പുതിയ ടിവിഎസ് അപാച്ചെയോട് കൊമ്പുകോര്‍ത്ത് ബജാജ് ഡോമിനാര്‍; ആര് ജയിക്കും?

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

പുതിയ അപാച്ചെ RR 310 മോട്ടോര്‍സൈക്കിളില്‍ ടിവിഎസിന്റെ റേസിംഗ് ഡിഎന്‍എ തെളിഞ്ഞു കിടപ്പുണ്ട്. 35 വര്‍ഷത്തിലേറെ നീളുന്ന ടിവിഎസിന്റെ ട്രാക്ക് പാരമ്പര്യം വിളിച്ചോതിയാണ് അപാച്ചെ RR 310 മോട്ടോര്‍സൈക്കിളിന്റെ ഒരുക്കവും.

പുതിയ ടിവിഎസ് അപാച്ചെയോട് കൊമ്പുകോര്‍ത്ത് ബജാജ് ഡോമിനാര്‍; ആര് ജയിക്കും?

എന്നാല്‍ എന്തു വേഗതയുണ്ട് പുതിയ അപാച്ചെ RR 3310ന്? കെട്ടിലും മട്ടിലും സ്‌പോര്‍ട്‌സ് ബൈക്കാണ് പുതിയ അപാച്ചെ. പക്ഷെ വീമ്പു പറയുന്ന വേഗതയും മികവും അപാച്ചെ RR 310 ന് ഉണ്ടോ?

പുതിയ ടിവിഎസ് അപാച്ചെയോട് കൊമ്പുകോര്‍ത്ത് ബജാജ് ഡോമിനാര്‍; ആര് ജയിക്കും?

ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ. നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡ്; ഒരു വശത്ത് ടിവിഎസ് അപാച്ചെ RR 310, മറുവശത്ത് എതിരാളിയായി ബജാജ് ഡോമിനാര്‍ 400 മോട്ടോര്‍സൈക്കിളും.

പുതിയ ടിവിഎസ് അപാച്ചെയോട് കൊമ്പുകോര്‍ത്ത് ബജാജ് ഡോമിനാര്‍; ആര് ജയിക്കും?

400 മീറ്റര്‍ റേസാണ് രംഗം. പുതിയ അപാച്ചയ്ക്ക് ഒത്ത എതിരാളിയാണോ ഡോമിനാര്‍ എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്നാല്‍ അപാച്ചെയുടെ കരുത്ത് പരീക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം.

പുതിയ ടിവിഎസ് അപാച്ചെയോട് കൊമ്പുകോര്‍ത്ത് ബജാജ് ഡോമിനാര്‍; ആര് ജയിക്കും?

കുതിച്ചു മുന്നേറാന്‍ ഇരു ബൈക്കുകളും റെഡി. ആര് ജയിക്കും? അപാച്ചെയെ കാഴ്ചക്കാരനാക്കി ഒരു ചുവടു മുന്നില്‍ കുതിക്കുന്ന ഡോമിനാറിലാണ് മത്സരത്തിന്റെ തുടക്കം.

പുതിയ ടിവിഎസ് അപാച്ചെയോട് കൊമ്പുകോര്‍ത്ത് ബജാജ് ഡോമിനാര്‍; ആര് ജയിക്കും?

182 കിലോഗ്രാം ഭാരമേറിയിട്ടും ഡോമിനാര്‍ അപാച്ചെയ്ക്ക് മുന്നില്‍ കുതിച്ചു. 140 കിലോമീറ്റര്‍ വേഗത വരെ അപാച്ചെയെ പിന്തള്ളി ഡോമിനാര്‍ ആധിപത്യം കൈയ്യടക്കി.

പുതിയ ടിവിഎസ് അപാച്ചെയോട് കൊമ്പുകോര്‍ത്ത് ബജാജ് ഡോമിനാര്‍; ആര് ജയിക്കും?

ഇവിടെ അപാച്ചെയെക്കാളും ഉയര്‍ന്ന ടോര്‍ഖാണ് ഡോമിനാറിന്റെ കുതിപ്പിന് നിര്‍ണായകമായത്. പക്ഷെ ഡോമിനാറിന്റെ സന്തോഷം ഏറെ നീണ്ടില്ല; 'കാറ്റു പിടിച്ചപ്പോള്‍' മുന്നോട്ട് കുതിക്കാന്‍ പെടാപാടു പെടുന്ന ഡോമിനാറിനെയാണ് വീഡിയോ വെളിപ്പെടുത്തുന്നത്.

പുതിയ ടിവിഎസ് അപാച്ചെയോട് കൊമ്പുകോര്‍ത്ത് ബജാജ് ഡോമിനാര്‍; ആര് ജയിക്കും?

മറുവശത്ത് മികവേറിയ എയറോഡൈനാമിക് ഘടനയുള്ള അപാച്ചെ വായു കീറിമുറിച്ചു മുന്നേറി. 140 കിലോമീറ്റര്‍ വേഗതയ്ക്ക് അപ്പുറം അപാച്ചെയ്ക്കാണ് സമ്പൂര്‍ണ ആധിപത്യം.

പുതിയ ടിവിഎസ് അപാച്ചെയോട് കൊമ്പുകോര്‍ത്ത് ബജാജ് ഡോമിനാര്‍; ആര് ജയിക്കും?

മണിക്കൂറില്‍ 165 കിലോമീറ്ററാണ് മത്സരത്തില്‍ ഡോമിനാര്‍ കാഴ്ചവെച്ച പരമാവധി വേഗത. അപാച്ചയാകട്ടെ 169 കിലോമീറ്ററിലും കുതിക്കുകയായിരുന്നു.

എന്തായാലും കുറഞ്ഞ വേഗതയില്‍ ഡോമിനാറിന് തന്നെയാണ് മേല്‍ക്കൈ. 373 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് ബജാജ് ഡോമിനാര്‍ വരുന്നത്.

പുതിയ ടിവിഎസ് അപാച്ചെയോട് കൊമ്പുകോര്‍ത്ത് ബജാജ് ഡോമിനാര്‍; ആര് ജയിക്കും?

8,000 rpm ല്‍ 34 bhp കരുത്തും 6,500 rpm ല്‍ 35 Nm torque ഉം ഡോമിനാറിലുള്ള 373 സിസി എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. 311 സിസി ഫോര്‍ സ്‌ട്രോക്ക് ലിക്വിഡ് കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് അപാച്ചെയുടെ ഒരുക്കം.

പുതിയ ടിവിഎസ് അപാച്ചെയോട് കൊമ്പുകോര്‍ത്ത് ബജാജ് ഡോമിനാര്‍; ആര് ജയിക്കും?

34 bhp കരുത്തും 27.3 Nm torque മാണ് അപാച്ചെ RR 310 മോട്ടോര്‍സൈക്കിള്‍ പരമാവധി ഉത്പാദിപ്പിക്കുന്നത്.

Article Published On: Wednesday, February 21, 2018, 18:11 [IST]
English summary
TVS Apache RR310 vs Bajaj Dominar Video. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X