അണ്ടർ 400 സെഗ്മെന്റിൽ ഇനി തീ പാറും; 390 ഡ്യൂക്ക് vs അപ്പാച്ചെ RTR 310
ഇന്ത്യൻ വിപണിയിൽ സബ് 400 സിസി സെഗ്മെന്റ് കൂടുതൽ ആക്ടീവ് ആയിരിക്കുകയാണ്. ഈ മാസം തന്നെ ടിവിഎസ് അപ്പാച്ചെ RTR 310, അതുപോലെ പുതിയ തലമുറ കെടിഎം 390 ഡ്യൂക്ക് എന്നീ രണ്ട് പുതിയ സിംഗിൾ സിലിണ്ടർ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററുകൾ ഇതാ വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ്.
ഇരു മോട്ടോർസൈക്കിളുകളും എഞ്ചിൻ ഡിസ്‌പ്ലേസ്‌മെന്റിന്റെ കാര്യത്തിൽ അല്പ്സ്വല്പ വ്യത്യസ്തമാണ് എങ്കിലും, സ്‌പോർട്ടി-ലുക്ക്, ഫീച്ചർ-പാക്ക്ഡ്, ശക്തമായ നേക്കഡ് മോട്ടോർസൈക്കിളിനായി തിരയുന്ന വളരെ സാമ്യമുള്ള വലിയൊരു ശതമാനം ഉപഭോക്താക്കളുടെ ചോയിസിൽ വരുന്നവയാണ് ഇവ രണ്ടും.അപ്പോൾ ഇരു മോഡലുകളും പരസ്പരം ഏറ്റുമുട്ടിയാൽ എങ്ങനെയിരിക്കും? അതിനുള്ള ഉത്തരം കണ്ടെത്താൻ നമുക്ക് പുതിയ ടിവിഎസ് അപ്പാച്ചെ RTR 310 -ഉം 2023 കെടിഎം 390 ഡ്യൂക്കും തമ്മിൽ വിശദമായി ഒന്നു താരതമ്യപ്പെടുത്തി നോക്കാം:

ഹാർഡ്‌വെയർ: പുതിയ തലമുറ കെടിഎം 390 ഡ്യൂക്ക് WP APEX അഡ്ജസ്റ്റബിൾ ഫ്രണ്ട് ഫോർക്കുകളാണ് ഉപയോഗിക്കുന്നത്. ഇതിൽ അഞ്ച് സ്റ്റെപ്പ് റീബൗണ്ട് & കംപ്രഷൻ അഡ്ജസ്റ്റ്‌മെന്റ് ലഭിക്കുന്നു. അതോടൊപ്പം അഞ്ച്-ക്ലിക്ക് റീബൗണ്ടും 10 ക്ലിക്ക് പ്രീലോഡ് അഡ്ജസ്റ്റ്മെന്റും വാഗ്ദാനം ചെയ്യുന്ന WP മോണോഷോക്ക് സംവിധാനമാണ് പിന്നിൽ സജ്ജീകിരിച്ചിരിക്കുന്നത്.
ടിവിഎസ് അപ്പാച്ചെ RTR 310 -ന് മുൻവശത്ത് അപ്‌സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ പ്രീ-ലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് സംവിധാനവും ലഭിക്കുന്നു. ഡൈനാമിക് കിറ്റിലേക്ക് അപ്‌ഗ്രേഡ് ചെയ്താൽ ഇരു വശത്തും KYB അഡ്ജസ്റ്റബിൾ സസ്പെൻഷൻ ലഭ്യാമാവും. രണ്ട് മോട്ടോർസൈക്കൾക്കും ഡ്യുവൽ-ചാനൽ ABS സഹിതം മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ വരുന്നു, അതേസമയം കർബ് വെയ്റ്റ്, സീറ്റ് ഹൈറ്റ്, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ഇരു മോഡലുകളിലും ഏറെക്കുറെ സമാനമാണ്.

എഞ്ചിൻ സവിശേഷതകൾ: 2024 കെടിഎം 390 ഡ്യൂക്കിന്റെ ഹൃദയം എന്ന് പറയുന്നത് ഒരു പുതിയ 399 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ മോട്ടോറാണ്. എഞ്ചിൻ 45 bhp പരമാവധി കരുത്തും 39 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു, ആറ് സ്പീഡ് ട്രാൻസ്മിഷനുമായിട്ടാണ് എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നത്.
ടിവിഎസ് അപ്പാച്ചെ RTR 310 -ന് 35 bhp പവറും 29 Nm torque ഉം സൃഷ്ടിക്കുന്ന 312 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ വരുന്നു. ഇത് ആറ് സ്പീഡ് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു. അതായത് അപ്പാച്ചെ RTR 310 -നെ അപേക്ഷിച്ച് 390 ഡ്യൂക്കിന്റെ ഹൈ കപ്പാസിറ്റി എഞ്ചിൻ ഏകദേശം 10 hp കൂടുതൽ കരുത്തും 10 Nm കൂടുതൽ ടോർക്കും വാഗ്ദാനം ചെയ്യുന്നു.
ഫീച്ചറുകൾ: ഫീച്ചറുകളുടെ കാര്യത്തിൽ, 2023 കെടിഎം 390 ഡ്യൂക്കിന് ക്വിക്ക്ഷിഫ്റ്റർ, സ്ലിപ്പർ ക്ലച്ച്, റൈഡ് ബൈ-വയർ ത്രോട്ടിൽ, ട്രാക്ഷൻ കൺട്രോൾ, റൈഡ് മോഡുകൾ, കോർണറിംഗ് ABS, സ്വിച്ചബിൾ റിയർ ABS, ട്രാക്ക് സ്‌ക്രീൻ, ലോഞ്ച് കൺട്രോൾ, 5.0 ഇഞ്ച് TFT ഡിസ്പ്ലേ എന്നിവ ലഭിക്കുന്നു. സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ടൈപ്പ് -C ചാർജിംഗ് പോർട്ട് എന്നിവയും മോട്ടോഡസൈക്കിളിന് ലഭിക്കുന്നു.
ടിവിഎസ് അപ്പാച്ചെ RTR 310 -ന് 5.0 ഇഞ്ച് TFT ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനലും ഓൾ LED ലൈറ്റിംഗും അഡ്ജസ്റ്റബിൾ ലിവറുകളും സ്വിച്ചബിൾ ABS ഉം ലഭിക്കുന്നു. ഓപ്ഷണൽ ഡൈനാമിക് കിറ്റിനൊപ്പം ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം ലഭിക്കുന്നു.
അതേസമയം ഡൈനാമിക് പ്രോ കിറ്റ് (ഓപ്ഷണൽ) റൈഡർ സീറ്റിന് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കോർണറിംഗ് ABS, കോണിംഗ് ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, സ്ലോപ്പ് ഡിപൻഡന്റ് കൺട്രോൾ, റിയർ ലിഫ്റ്റ്-ഓഫ് കൺട്രോൾ അതുപോലെ കോർണറിംഗ് ക്രൂയിസ് കൺട്രോൾ എന്നിവ നൽകുന്നു.
വില: ഇലക്ട്രിക് ഓറഞ്ച് മെറ്റാലിക്, അറ്റ്ലാന്റിക് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ കെടിഎം 390 ഡ്യൂക്ക് ലഭ്യമാണ്. രണ്ടിന്റെയും എക്സ്-ഷോറൂം വില 3.11 ലക്ഷം രൂപ. നേരെമറിച്ച്, ടിവിഎസ് അപ്പാച്ചെ RTR 310 -ന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 2.43 ലക്ഷം രൂപ മുതലാണ്.


Click it and Unblock the Notifications








