മാതാപിതാക്കള്‍ക്കായി സ്‌കൂട്ടര്‍ തിരയുകയാണോ? മികച്ച ഏതാനും മോഡലുകള്‍ ഇതാ

ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം ഇരുചക്ര വാഹന ശ്രണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ ഏറിവരുകയാണ്.

മാതാപിതാക്കള്‍ക്കായി സ്‌കൂട്ടര്‍ തിരയുകയാണോ? മികച്ച ഏതാനും മോഡലുകള്‍ ഇതാ

സാമ്പത്തികവും എളുപ്പവുമായ ഗതാഗത മാര്‍ഗ്ഗമാണ് ഇന്ന് ഇരുചക്ര വാഹനങ്ങള്‍. ഓരോ വീടുകളിലെയും മുറ്റത്ത് ബൈക്കുകളോ സ്‌കൂട്ടറുകളോ നമ്മുക്ക് കാണാന്‍ സാധിക്കും. അത് നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുന്നു.

മാതാപിതാക്കള്‍ക്കായി സ്‌കൂട്ടര്‍ തിരയുകയാണോ? മികച്ച ഏതാനും മോഡലുകള്‍ ഇതാ

എന്നിരുന്നാലും, സ്‌കൂട്ടറുകളുടെ കാര്യത്തില്‍, അവ ബൈക്കുകളേക്കാള്‍ സവാരി ചെയ്യാന്‍ എളുപ്പമാണെന്ന് വേണം പറയാന്‍. മാത്രമല്ല എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് ഇത് ഉപയോഗിക്കാനും സാധിക്കും. പ്രായമായവര്‍ക്ക് പോലും അവ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ഈ ലേഖനത്തില്‍, നിങ്ങളുടെ മാതാപിതാക്കള്‍ക്ക് സമ്മാനിക്കാന്‍ കഴിയുന്ന കുറച്ച് മികച്ച സ്‌കൂട്ടറുകള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.

മാതാപിതാക്കള്‍ക്കായി സ്‌കൂട്ടര്‍ തിരയുകയാണോ? മികച്ച ഏതാനും മോഡലുകള്‍ ഇതാ

യമഹ ഫാസിനോ

125 സിസി ശ്രേണിയിലെ ജനപ്രീയ മോഡലുകളില്‍ ഒന്നാണ് യമഹ ഫാസിനോ. ഇതിന്റെ ഭാരം 99 കിലോ മാത്രമാണ്. ഭാരം കുറവായതിനാല്‍, ഈ സ്‌കൂട്ടര്‍ സെഗ്മെന്റിലെ മറ്റ് സ്‌കൂട്ടറുകളേക്കാള്‍ കൂടുതല്‍ മൈലേജ് നല്‍കുകയും ചെയ്യുന്നു.

മാതാപിതാക്കള്‍ക്കായി സ്‌കൂട്ടര്‍ തിരയുകയാണോ? മികച്ച ഏതാനും മോഡലുകള്‍ ഇതാ

നിങ്ങള്‍ മാതാപിതാക്കള്‍ക്ക് ഒരു സ്‌കൂട്ടര്‍ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ യമഹ ഫാസിനോ ഒരു മികച്ച ഓപ്ഷനാണ്. 125 സിസി എഞ്ചിനാണ് ഇതിലുള്ളത്, ഈ യൂണിറ്റ് 8.2 bhp കരുത്തും 9.7 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

മാതാപിതാക്കള്‍ക്കായി സ്‌കൂട്ടര്‍ തിരയുകയാണോ? മികച്ച ഏതാനും മോഡലുകള്‍ ഇതാ

മികച്ച ബ്രേക്കിംഗ് പ്രകടനത്തിനായി സ്‌കൂട്ടറില്‍ ഡിസ്‌ക് ബ്രേക്കുകളും നല്‍കിയിട്ടുണ്ട്. സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്ഓഫ് സവിശേഷതയാണ് ഈ സ്‌കൂട്ടറില്‍ വരുന്നത്. 5.2 ലിറ്ററാണ് സ്‌കൂട്ടറിന്റെ ഫ്യുവല്‍ ടാങ്ക് ശേഷി. 73,630 രൂപ മുതല്‍ 77,147 രൂപ വരെയാണ് മോഡലിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില.

മാതാപിതാക്കള്‍ക്കായി സ്‌കൂട്ടര്‍ തിരയുകയാണോ? മികച്ച ഏതാനും മോഡലുകള്‍ ഇതാ

ടിവിഎസ് ജുപിറ്റര്‍

എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന മോഡലാണ് ടിവിഎസ് ജുപിറ്റര്‍. ഈ സ്‌കൂട്ടര്‍ പ്രത്യേകിച്ച് പ്രായമായവര്‍ക്ക് കൂടുതല്‍ സുഖകരമാണ്.

