കെടിഎം RC 390 യ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ടിവിഎസ് അപാച്ചെ RR 310 ന് സാധിക്കുമോ?

Written By:

ഡോമിനാറിനോടും, 390 ഡ്യൂക്കിനോടും ഏറ്റുമുട്ടിയ അപാച്ചെ RR 310 നെ കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടു. സ്‌പോര്‍ട്‌സ് ബൈക്ക് ഖ്യാതി നേടിയ അപാച്ചെ RR 310 സ്‌പോര്‍ട്‌സ് ടൂറര്‍ ഡോമിനാറുമായി മത്സരിക്കുന്നതില്‍ അര്‍ത്ഥമില്ല; നെയ്ക്കഡ് മോട്ടോര്‍സൈക്കിള്‍ ഡ്യൂക്കിനോട് മത്സരിക്കുന്നതിലും കഴമ്പില്ല.

കെടിഎം RC 390 യ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ടിവിഎസ് അപാച്ചെ RR 310 ന് സാധിക്കുമോ?

റേസ് ട്രാക്ക് പാരമ്പര്യമുള്ള അപാച്ചെ RR 310 ന് മികച്ച എയറോഡൈനാമിക് ഘടനയാണുള്ളത്. 'കാറ്റു പിടിക്കില്ല', അതിവേഗ മത്സരങ്ങളില്‍ അപാച്ചെയുടെ കരുത്തും ഇതേ എയറോഡൈനാമിക് മികവാണ്.

കെടിഎം RC 390 യ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ടിവിഎസ് അപാച്ചെ RR 310 ന് സാധിക്കുമോ?

നേരത്തെ ഡോമിനാറിനെ കീഴ്‌പ്പെടുത്താന്‍ അപാച്ചെയ്ക്ക് സാധിച്ചെങ്കില്‍, ഡ്യൂക്കുമായുള്ള മത്സരത്തില്‍ ടിവിഎസിന്റെ പടക്കുതിരയ്ക്ക് അടിതെറ്റി (എഞ്ചിന്‍ കരുത്ത് മത്സരത്തിന്റെ വിധിയെഴുതി).

കെടിഎം RC 390 യ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ടിവിഎസ് അപാച്ചെ RR 310 ന് സാധിക്കുമോ?

ആക്‌സിലറേഷന്‍, ഉയര്‍ന്ന വേഗത, ഉയര്‍ന്ന വേഗത കൈവരിക്കാന്‍ എടുത്ത സമയം എന്നീ ഘടകങ്ങളെ മുന്‍നിര്‍ത്തിയാണ് മത്സരം. ഇടത്തരം പെര്‍ഫോര്‍മന്‍സ് സ്‌പോര്‍ട്‌സ് ബൈക്കുകളില്‍ കിരീടമില്ലാത്ത രാജാവാണ് കെടിഎം RC 390.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
കെടിഎം RC 390 യ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ടിവിഎസ് അപാച്ചെ RR 310 ന് സാധിക്കുമോ?

ഇദ്ദേഹത്തെ വെല്ലാന്‍ പുതിയ അപാച്ചെയ്ക്ക് കെല്‍പ്പുണ്ടോ എന്നായിരുന്നു തുടക്കം മുതല്‍ക്കെ കേട്ട ചോദ്യം. ലക്ഷ്യം കീഴ്‌പ്പെടുത്തുകയല്ല, RC 390 യ്ക്ക് മുന്നില്‍ എന്തുമാത്രം പിടിച്ചു നില്‍ക്കാന്‍ അപാച്ചെ RR 310 ന് സാധിക്കും?

കെടിഎം RC 390 യ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ടിവിഎസ് അപാച്ചെ RR 310 ന് സാധിക്കുമോ?

എഞ്ചിന്‍ കരുത്തിനെ എയറോഡൈനാമിക് ഘടന കൊണ്ടു മാത്രം തോല്‍പിക്കാമെന്ന വിശ്വാസം വിഢിത്തമാണ്, പ്രത്യേകിച്ച് സ്‌പോര്‍ട്‌സ് ബൈക്കുകള്‍ തമ്മില്‍ മാറ്റുരയ്ക്കുമ്പോള്‍.

കെടിഎം RC 390 യ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ടിവിഎസ് അപാച്ചെ RR 310 ന് സാധിക്കുമോ?

മത്സരം തുടങ്ങി ആദ്യ നിമിഷങ്ങളില്‍ തന്നെ ചിത്രം തെളിഞ്ഞു; വീലിയില്‍ തുടങ്ങിയ അപാച്ചെയെ ഏറെ നിസാരനാക്കിയാണ് RC 390 കുതിച്ചത്. എന്തായാലും മത്സരത്തില്‍ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല, ജയിച്ചത് കെടിഎം RC 390.

കെടിഎം RC 390 യ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ടിവിഎസ് അപാച്ചെ RR 310 ന് സാധിക്കുമോ?

ട്രാക്ക് കേന്ദ്രീകൃതമായ കെടിഎമ്മിന്റെ കരുത്തന്‍ ബൈക്കാണ് RC 390; ട്രാക്ക് റൈഡിംഗിന് അനുയോജ്യം. അതേസമയം പ്രതിദിന റോഡ് റൈഡുകള്‍ക്ക് പുതിയ അപാച്ചെ മികച്ച ഒരു ഓപ്ഷനാണ്.

കെടിഎം RC 390 യ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ടിവിഎസ് അപാച്ചെ RR 310 ന് സാധിക്കുമോ?

ടിവിഎസ് ഒരുക്കിയ റൈഡിംഗ് പൊസിഷനാണ് പുതിയ അപാച്ചെയുടെ മുതല്‍ക്കൂട്ട്. 34 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്ന 311 സിസി നാല് സ്‌ട്രോക്ക് എഞ്ചിനിലാണ് അപാച്ചെ RR 310 ന്റെ ഒരുക്കം.

അതേസമയം RC 390 യിലുള്ള 373 സിസി എഞ്ചിന് 44 bhp കരുത്തും 37 Nm torque ഉം പരമാവധി സൃഷ്ടിക്കാനാകും. ഇരു ബൈക്കുകളിലും ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

കെടിഎം RC 390 യ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ടിവിഎസ് അപാച്ചെ RR 310 ന് സാധിക്കുമോ?

വിലയുടെ കാര്യത്തില്‍ കെടിഎം RC 390 യെക്കാളും മുന്‍തൂക്കം അപാച്ചെ RR 310 നുണ്ട്. 2.05 ലക്ഷം രൂപയാണ് അപാച്ചെയുടെ വില. 2.45 ലക്ഷം രൂപയാണ് കെടിഎം RC 390 യുടെ പ്രൈസ് ടാഗ്.

Disclaimer: പൊതുനിരത്തിൽ വെച്ചുള്ള ഇത്തരം വേഗമത്സരങ്ങൾ അനധികൃതമാണ്. വാഹനങ്ങൾ തമ്മിലുള്ള മത്സരയോട്ടങ്ങൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.

Video Source: Indian Stuff

കൂടുതല്‍... #off beat
English summary
TVS Apache RR310 vs KTM RC390 Video. Read in Malayalam.
Story first published: Friday, March 2, 2018, 19:10 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark