കാണിക്ക വെച്ചവയെല്ലാം ഹിറ്റ്! ഗുരുവായൂരപ്പന് പുതിയ 3 വാഹനങ്ങള്‍ സമര്‍പ്പിച്ച് TVS

ഭക്തന്‍മാര്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകുമ്പോഴും നന്ദി പ്രകടിപ്പിക്കുന്നതിനും അനുഗ്രഹത്തിനും സമാധാനത്തിനുമായി ക്ഷേത്രങ്ങളില്‍ കാണിക്ക സമര്‍പ്പിക്കുന്നത് നാം കാണാറുണ്ട്. വാഹന നിര്‍മാതാക്കളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രശസ്തമായ ക്ഷേത്രങ്ങളിലും മറ്റ് ആത്മീയ സ്ഥാപനങ്ങള്‍ക്കും കാണിക്കയായി സമര്‍പ്പിക്കാറുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ ടിവിഎസ് മോട്ടോര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന് 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സമര്‍പ്പിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷം ടിവിഎസ് മോട്ടോര്‍ കമ്പനി അവരുടെ പുതിയ എന്‍ടോര്‍ഖ് 150, ഓര്‍ബിറ്റര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍, കിംഗ് കാര്‍ഗോ ഇവി എന്നീ വാഹനങ്ങള്‍ ഗുരുവായൂരപ്പന് കാണിക്കയായി സമര്‍പ്പിച്ചിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.

ടിവിഎസ് തങ്ങളുടെ പുതിയ വാഹനങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന് സമര്‍പ്പിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശ്രീചക്ര ഗുരുവായൂര്‍ എന്ന പേജാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഈ വീഡിയോയില്‍ 3 വാഹനങ്ങളും ക്ഷേത്ര കവാടത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം. ക്ഷേത്ര പൂജാരി ഈ വാഹനങ്ങള്‍ക്കുള്ള കര്‍മങ്ങള്‍ നിര്‍വഹിച്ച ശേഷം ടിവിഎസ് കമ്പനിയില്‍ നിന്നുള്ള വ്യക്തിയെന്ന് കരുതുന്ന ഒരാള്‍ ക്ഷേത്ര ഭരണസമിതിക്ക് താക്കോല്‍ കൈമാറി.

tvs motor guruvayoor temple offering

ടിവിഎസ് ഇത്തവണ തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളാണ് ഗുരുവായൂരപ്പന് സമര്‍പ്പിച്ചിരിക്കുന്നത്. ടിവിഎസ് എന്‍ടോര്‍ഖ് 150, കിംഗ് കാര്‍ഗോ ഇവി, ഓര്‍ബിറ്റര്‍ എന്നീ വാഹനങ്ങള്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ വിപണിയില്‍ എത്തിയവയാണ്. ഇലക്ട്രിക് ത്രീ-വീലറായ കിംഗ് കാര്‍ഗോ ഇവിയാണ് ആദ്യം പുറത്തിറങ്ങിയത്. ലാസ്റ്റ് മൈല്‍ ഡെലിവറിക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇവി ഓഗസ്റ്റ് 21-നാണ് വില്‍പ്പനയ്ക്കെത്തിയത്.

ഏകദേശം 6.6 അടി നീളമുള്ള ഒരു കാര്‍ഗോ വാഹനമാണിത്. ഈ വാഹനത്തിന് 3420 മില്ലീമീറ്റര്‍ ടേണിംഗ് റേഡിയസ് ഉണ്ട്. ഈ വാഹനത്തിന് പരമാവധി 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും. 6 വര്‍ഷം അല്ലെങ്കില്‍ 1.5 ലക്ഷം കിലോമീറ്റര്‍ വാറണ്ടിയും ഇതിന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ഈ വാഹനത്തിന് 500 മില്ലീമീറ്റര്‍ വാട്ടര്‍വേഡിംഗ് കപാസിറ്റിയുമുണ്ട്.

tvs motor guruvayoor temple offering

ഈ ഇവിയുടെ ബാറ്ററി വെറും 3 മണിക്കൂര്‍ 10 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഈ വാഹനത്തിന് 200 മില്ലീമീറ്റര്‍ ഡ്രം ബ്രേക്ക് ഉണ്ട്. വെറും 3.85 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ടിവിഎസ് കിംഗ് കാര്‍ഗോ ഇവി പുറത്തിറക്കിയത്. ഐക്യൂബിന് കൂട്ടായി ടിവിഎസ് അടുത്തിടെ പുറത്തിറക്കിയ ബജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് ഓര്‍ബിറ്റര്‍.

ടിവിഎസിന്റെ മോഡല്‍ നിരയില്‍ ഐക്യൂബിന് താഴെ സ്ഥാനം പിടിക്കുന്ന ഓര്‍ബിറ്ററിന്റെ വില വെറും 99,900 രൂപയാണ്. കുറഞ്ഞ വില മാത്രമാണ് ഉള്ളതെങ്കിലും ലുക്കിന്റെയും ഫീച്ചറിന്റെയും കാര്യത്തില്‍ ഓര്‍ബിറ്റര്‍ ഒട്ടും പിറകിലല്ല. ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, 34 ലിറ്റര്‍ അണ്ടര്‍ സീറ്റ് സംഭരണ ശേഷി തുടങ്ങിയവ ഇതിനുണ്ട്.

ഈ സ്‌കൂട്ടറിന് 845 mm നീളമുള്ള ഫ്‌ലാറ്റ് സീറ്റ്, എല്‍സിഡി സ്‌ക്രീന്‍, മൊബൈല്‍ കണക്റ്റിവിറ്റി, തുടങ്ങിയ സൗകര്യങ്ങള്‍ ഇതില്‍ ലഭ്യമാണ്. 3.1 kWh ബാറ്ററി പായ്ക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഏറ്റവും ഒടുവിലായി പുറത്തിറക്കിയ ഇരുചക്ര വാഹനമാണ് എന്‍ടോര്‍ഖ് 150. ഈ സ്‌കൂട്ടര്‍ സെപ്റ്റംബര്‍ നാലാം തീയതിയാണ് പുറത്തിറങ്ങിയത്.

സ്‌പോര്‍ട്ടി സ്‌കൂട്ടര്‍ സെഗ്‌മെന്റിനെ പുനര്‍നിര്‍ണയിച്ച എന്‍ടോര്‍ഖിന്റെ വലിയ മോഡല്‍ 1.19 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വിപണിയില്‍ എത്തിയത്. സ്റ്റാന്‍ഡേര്‍ഡ്, ടിഎഫ്ടി ക്ലസ്റ്റര്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഇത് വാങ്ങാം. ടര്‍ബോ ബ്ലൂ, സ്റ്റെല്‍ത്ത് സില്‍വര്‍, റേസിംഗ് റെഡ്, നൈട്രോ ഗ്രീന്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ഈ സ്‌കൂട്ടര്‍ തെരഞ്ഞെടുക്കാം.

tvs ntorq 150

മള്‍ട്ടി-പോയിന്റ് പ്രൊജക്ടര്‍ ഹെഡ്ലൈറ്റ്, പുതിയ ടെയില്‍ ലൈറ്റ് ക്ലസ്റ്റര്‍, ഷാര്‍പ്പ് ആപ്രോണ്‍, നേക്കഡ് ബൈക്ക് ലുക്ക് ഹാന്‍ഡില്‍ബാറുകള്‍ എന്നിവ പുത്തന്‍ സ്‌കൂട്ടറില്‍ ഉള്‍പ്പെടുന്നു. പുതിയ എന്‍ടോര്‍ക്കില്‍ ഉയര്‍ന്ന റെസല്യൂഷന്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 4-വേ നാവിഗേഷന്‍ സ്വിച്ച്, ഇന്റഗ്രേറ്റഡ് ടെലിമാറ്റിക്‌സ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. എബിഎസും ട്രാക്ഷന്‍ കണ്‍ട്രോളും ഇതിലുണ്ട്.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 13.2 PS പവറും 14.2 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 149.7 സിസി, സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ്‌മോട്ടോറാണ് എന്‍ടോര്‍ഖ് 150-യുടെ ഹദേയം. O3C ടെക്കും ഒരു ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ഇതിന് ലഭിക്കുന്നു. 6.3 സെക്കന്‍ഡിനുള്ളില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 104 കിലോമീറ്റര്‍ ആണ്.

തുടക്കത്തില്‍ പറഞ്ഞ പോലെ ഗുരുവായൂര്‍ ക്ഷേത്രത്തിന് ടിവിഎസ് സംഭാവന ചെയ്യുന്നത് ഇതാദ്യമല്ല. ഐക്യൂബിന് പുറമെ കഴിഞ്ഞ വര്‍ഷം ടിവിഎസ് 150 അപ്പാച്ചെ ബൈക്കുകള്‍ സംഭാവന ചെയ്തിരുന്നു. ഗുരുവായൂരപ്പന് സമര്‍പ്പിച്ച ഉല്‍പ്പന്നങ്ങള്‍ എല്ലാം വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഐക്യൂബ് നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ്. സമാനമായ രീതിയില്‍ കമ്പനി കാണിക്കയായി സമര്‍പ്പിച്ച 3 ഉല്‍പ്പന്നങ്ങളും വെന്നിക്കൊടി പാറിക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, September 24, 2025, 14:00 [IST]
English summary
Tvs motor gifts ntorq 150 orbiter electric scooter king kargo ev as offering to guruvayoor temple
കൂടുതല്‍... #auto news #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X