TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

നിര്‍മാതാക്കളായ ടിവിഎസ് അടുത്തിടെയാണ് ഏറ്റവും പുതിയ ജുപ്പിറ്റര്‍ 125 പുറത്തിറക്കിയത്. 125 സിസി എഞ്ചിനുള്ള ഒരു മോഡല്‍ മാത്രമല്ല, മറിച്ച് ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങളോടെയാണ് മോഡലിനെ അവതരിപ്പിക്കുന്നത്.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

അതായത് ചുരുക്കി പറഞ്ഞാല്‍ ഈ ശ്രേണിയിലെ മുഖ്യഎതിരാളികളായ ഹോണ്ട ആക്ടിവ 125, സുസുക്കി ആക്‌സസ് 125 എന്നിവര്‍ക്കുള്ള ഒത്ത എതിരാളി എന്ന് വേണം പുതിയ ജുപ്പിറ്റര്‍ 125-നെ വിശേഷിപ്പിക്കാന്‍.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

ടിവിഎസിന് ഇതിനകം തന്നെ 125 സിസി സ്‌കൂട്ടറായി എന്‍ടോര്‍ഖ് ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍ ഉണ്ടെങ്കിലും, ഇത് തികച്ചും വ്യത്യസ്തമായ ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. പുതിയ ടിവിഎസ് ജുപ്പിറ്റര്‍ 125 ഉപയോഗിച്ച്, 125 സിസി സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഫാമിലി ഉപഭോക്താക്കളെയാണ് ടിവിഎസ് ലക്ഷ്യമിടുന്നത്.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

എന്നാല്‍ ഇത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് വേണം പറയാന്‍. ഈ ശ്രേണിയില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന കുറച്ച് കൂട്ടരുണ്ട്. അവരെ പിന്തള്ളി വേണം ഈ ഉപഭോക്താക്കളിലേക്ക് ടിവിഎസ് എത്താന്‍. ജുപ്പിറ്റര്‍ 125-ന് ശ്രേണിയില്‍ ഏറ്റവും വലിയ എതിരാളിയായി എത്തുന്നത് ഹോണ്ട ആക്ടിവ 125, സുസുക്കി ആക്‌സസ് 125 മോഡലുകള്‍ തന്നെയാണ്.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

ഈ ശ്രേണിയിലെ ഈ മോഡലുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളാണ് ഇന്ന് ഇവിടെ പരിശോധിക്കുന്നത്. മൂന്നുപേരും ഒന്നിനൊന്ന് മികച്ച് നില്‍കുന്നുവെന്ന് വേണം പറയാന്‍. എങ്കിലും ഇവരുടെ ഡിസൈന്‍, ഫീച്ചറുകള്‍ & സൗകര്യങ്ങള്‍, എഞ്ചിന്‍, വില എന്നിവ വിശദമായി ഒന്ന് പരിശോധിച്ച് നോക്കിയാലോ?.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

ഡിസൈന്‍

ഡിസൈനിലേക്ക് വന്നാല്‍ മൂന്നും മികച്ചത് എന്ന് വേണം പറയാന്‍. ഹോണ്ട ആക്ടിവ 125 നിന്ന് ആരംഭിച്ചാല്‍, ആക്ടിവ 125 രൂപകല്‍പ്പന ചെയ്യുമ്പോള്‍ ഹോണ്ട ഒരു അഭിലാഷ പാത സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാണ്.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

ആക്ടീവയുടെ 125 സിസി പതിപ്പ് ഹോണ്ട ആക്ടിവയുടെ 110 സിസി പതിപ്പിന്റെ പരിണാമ രൂപകല്‍പ്പനയാണെന്ന് വേണം പറയാന്‍. മുന്‍വശത്ത് ക്രോം സ്പ്ലാഷ് ഉപയോഗിച്ച് മോഡല്‍ ഇത്തിരി പ്രീമിയം ആക്കിയെന്ന് വേണമെങ്കില്‍ പറയാം.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

സുസുക്കി ആക്സസ് 125-ന്റെ മുന്‍വശം ഇവരില്‍ നിന്ന് വ്യത്യസ്തമെന്ന് വേണം പറയാന്‍. വലുതും നേരായതുമായ ഹെഡ്‌ലാമ്പും കട്ടിയുള്ള ക്രോം സറൗണ്ടും ഉള്ള ഈ മോഡല്‍ തീര്‍ച്ചയായും ഏറ്റവും വ്യത്യസ്തമാണ്. മൊത്തത്തില്‍, ഈ വിഭാഗത്തിലെ മറ്റ് സ്‌കൂട്ടറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിസൈന്‍ മികച്ചതായി കാണപ്പെടുന്നു.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

അവസാനമായി, ടിവിഎസ് ജുപ്പിറ്റര്‍ 125-ലേക്ക് വന്നാല്‍, ജുപ്പിറ്റര്‍ 125 -ന്റെ രൂപകല്‍പ്പന ഹോണ്ട ആക്ടിവ 125 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി തോന്നുമെങ്കിലും, ജുപ്പിറ്ററിന്റെ 110 സിസി പതിപ്പില്‍ നിന്നുള്ള സിലൗറ്റ് നിലനിര്‍ത്തുന്നുവെന്ന് വേണം പറയാന്‍.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

തീര്‍ച്ചയായും ഇരുമോഡലുകളും തമ്മില്‍ ആദ്യകാഴ്ചയില്‍ വലിയ വ്യത്യാസമില്ലെന്ന് പറയുന്നതാകും ശരി. വിശദമായി പരിശോധിച്ചാല്‍, ടിവിഎസ് ജുപ്പിറ്റര്‍ 125 മുന്‍വശത്തെ ആപ്രോണില്‍ ക്രോമും ഹെഡ്‌ലൈറ്റിന് മുകളില്‍ തിളങ്ങുന്ന കറുത്ത പാനലും ഉപയോഗിച്ച് ഒരു വിസറിന്റെ സാന്നിധ്യം അനുകരിക്കുന്നു.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

മാത്രമല്ല, മൊത്തത്തിലുള്ള രൂപകല്‍പ്പന സന്തുലിതമാക്കുന്നതിന് വശങ്ങളില്‍ ചില ക്രോം ഘടകങ്ങളും ഇത് ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഹോണ്ട ആക്ടിവ 125 ല്‍ ഉപയോഗിച്ചിരിക്കുന്ന സില്‍വര്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളിന് പകരം, ടിവിഎസ് കൂടുതല്‍ പ്രീമിയം ലുക്കിംഗ് ബോഡി കളര്‍ പാനലുകളാണ് ഉപയോഗിക്കുന്നത്.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

ഫീച്ചറുകള്‍ & സൗകര്യം

ഏതെങ്കിലും വാഹനം വാങ്ങുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യേണ്ട ഒന്നാണിത്. എന്നിരുന്നാലും, വാങ്ങല്‍ തീരുമാനമെടുക്കുമ്പോള്‍ പല വാങ്ങലുകാരും ഇത് പലപ്പോഴും അവഗണിക്കുന്നുവെന്ന് വേണം പറയാന്‍.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെന്‍ഷന്‍, പാര്‍ട്ട് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ബാഹ്യ ഫ്യുവല്‍ ഫില്ലിംഗ്, ഫ്യുവല്‍ ഇഞ്ചക്ഷന്‍, യുഎസ്ബി ചാര്‍ജിംഗ്, രണ്ട് ട്രിപ്പ് മീറ്റര്‍, ഒരു ക്ലോക്ക്, ഫ്രണ്ട് സ്റ്റോറേജ്, ഒറ്റ-ക്ലിക്ക് സ്റ്റാര്‍ട്ട് തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ഈ മൂന്ന് സ്‌കൂട്ടറുകളും വരുന്നത്.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

എന്നിരുന്നാലും, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ്, തല്‍ക്ഷണ ഇന്ധനക്ഷമത, ഓട്ടോ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫംഗ്ഷന്‍, റിമോട്ട് ലിഡ് ഓപ്പണിംഗിനൊപ്പം ബാഹ്യ ഫ്യുവല്‍ ഫില്ലിംഗ് തുടങ്ങിയ അധിക ഫീച്ചറുകള്‍ ഹോണ്ട വാഗ്ദാനം ചെയ്യുന്നു.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

കൂടാതെ, ഹോണ്ട ആക്ടിവ 125-ന്റെ ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ശരാശരി ഇന്ധനക്ഷമത, തല്‍ക്ഷണ ഇന്ധനക്ഷമത തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ശ്രേണിയില്‍ പുതിയ മോഡല്‍ ആയതിനാല്‍ തന്നെ, ടിവിഎസ് ജൂപ്പിറ്റര്‍ 125 ഫീച്ചര്‍ സമ്പന്നമായിട്ടാണ് എത്തുന്നത്.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

മുന്‍വശത്ത് വലിയ 220 mm ഡിസ്‌ക് ബ്രേക്കുകള്‍, ഗ്യാസ് ചാര്‍ജ്ജ് ചെയ്ത റിയര്‍ ഷോക്കുകള്‍, 12 ഇഞ്ച് ടയറുകള്‍ മുന്നിലും പിന്നിലും ഓള്‍-ഇന്‍-വണ്‍ കീ സ്ലോട്ടും ഒരു വലിയ 33-ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജും വാഹനത്തിന് ലഭിക്കുന്നത്.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

