പുതിയ ടിവിഎസ് അപാച്ചെ മത്സരിച്ചത് 390 ഡ്യൂക്കിനോട്; ആര് ജയിക്കും?

Written By: Staff

ബജാജ് ഡോമിനാറിന്റെ സ്ഥിതിയാണ് ഇപ്പോള്‍ പുതിയ ടിവിഎസ് അപാച്ചെയ്ക്ക്. വിപണിയില്‍ ഡോമിനാര്‍ 400 കടന്നുവന്നപ്പോള്‍ ബജാജ് മോഡലിന്റെ കരുത്ത് പരീക്ഷിക്കാനായിരുന്നു മിക്കവരും തിടുക്കം കാട്ടിയത്. വന്ന കാലത്ത് ഡ്യൂക്കുകള്‍ക്ക് എതിരെയും ബുള്ളറ്റുകള്‍ക്ക് എതിരെയും ഡോമിനാറുകള്‍ പോരാടുന്നത് നാം കണ്ടു.

പുതിയ ടിവിഎസ് അപാച്ചെ മത്സരിച്ചത് 390 ഡ്യൂക്കിനോട്; ആര് ജയിക്കും?

ഇപ്പോള്‍ ഈ ഗതിയാണ് പുതിയ അപാച്ചെയ്ക്കും. ശ്രേണിയിലെ കുഞ്ഞന്‍മാരും വമ്പന്മാരുമായി മാറ്റുരയ്ക്കുകയാണ് പുതിയ അപാച്ചെ. ഡോമിനാര്‍-അപാച്ചെ RR 310 മത്സരം ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ കൂടുതല്‍ എതിരാളികള്‍ കളത്തിലേക്ക് വരികയാണ്.

പുതിയ ടിവിഎസ് അപാച്ചെ മത്സരിച്ചത് 390 ഡ്യൂക്കിനോട്; ആര് ജയിക്കും?

ഇത്തവണ കെടിഎം ഡ്യൂക്ക് 390 യാണ് അപാച്ചെ RR 310 ന്റെ എതിരാളി. കെടിഎം ഡ്യൂക്ക് 390 യ്ക്ക് ഒത്ത എതിരാളിയാണോ ടിവിഎസ് അപാച്ചെ RR 310?

പുതിയ ടിവിഎസ് അപാച്ചെ മത്സരിച്ചത് 390 ഡ്യൂക്കിനോട്; ആര് ജയിക്കും?

കരുത്തിന്റെയും ഭാരത്തിന്റെയും കാര്യത്തില്‍ ഡ്യൂക്ക് 390 യ്ക്കാണ് മുന്‍തൂക്കം. പൂര്‍ണ ഫെയറിംഗോടുള്ള എയറോഡൈനാമിക് ഘടനയാണ് അപാച്ചെയുടെ മുതല്‍ക്കൂട്ട്.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
പുതിയ ടിവിഎസ് അപാച്ചെ മത്സരിച്ചത് 390 ഡ്യൂക്കിനോട്; ആര് ജയിക്കും?

നേരത്തെ ഡോമിനാറുമായുള്ള മത്സരത്തില്‍ അപാച്ചെയുടെ കുതിപ്പിന് നിര്‍ണായകമായത് 'കാറ്റുപിടിക്കാത്ത' ഇതേ എയറോഡൈനാമിക് ഘടനയായിരുന്നു.

പുതിയ ടിവിഎസ് അപാച്ചെ മത്സരിച്ചത് 390 ഡ്യൂക്കിനോട്; ആര് ജയിക്കും?

അതിവേഗ മത്സരങ്ങളില്‍ ജയിക്കാന്‍ കരുത്ത് മാത്രം പോര, മികവേറിയ എയറോഡൈനാമിക് ഘടന കൂടി അനിവാര്യമാണ്. ഈ ആകാംഷയിലാണ് ഡ്യൂക്ക് 390-അപാച്ചെ RR 310 മത്സരം ആരംഭിച്ചത്.

പുതിയ ടിവിഎസ് അപാച്ചെ മത്സരിച്ചത് 390 ഡ്യൂക്കിനോട്; ആര് ജയിക്കും?