മാതാപിതാക്കള്‍ക്കായി സ്‌കൂട്ടര്‍ തിരയുകയാണോ? മികച്ച ഏതാനും മോഡലുകള്‍ ഇതാ

7.37 bhp പവറും 8.4 Nm torque ഉം ഉത്പാദിപ്പിക്കുന്ന 109 സിസി എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. 375 മില്ലീമീറ്റര്‍ വലിപ്പമുള്ള ഒരു വലിയ ലെഗ്‌സ്‌പേസ് ഇതിന് നല്‍കിയിട്ടുണ്ട്. അതുപോലെ ലഗേജ് സൂക്ഷിക്കുന്നതിന് മികച്ച സ്‌പെയ്‌സും വാഗ്ദാനം ചെയ്യുന്നുണ്ട്.

മാതാപിതാക്കള്‍ക്കായി സ്‌കൂട്ടര്‍ തിരയുകയാണോ? മികച്ച ഏതാനും മോഡലുകള്‍ ഇതാ

മെറ്റല്‍ ബോഡി ജുപിറ്ററില്‍ നല്‍കിയിരിക്കുന്നത്. ഈ സ്‌കൂട്ടറിന് ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, കോമ്പി ബ്രേക്ക് എന്നിവയുടെ ഓപ്ഷന്‍ ലഭിക്കുന്നു, ഇത് റോഡ് അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. 66,470 രൂപ മുതല്‍ 75,717 രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

മാതാപിതാക്കള്‍ക്കായി സ്‌കൂട്ടര്‍ തിരയുകയാണോ? മികച്ച ഏതാനും മോഡലുകള്‍ ഇതാ

ഹോണ്ട ആക്ടിവ 6G

മികച്ച ഡിസൈനും ആകര്‍ഷകമായ മൈലേജും ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒരു മോഡലാണ് ആക്ടിവ 6G. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായി ഹോണ്ട ആക്ടിവ തുടരുകയും ചെയ്യുന്നു.

മാതാപിതാക്കള്‍ക്കായി സ്‌കൂട്ടര്‍ തിരയുകയാണോ? മികച്ച ഏതാനും മോഡലുകള്‍ ഇതാ

എഞ്ചിനെക്കുറിച്ച് പറയുമ്പോള്‍, ഈ സ്‌കൂട്ടറിന് 109.51 സിസി എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഇത് 7.68 bhp പവറും 8.79 Nm torque ഉം സൃഷ്ടിക്കുന്നു. രൂപകല്‍പ്പനയുടെ കാര്യത്തില്‍, ഇത് ലളിതമാണെങ്കിലും ആകര്‍ഷകമായ രൂപം നല്‍കുന്നു. 69,962 രൂപ മുതല്‍ 73,225 രൂപ വരെയാണ് വിപണിയിലെ എക്‌സ്‌ഷോറൂം വില.

മാതാപിതാക്കള്‍ക്കായി സ്‌കൂട്ടര്‍ തിരയുകയാണോ? മികച്ച ഏതാനും മോഡലുകള്‍ ഇതാ

ഹീറോ മാസ്‌ട്രോ എഡ്ജ് 110

ഹീറോ മാസ്‌ട്രോ എഡ്ജ് 110 സുഖസൗകര്യങ്ങളുടെ കാര്യത്തില്‍ മികച്ചതാണ്. ഈ സ്‌കൂട്ടര്‍ അതിന്റെ പുതിയ രൂപത്തില്‍ തികച്ചും സ്‌റ്റൈലിഷ് ആയി കാണപ്പെടുന്നു.

മാതാപിതാക്കള്‍ക്കായി സ്‌കൂട്ടര്‍ തിരയുകയാണോ? മികച്ച ഏതാനും മോഡലുകള്‍ ഇതാ

സ്‌കൂട്ടറില്‍ ഒരു വലിയ സിറ്റിംഗാണ് കമ്പനി നല്‍കുന്നത്. അതില്‍ രണ്ട് പേര്‍ക്ക് സുഖപ്രദമായി ഇരിക്കാന്‍ കഴിയും. അലോയ് വീലുകള്‍ക്കൊപ്പം സുരക്ഷയ്ക്കായി ഡിസ്‌ക്, കോമ്പി ഡ്രം ബ്രേക്കുകളുടെ ഓപ്ഷന്‍ സ്‌കൂട്ടറിന് ലഭിക്കും. 22 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് ലഭിക്കും.

മാതാപിതാക്കള്‍ക്കായി സ്‌കൂട്ടര്‍ തിരയുകയാണോ? മികച്ച ഏതാനും മോഡലുകള്‍ ഇതാ

110.9 സിസി എഞ്ചിനാണ് ഈ സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഈ യൂണിറ്റ് 8 bhp പവറും 8.75 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഹീറോ മാസ്‌ട്രോ എഡ്ജ് 110 വിപണിയില്‍ 66,344 രൂപ മുതല്‍ 68,248 രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
TVS Jupiter To Yamaha Fascino, Find Here Some Best Scooters For Parents You Can Buy In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X