ഗുരുവായൂരപ്പന് ഇനി ഓഫ്റോഡ് ട്രിപ്പ്! കാണിക്കയായി പുത്തൻ APACHE RTX നൽകി ടിവിഎസ്
ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമ്പോൾ ചിലർ തങ്ങളുടെ ദേവാലയങ്ങളിലും അമ്പലങ്ങളിലും പള്ളികളിലും പലതരത്തിലുള്ള കാണിക്കകളും നേർച്ചകളും നൽകാറുണ്ട്. എന്നാൽ ഗുരുവയൂരമ്പലത്തിൽ വ്യത്യസ്ത കാണിക്കകളാണ് ലഭിക്കുന്നത്. ഥാർ,സ്കൂട്ടർ,ബൈക്ക് അങ്ങനെ ലിസ്റ്റ് നീളുകയാണ്. ഇപ്പോഴിതാ കൂട്ടത്തിലേക്ക് ടിവിഎസിൻ്റെ അഡ്വഞ്ചർ മോഡലായ അപ്പാച്ചെ RTX കൂടി ലഭിച്ചിരിക്കുകയാണ്. മോഡലിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 1.99 ലക്ഷം രൂപയാണ്. പുതിയ മോഡൽ, റാലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ, പുതിയ എൻജിൻ, പരിഷ്കരിച്ച ഷാസി എന്നിവ കൊണ്ട് തന്നെ ശ്രദ്ധേയമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
അപ്പാച്ചെ ശ്രേണിയിലേക്കുള്ള ഈ പുതിയ കൂട്ടിച്ചേർക്കലിലൂടെ, രാജ്യത്തെ സാഹസിക ടൂറിംഗ് മോട്ടോർസൈക്കിളുകളുടെ വർദ്ധിച്ചു വരുന്ന ആവശ്യം നിറവേറ്റാൻ ടിവിഎസ് പ്രാപ്തമാകും എന്ന കാര്യത്തിൽ സംശയമില്ല. കാണിക്കയായി ലഭിച്ച മോഡലിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കുകയാണെങ്കിൽ അപ്പാച്ചെ RTX ദിവസേനയുള്ള യാത്രക്കാർക്കും ഓഫ്-റോഡ് പ്രേമികൾക്കും ഒരുപോലെ പ്രയോജനകരമാകുന്ന ഫീച്ചറുകളോടെ മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

അപ്പാച്ചെ RTX-ന്, റാലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്. കാറ്റിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന വലിയ വിൻഡ്‌സ്‌ക്രീനും, ഷാസിയും ഇതിന് ലഭിക്കുന്നുണ്ട്. ഇരട്ട ഹെഡ്‌ലാമ്പുകൾ വ്യത്യസ്ത ലൈറ്റിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കാൻ കഴിയുന്നതാണ്. ഉയർന്നുനിൽക്കുന്ന രൂപവും, വീതിയേറിയ ഹാൻഡിൽബാറുകളും റോഡിൽ ഇതിന് മികച്ച റോഡ് പ്രസൻസ് നൽകാൻ സഹായിക്കുന്നവയാണ്.
റൈഡറിനും, പിന്നിലിരിക്കുന്നവർക്കും സുഖകരമായ രീതിയിലുള്ള സീറ്റുകളാണ് അപ്പാച്ചെ നൽകിയിരിക്കുന്നത്. എക്സ്പോസ്ഡ് ഫ്രെയിമും, മെറ്റൽ ഘടകങ്ങളും ഇതിന് കരുത്തുറ്റ ഭാവം നൽകുന്നു. കൂടാതെ ടോപ് ബോക്സ് ഘടിപ്പിക്കാനുള്ള സൗകര്യം ടോപ് വേരിയൻ്റുകളിൽ അധികമായി നൽകിയിട്ടുണ്ട്. 5-ഇഞ്ച് TFT ഡിസ്‌പ്ലേ നൽകിയിരിക്കുന്നത് കൊണ്ട് ഏത് നട്ടുച്ചയ്ക്കും വ്യക്തമായ കാഴ്ച നൽകുന്നു.

ടിവിഎസിൻ്റെ X-Connect ആപ്പ്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഡാഷ്‌ബോർഡിൽ മാപ്പ് മിററിംഗ് എന്നിവയെ പിന്തുണയ്ക്കുന്നു, ഇത് ദൂരയാത്രകളിലെ നാവിഗേഷൻ എളുപ്പമാക്കുന്നു. NA835mm സീറ്റ് ഉയരമുള്ളതിനാൽ, മിക്ക ഇന്ത്യൻ റൈഡർമാർക്കും ഇത് വളരെ അനുയോജ്യമാണ്. വിശാലമായ ഹാൻഡിൽബാർ, നഗരയാത്രകളിലും, ദൂരയാത്രകളിലും ബൈക്ക് എളുപ്പത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്നു.
അപ്പാച്ചെ RTX-ന് 300cc, സിംഗിൾ-സിലിണ്ടർ RTX D4 എഞ്ചിനാണ് നൽകിയിരിക്കുന്നത്. ഇത് 36PS കരുത്തും, 28.5Nm ടോർക്കും നൽകുന്നു. ഈ എഞ്ചിൻ, ആറ് സ്പീഡ് ട്രാൻസ്മിഷനുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. റൈഡർമാർക്ക്, നാല് റൈഡിംഗ് മോഡുകൾ തിരഞ്ഞെടുക്കാം: Urban, Rain, Tour, Rally. Rally മോഡ് ഓഫ്-റോഡിംഗിൽ കൂടുതൽ നിയന്ത്രണം നൽകുന്നതിന്, പിൻവശത്തെ എബിഎസ് പ്രവർത്തനരഹിതമാക്കാൻ സഹായിക്കുന്നു.

ഷാസി, സാഹസിക യാത്രകൾക്ക് അനുയോജ്യമായ രീതിയിൽ, മെറ്റൽ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നവയാണ്. സസ്പെൻഷൻ സജ്ജീകരണത്തിൽ, ക്രമീകരിക്കാവുന്ന മുൻവശത്തെ ഫോർക്കുകളും, പിന്നിൽ മോണോ-ഷോക്കും ഉണ്ട്. ഇത് സുഖകരമായ യാത്രയും, സ്ഥിരതയും നൽകുന്നുണ്ട്. 200mm ഗ്രൗണ്ട് ക്ലിയറൻസ് മോശം റോഡുകളിലൂടെയും, കുന്നുകളിലെയും യാത്രകൾക്ക് അനുയോജ്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