എന്നാല്‍ കണ്ടതോ, ഡ്യൂക്കിനെ പിടിയ്ക്കാന്‍ കിതയ്ക്കുന്ന അപാച്ചയെയും! തുടക്കത്തിൽ തന്നെ അപാച്ചെയെ പിന്നിലാക്കി കുതിക്കുന്ന ഡ്യൂക്കിനെയാണ് മത്സരം കണ്ടത്.

പുതിയ ടിവിഎസ് അപാച്ചെ മത്സരിച്ചത് 390 ഡ്യൂക്കിനോട്; ആര് ജയിക്കും?

എന്നാല്‍ ഒരു ഘട്ടത്തില്‍ പോലും ഡ്യൂക്ക് 390 യ്ക്ക് അരികില്‍ എത്താന്‍ ടിവിഎസ് അപാച്ചെ RR 310 ന് സാധിച്ചില്ല. എയറോഡൈനാമിക് ഘടനയുണ്ടെങ്കിലും കരുത്തിന്റെ കാര്യത്തില്‍ ബഹുദൂരം പിന്നിലായത് അപാച്ചെയ്ക്ക് വിനയായി.

പുതിയ ടിവിഎസ് അപാച്ചെ മത്സരിച്ചത് 390 ഡ്യൂക്കിനോട്; ആര് ജയിക്കും?

9,700 rpm ല്‍ 33 bhp കരുത്തും 7,500 rpm ല്‍ 27.3 Nm torque ഉം ഉത്പാദിപ്പിക്കുന്ന 311 സിസി ഫ്യൂവല്‍ എഞ്ചക്ടഡ് എഞ്ചിനിലാണ് അപാച്ചെ RR 310 ന്റെ ഒരുക്കം.

പുതിയ ടിവിഎസ് അപാച്ചെ മത്സരിച്ചത് 390 ഡ്യൂക്കിനോട്; ആര് ജയിക്കും?

മറുവശത്ത് ഡ്യൂക്ക് 390 ആകട്ടെ 9,600 rpm ല്‍ 43 bhp കരുത്തും 7,000 rpm ല്‍ 37 Nm torque മാണ് പരമാവധി ഉത്പാദിപ്പിക്കുന്നത്. പ്രതീക്ഷിച്ച പോലെ തന്നെ ഭാരവും അപാച്ചെയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു.

പുതിയ ടിവിഎസ് അപാച്ചെ മത്സരിച്ചത് 390 ഡ്യൂക്കിനോട്; ആര് ജയിക്കും?

169.5 കിലോഗ്രാമാണ് പുതിയ അപാച്ചെയുടെ ഭാരം, അതേസമയം 154.2 കിലോഗ്രാം മാത്രമാണ് ഡ്യൂക്ക് 390 യുടെ ഭാരം. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് അപാച്ചെയിലും ഡ്യൂക്കിലും ഒരുങ്ങുന്നത്.

മത്സരത്തില്‍ ഇരു ബൈക്കുകളും 164 കിലോമീറ്റര്‍ വേഗത രേഖപ്പെടുത്തിയെങ്കിലും കുറഞ്ഞ ആര്‍പിഎമ്മില്‍ കൂടുതല്‍ വേഗത കൈവരിക്കാന്‍ ഡ്യൂക്കിന് സാധിച്ചുവെന്നത് ശ്രദ്ധേയം.

പുതിയ ടിവിഎസ് അപാച്ചെ മത്സരിച്ചത് 390 ഡ്യൂക്കിനോട്; ആര് ജയിക്കും?

2.05 ലക്ഷം രൂപയാണ് അപാച്ചെ RR 310 എബിഎസ് പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. 2.39 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് കെടിഎം ഡ്യൂക്ക് 390 വിപണിയില്‍ എത്തുന്നതും.

Disclaimer: പൊതുനിരത്തിൽ വെച്ചുള്ള ഇത്തരം വേഗമത്സരങ്ങൾ അനധികൃതമാണ്. വാഹനങ്ങൾ തമ്മിലുള്ള മത്സരയോട്ടങ്ങൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.

Source:Indian Stuff Official

കൂടുതല്‍... #off beat
English summary
TVS Apache RR310 vs KTM Duke 390 Video. Read in Malayalam.
Story first published: Wednesday, February 28, 2018, 17:30 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark