TVS Jupiter 125 Vs TVS Ntorq 125; ഡിസൈന്‍, എഞ്ചിന്‍, ഫീച്ചര്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

ടിവിഎസ് അടുത്തിടെയാണ് ഏറ്റവും പുതിയ ജുപ്പിറ്റര്‍ 125 പുറത്തിറക്കിയത്. ഇതോടെ 125 സിസി സ്‌കൂട്ടര്‍ വിഭാഗത്തില്‍ മത്സരം കടുത്തിയിരിക്കുകയാണ്. ആദ്യകാഴ്ചയില്‍ സ്‌കൂട്ടര്‍ കണ്ടുകഴിഞ്ഞാല്‍ എഞ്ചിനില്‍ മാത്രമാണ് മാറ്റങ്ങള്‍ എന്നാകും പറയുക.

TVS Jupiter 125 Vs TVS Ntorq 125; ഡിസൈന്‍, എഞ്ചിന്‍, ഫീച്ചര്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

എന്നാല്‍ സൂഷ്മമായി പരിശോധിച്ചാല്‍ ഡിസൈനിലും ഫീച്ചറുകളിലും, അതിന്റെ ചെറിയ പതിപ്പുമായി നിരവധി വ്യത്യാസങ്ങള്‍ ഉണ്ടെന്ന് വേണം പറയാന്‍. തീര്‍ത്തും പുതിയൊരു വാഹനമായി തന്നെയാണ് ടിവിഎസ് മോട്ടോര്‍ കമ്പനിയിലെ എന്‍ജിനീയര്‍മാര്‍ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

TVS Jupiter 125 Vs TVS Ntorq 125; ഡിസൈന്‍, എഞ്ചിന്‍, ഫീച്ചര്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

125 സിസി സ്‌കൂട്ടറായി ടിവിഎസിന് ഇതിനകം തന്നെ എന്‍ടോര്‍ഖ് എന്നൊരു മോഡല്‍ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്ളതിനാല്‍, ഈ രണ്ട് സ്‌കൂട്ടറുകളും ചെറുതായി ഒന്ന് താരതമ്യം ചെയ്യുകയാണ് ഇവിടെ. ഈ താരതമ്യത്തിനായി, ഞങ്ങള്‍ നാല് കാര്യങ്ങളാണ് പ്രധാനമായും നോക്കുന്നത്. ഇതില്‍ ഡിസൈന്‍, ഫീച്ചറുകള്‍ & സൗകര്യം, എഞ്ചിന്‍, വില.

TVS Jupiter 125 Vs TVS Ntorq 125; ഡിസൈന്‍, എഞ്ചിന്‍, ഫീച്ചര്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

ഡിസൈന്‍

ഡിസൈന്‍ വ്യക്തമായും ആത്മനിഷ്ഠമാണ്, അത് ഒരാളുടെ വ്യക്തിപരമായ മുന്‍ഗണനകളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ആദ്യമേ പറയട്ടെ. ടിവിഎസ് ജുപ്പിറ്റര്‍ 125-ന്റെ രൂപകല്‍പ്പനയില്‍ തുടങ്ങിയാല്‍, ഇത് ഹോണ്ട ആക്ടിവ 125-നെ കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

TVS Jupiter 125 Vs TVS Ntorq 125; ഡിസൈന്‍, എഞ്ചിന്‍, ഫീച്ചര്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

എന്നിട്ടും ജുപ്പിറ്ററിന്റെ 110 സിസി പതിപ്പില്‍ നിന്നുള്ള സിലൗറ്റ് പുതിയ മോഡലും നിലനിര്‍ത്തുന്നു. എങ്കിലും ജുപ്പിറ്റര്‍ 125-നെ വ്യത്യസ്തമാക്കുന്നതിനായി വിസറിന്റെ സാന്നിധ്യം അനുകരിക്കുന്നതിന് മുന്‍വശത്തെ ഏപ്രണില്‍ ക്രോമും ഹെഡ്‌ലൈറ്റിന് മുകളില്‍ തിളങ്ങുന്ന ബ്ലാക്ക് പാനലും ഉപയോഗിക്കുന്നു. മാത്രമല്ല, മൊത്തത്തിലുള്ള ഡിസൈന്‍ സന്തുലിതമാക്കാന്‍ വശങ്ങളില്‍ ചില ക്രോം ഘടകങ്ങളും നിര്‍മാതാക്കള്‍ ഉപയോഗിച്ചിട്ടുണ്ട്.

TVS Jupiter 125 Vs TVS Ntorq 125; ഡിസൈന്‍, എഞ്ചിന്‍, ഫീച്ചര്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

മറുവശത്ത് എന്‍ടോര്‍ഖ് 125-ലൂടെ യുവ പ്രേക്ഷകരെയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി കൂടുതല്‍ സ്പോര്‍ട്ടി ഡിസൈനിലാണ് സ്‌കൂട്ടര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതും. ഈ സ്‌പോര്‍ട്ടിനെസ് വര്‍ധിപ്പിക്കുന്നതിനായി ഗ്രാഫിക്‌സ് ഉപയോഗിച്ച് മറ്റ് മോഡലുകളില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ സഹായിക്കുന്നതിന് ശ്രദ്ധേയമായ കാര്യങ്ങളും കമ്പനി നടപ്പാക്കിയിട്ടുണ്ട്.

TVS Jupiter 125 Vs TVS Ntorq 125; ഡിസൈന്‍, എഞ്ചിന്‍, ഫീച്ചര്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

കൂടാതെ, ടിവിഎസ് അടുത്തിടെ സ്‌കൂട്ടറിന്റെ സ്‌പൈഡര്‍മാന്‍, തോര്‍ തീം വേരിയന്റുകളും അവതരിപ്പിച്ചു. മാര്‍വല്‍ സൂപ്പര്‍ഹീറോ തീമിലുള്ള എന്‍ടോര്‍ഖ് 125 സ്‌കൂട്ടറുകള്‍ അതത് മാര്‍വല്‍ സൂപ്പര്‍ഹീറോകളില്‍ നിന്നുള്ള കളര്‍ സ്‌കീമുകള്‍ കൊണ്ട് അലങ്കരിച്ചതിനാല്‍ ജനക്കൂട്ടത്തില്‍ നിന്നും മറ്റ് മോഡലുകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതിന് എന്‍ടോര്‍ഖിനെ സഹായിക്കുകയും ചെയ്യുന്നു.

TVS Jupiter 125 Vs TVS Ntorq 125; ഡിസൈന്‍, എഞ്ചിന്‍, ഫീച്ചര്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

ഫീച്ചറുകള്‍

ഏതെങ്കിലും വാഹനം വാങ്ങുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യേണ്ട നിര്‍ണായക ഘടകങ്ങളില്‍ ഒന്നാണിത്. എന്നിരുന്നാലും, വാങ്ങല്‍ തീരുമാനം എടുക്കുമ്പോള്‍ പല വാങ്ങലുകാരും ഇത് പലപ്പോഴും അവഗണിക്കുകയും ചെയ്യാറുണ്ട്.

TVS Jupiter 125 Vs TVS Ntorq 125; ഡിസൈന്‍, എഞ്ചിന്‍, ഫീച്ചര്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

മുന്‍വശത്ത് 220 mm ഡിസ്‌ക് ബ്രേക്കുകള്‍, ഗ്യാസ് ചാര്‍ജ്ജ് ചെയ്ത പിന്‍ ഷോക്കുകള്‍, മുന്നിലും പിന്നിലും 12 ഇഞ്ച് ടയറുകള്‍, മുന്‍വശത്ത് ഇന്ധനം നിറയ്ക്കല്‍, ഓള്‍-ഇന്‍-വണ്‍ കീ സ്ലോട്ട്, 33-ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് എന്നിങ്ങനെയുള്ള സവിശേഷതകളോടെയാണ് ടിവിഎസ് ജൂപ്പിറ്റര്‍ 125 വരുന്നത്.

TVS Jupiter 125 Vs TVS Ntorq 125; ഡിസൈന്‍, എഞ്ചിന്‍, ഫീച്ചര്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

അതേസമയം മറുവശത്ത് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ തുടങ്ങി നിരവധി സവിശേഷതകളുമായാണ് എന്‍ടോര്‍ഖ് 125 എത്തുന്നത്.

TVS Jupiter 125 Vs TVS Ntorq 125; ഡിസൈന്‍, എഞ്ചിന്‍, ഫീച്ചര്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

എഞ്ചിന്‍

ജുപ്പിറ്റര്‍ 125-ല്‍, പുതിയ 2-വാല്‍വ് സജ്ജീകരണമാണ് കമ്പനി അവതരിപ്പിക്കുന്നത്. അതേസമയം എന്‍ടോര്‍ഖില്‍ ഇത് 3-വാല്‍വിന് സജ്ജീകരണമാണെന്ന് വേണം പറയാന്‍. ഇതിനര്‍ത്ഥം ടിവിഎസ് ജൂപ്പിറ്ററിലെ 125 സിസി എഞ്ചിന്‍ 6,500 rpm-ല്‍ 8.04 bhp കരുത്തും 4,500 rpm-ല്‍ 10.5 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

TVS Jupiter 125 Vs TVS Ntorq 125; ഡിസൈന്‍, എഞ്ചിന്‍, ഫീച്ചര്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

എന്‍ടോര്‍ഖ് 125 സ്‌കൂട്ടര്‍ 3-വാല്‍വ്, 125 സിസി എഞ്ചിനിലാണ് വരുന്നത്. ഈ എഞ്ചിന്‍ 7,000 rpm-ല്‍ 9.2 bhp കരുത്തും 5,500 rpm-ല്‍ 10.5 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. എന്നിരുന്നാലും, നിങ്ങള്‍ക്ക് അല്‍പ്പം കൂടുതല്‍ പവര്‍ വേണമെങ്കില്‍, കൂടുതല്‍ ശക്തമായ എന്‍ടോര്‍ഖ് 125 റേസ് XP മോഡല്‍ തിരഞ്ഞെടുക്കാം.

TVS Jupiter 125 Vs TVS Ntorq 125; ഡിസൈന്‍, എഞ്ചിന്‍, ഫീച്ചര്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

ഈ പതിപ്പില്‍ അതിന്റെ എഞ്ചിന്‍ റീട്യൂണ്‍ ചെയ്താണ് കമ്പനി നിരത്തില്‍ എത്തിക്കുന്നത്. അതായത് സാധാരണ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി ഈ പതിപ്പില്‍ എഞ്ചിന്‍ 7,000 rpm-ല്‍ 10.05 bhp കരുത്തും 5,500 rpm-ല്‍ 10.8 Nm torque ഉം സൃഷ്ടിക്കുന്നു.

TVS Jupiter 125 Vs TVS Ntorq 125; ഡിസൈന്‍, എഞ്ചിന്‍, ഫീച്ചര്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

വില

പലരുടെയും വാങ്ങല്‍ തീരുമാനത്തില്‍ വില നിര്‍ണ്ണയം നിര്‍ണായക പങ്ക് വഹിക്കുന്നു. സ്‌കൂട്ടറിന് എന്ത് സവിശേഷതകളുണ്ടായാലും, ഇന്ത്യയില്‍ വിജയിക്കണമെങ്കില്‍, കമ്പനി അതിന്റെ ഉല്‍പ്പന്നത്തിന് മത്സരാധിഷ്ഠിതമായ വില നിശ്ചയിക്കണം.

TVS Jupiter 125 Vs TVS Ntorq 125; ഡിസൈന്‍, എഞ്ചിന്‍, ഫീച്ചര്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

ഇവിടെ എന്‍ടോര്‍ഖ് 125 ന്റെ വില ആരംഭിക്കുന്നത് 72,270 രൂപയില്‍ നിന്നാണ്. അതേസമയം ഉയര്‍ന്ന റേസ് XP വേരിയന്റിന് 84,025 രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

TVS Jupiter 125 Vs TVS Ntorq 125; ഡിസൈന്‍, എഞ്ചിന്‍, ഫീച്ചര്‍ വ്യത്യാസങ്ങള്‍ ഇങ്ങനെ

മറുവശത്ത് ജൂപ്പിറ്റര്‍ 125-ന്റെ വില 73,400 രൂപയില്‍ നിന്ന് ആരംഭിക്കുന്നു. അതിന്റെ ടോപ്പ് എന്‍ഡ് വേരിയന്റിന് 81,300 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

Most Read Articles

Malayalam
English summary
Tvs jupiter 125 vs tvs ntorq 125 design engine features comparison find here
Story first published: Monday, January 24, 2022, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X