എഞ്ചിന്‍

ആദ്യം സുസുക്കി ആക്‌സസ് 125 ലെ എഞ്ചിന്‍ പരിശോധിച്ചാല്‍, 125 സിസി 2-വാല്‍വ് സിംഗിള്‍ സിലിണ്ടര്‍ SOHC ബിഎസ് VI പെട്രോള്‍ എഞ്ചിന്‍ 6,550 rpm-ല്‍ 8.58 bhp കരുത്തും 5,500 rpm-ല്‍ 10 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

മാത്രമല്ല, വെറും 103 കിലോഗ്രാം (അലോയ് വീല്‍ വേരിയന്റ്), 104 കിലോഗ്രാം (സ്റ്റീല്‍ വീല്‍ വേരിയന്റ്) എന്നിവയ്‌ക്കൊപ്പം ഈ ഗ്രൂപ്പിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡലാണ് ഇത്. അടുത്തത് ഹോണ്ട ആക്ടിവ 125-ലേക്ക് വന്നാല്‍ 125 സിസി ബിഎസ് VI പെട്രോള്‍ എഞ്ചിന്‍ 6,500 rpm-ല്‍ 8.18 bhp കരുത്തും 5,000 rpm-ല്‍ 10.3 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

അവസാനമായി, ടിവിഎസ് ജൂപ്പിറ്റര്‍ 125-ലേക്ക് വന്നാല്‍, ടിവിഎസ് എന്‍ടോര്‍ഖില്‍ നിന്ന് സജ്ജീകരിച്ച 3-വാല്‍വുകള്‍ക്ക് പകരം ടിവിഎസ് ഒരു പുതിയ 2-വാല്‍വ് സജ്ജീകരണം ഉപയോഗിച്ചാണ് എത്തുന്നത്. ഈ എഞ്ചിന്‍ 6,500 rpm-ല്‍ 8.04 bhp കരുത്താണ് ഉത്പാദിപ്പിക്കുന്നത്. കണക്കുകള്‍ പരിശോധിച്ചാല്‍, ഈ വിഭാഗത്തിലെ ഏറ്റവും കുറവ് എന്ന് വേണം പറയാന്‍. എന്നിരുന്നാലും, ടിവിഎസ് ജുപ്പിറ്ററിലെ 125 സിസി എഞ്ചിന്‍ 10.5 Nm പരമാവധി ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നു.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

വില

പല ആളുകളുടെയും വാങ്ങല്‍ തീരുമാനത്തില്‍ വില നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് വേണം പറയാന്‍. ഇന്ത്യയില്‍ വിജയിക്കാന്‍ സ്‌കൂട്ടറിന് എന്ത് സവിശേഷതകളുണ്ടെങ്കിലും, നിര്‍മ്മാതാവ് അതിന്റെ ഉല്‍പ്പന്നത്തിന് മത്സരാധിഷ്ഠിതമായ വില നല്‍കണം, ഇവിടെയുള്ള മൂന്ന് സ്‌കൂട്ടറുകള്‍ക്കും മത്സരാധിഷ്ഠിതമായ വിലയാണ് ബ്രാന്‍ഡുകള്‍ നല്‍കിയിരിക്കുന്നത്.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

സുസുക്കി ആക്സസ് 125 അടിസ്ഥാന ഡ്രം ബ്രേക്ക് വേരിയന്റിന് 76,017 രൂപ മുതല്‍ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നു, കൂടാതെ സ്പെഷ്യല്‍ എഡിഷന്‍ ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 81,417 രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

അതേസമയം, ഹോണ്ട ആക്ടിവ 125 അടിസ്ഥാന ഡ്രം ബ്രേക്ക് വേരിയന്റിന് 76,095 രൂപയില്‍ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നു. ഡിസ്‌ക് ബ്രേക്കും അലോയ് വീലുകളുമുള്ള ടോപ്പ് എന്‍ഡ് വേരിയന്റിന് 83,267 രൂപയാണ് എക്‌സ്‌ഷോറൂം വില.

TVS Jupiter വാങ്ങണോ? Honda Activa വേണോ?, അല്ലെങ്കില്‍ Access ആയോലോ?; മൂവരും തമ്മിലൊരു താരതമ്യം

എന്നിരുന്നാലും, ഏറ്റവും കുറഞ്ഞ പ്രാരംഭ വിലയായ 76,000 രൂപയിലാണ് ടിവിഎസ് ജുപ്പിറ്റര്‍ എത്തുന്നത്. എന്നാല്‍, അതിന്റെ ടോപ്പ്-എന്‍ഡ് വേരിയന്റിനായി 84,300 രൂപയോളം എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ശ്രേണിയിലെ ഏറ്റവും ചെലവേറിയതും ജുപ്പിറ്റര്‍ 125 തന്നെയെന്ന് വേണം പറയാന്‍.

Article Published On: Saturday, October 9, 2021, 10:26 [IST]
English summary
Tvs jupiter 125 vs activa 125 and access 125 comparison find here engine features price details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X