ നീണ്ട പട്ടിക സെഡാനിലുണ്ട്.

vijay bmw i7

ബിഎംഡബ്ല്യു i7

പരിസ്ഥിതി സൗഹൃദ യാത്രകള്‍ക്കായി 2.50 കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു i7 ഇലക്ട്രിക് കാറും വിജയ് സ്വന്തമാക്കിയിട്ടുണ്ട്. 449 hp കരുത്തുള്ള ഇവി വെറും 4.7 സെക്കന്‍ഡുകള്‍ കൊണ്ട് 0-100 kmph വേഗത കൈവരിക്കും. 31.2 cm റിയര്‍-സീറ്റ് ബിഎംഡബ്ല്യു തീയറ്റര്‍ സ്‌ക്രീന്‍, എല്‍ഇഡി ലൈറ്റിംഗോട് കൂടിയ സ്‌കെലോഞ്ച് പനോരമിക് ഗ്ലാസ് റൂഫ് എന്നിവ ലക്ഷ്വറി ഫീച്ചര്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. ചെന്നൈയില്‍ ഈ ഇലക്ട്രിക് കാറുമായി വിജയ് പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ടൊയോട്ട വെല്‍ഫെയര്‍

രാഷ്ട്രീയത്തിലിറങ്ങിയ ശേഷം വിജയ് കൂടുതല്‍ ഉപയോഗിക്കുന്നത് ടൊയോട്ട വെല്‍ഫയറാണ്. 193 PS പവറും 240 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 2.5 ലിറ്റര്‍ ഹൈബ്രിഡ് എഞ്ചിനുമായി വരുന്ന വെല്‍ഫെയര്‍ മികച്ച യാത്രാസുഖത്തോടൊപ്പം 19.28 kmpl മൈലേജും വാഗ്ദാനം ചെയ്യുന്നു. 1.19 കോടി രൂപ വിലയുള്ള ആഡംബര എംപിവിയില്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം, മെമ്മറി ഫോം സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവല്‍ സണ്‍റൂഫ്, മുന്നിലും പിന്നിലും എന്റര്‍ടെയിന്‍മെന്റ് സ്‌ക്രീനുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

vijay maruti suzuki swift

മാരുതി സുസുക്കി സ്വിഫ്റ്റ്

വിജയ്‌യുടെ വാഹനശേഖരത്തിലെ ഏറ്റവും സിമ്പിള്‍ കാര്‍ ആണ് മാരുതി സുസുക്കി സ്വിഫ്റ്റ്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ സ്വിഫ്റ്റില്‍ വോട്ട് ചെയ്യാനെത്തിയ താരത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. എളുപ്പത്തില്‍ ശ്രദ്ധിക്കപ്പെടില്ല എന്നത് കൊണ്ടും പലപ്പോഴും പുറത്തിറങ്ങാന്‍ വിജയ് സ്വിഫ്റ്റാണ് എടുക്കാറുള്ളത്. മൂന്നാം തലമുറ സ്വിഫ്റ്റാണ് വിജയ്‌യുടെ പക്കലുള്ളത്. ലിറ്ററിന് 25.78 കിലോമീറ്റര്‍ മൈലേജുള്ള ന്യൂജെന്‍ സ്വിഫ്റ്റിന്റെ വില തുടങ്ങുന്നത് 5.78 ലക്ഷം രൂപ മുതലാണ്.

ടിവിഎസ് XL സൂപ്പര്‍

സൂപ്പര്‍ താരത്തിന്റെ ഗരാജില്‍ ആരും പ്രതീക്ഷിക്കാത്ത വാഹനമാണ് ടിവിഎസ് XL സൂപ്പര്‍ എന്ന മോപ്പെഡ്. ഏകദേശം 45,000 രൂപ മാത്രം വിലയുള്ള ഈ വാഹനം രാജ്യത്തെ സാധാരണക്കാരായ ആളുകള്‍ യാത്രാ ഉപാധിയായും കച്ചവടത്തിനും മറ്റുമായാണ് ഉപയോഗിക്കുന്നത്. 100 സിസി പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ചെത്തുന്ന ഈ മോപ്പെഡ് വിജയ്‌യുടെ പക്കലുണ്ടെന്ന വിവരം സത്യവാങ്മൂലം പുറത്തുവന്നതോടെയാണ് ലോകമറിഞ്ഞത്. ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്.

ആഡംബരവും ലാളിത്യവും ഒത്തുചേരുന്ന ഗരാജ്

കോടികള്‍ വിലമതിക്കുന്ന ബിഎംഡബ്ല്യു മുതല്‍ അരലക്ഷം പോലും വിലയില്ലാത്ത മോപ്പെഡ് വരെ നീളുന്ന ഈ ശേഖരം വാഹനങ്ങളുടെ കാര്യത്തില്‍ വിജയ് വെച്ചുപുലര്‍ത്തുന്ന വൈവിധ്യമാര്‍ന്ന താല്‍പര്യങ്ങളാണ് നമുക്ക് മുന്നില്‍ വരച്ച് കാണിക്കുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇത്തരം വാഹനങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വരും ദിവസങ്ങളില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ കാഴ്ചയായി മാറും എന്നതില്‍ തര്‍ക്കമില്ല.

ടിവികെ അധ്യക്ഷന്‍ സമര്‍പ്പിച്ച ആസ്തി വിവരങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതശൈലിയുടെ രണ്ട് വശങ്ങളാണ് കാണിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകള്‍ പുല്‍കുന്നതോടൊപ്പം സാധാരണക്കാരോട് ചേര്‍ന്നുനില്‍ക്കാനുള്ള ശ്രമവും ഈ വാഹനങ്ങളില്‍ പ്രതിഫലിക്കുന്നു. വിജയ്‌യുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ആദ്യ ചുവടുവെപ്പിനൊപ്പം ഈ വാഹനശേഖരവും ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഇനി അഥവാ തെരഞ്ഞെടുപ്പ് ഗോഥയില്‍ വിജയിച്ച് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായാല്‍ ഇതില്‍ ഏത് കാര്‍ ആയിരിക്കും വിജയ് ഉപയോഗിക്കുക?. നിങ്ങളുടെ ഉത്തരം കമന്റ് ചെയ്യൂ.

More from DriveSpark

Article Published On: Wednesday, April 1, 2026, 8:00 [IST]
English summary
Tvk chief vijay car bike collection 2026 affidavit surprising vehicle tvs xl super details
കൂടുതല്‍... #auto news #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X