ഗുരുവായൂരപ്പനെ ഹാപ്പിയാക്കാൻ അഞ്ച് ഇവി സ്കൂട്ടറുകൾ; ടിവിഎസിന് ഇനി വച്ചടി കയറ്റമായിരിക്കും
ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യം നടത്തികിട്ടാൻ അമ്പലങ്ങളിലും പള്ളികളും വഴിപാട് നേരുകയും സംഭാവന നൽകുകയും ചെയ്യുന്ന പതിവുണ്ടല്ലോ. അങ്ങനെ ഭക്തരുടെ സന്തോഷത്തിനും അവർ ആഗ്രഹിച്ച കാര്യങ്ങൾ നടന്നതിൻ്റെ നന്ദിയായി ചിലർ സമ്മാനങ്ങൾ നൽകാറുണ്ട്. ചിലർ പണമായിട്ടും ആഭരണങ്ങളായിട്ടും നൽകും. വഴിപാടായി വാഹനങ്ങൾ കൊടുത്താലോ. അതേ അങ്ങനെ വാഹനം വഴിപാടായി ലഭിച്ച അമ്പലം എല്ലാവർക്കും അറിയാവുന്നതാണ്. ഗുരുവായൂരമ്പലത്തിലാണ് മഹീന്ദ്ര ഥാർ വഴിപാടായി ലഭിച്ചത്. ലോകപ്രസിദ്ധമായ ക്ഷേത്രമായതിനാൽ തന്നെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഭക്തർ ഇവിടെ ഒഴുകിയെത്താറുണ്ട്. ഗുരുവായൂരപ്പന് പുതിയതായി കാണിക്കയായി ലഭിച്ചിരിക്കുന്നത് എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസ് മോട്ടോർ കമ്പനി വക അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകളാണ് നൽകിയത്. വെളളിയാഴ്ച്ച രാവിലെയായിരുന്നു സ്കൂട്ടറുകളുടെ സമർപ്പണം. ടിവിസ് മോട്ടോർ കമ്പനിയുടെ ഇലക്ട്രിക്ക് സ്കൂട്ടർ ആയ ടിവിഎസ് ഐ ക്യൂബാണ് വഴിപാടായി ഗുരുവായൂരപ്പന് സമർപ്പിച്ചത്.. ടിവിഎസ് മോട്ടോർ കമ്പനിക്ക് വേണ്ടി തൃശൂരിലെ ഡീലർ ആയ എ എ ജെ സെഞ്ച്വറി ടിവിഎസ് ആണ് വാഹനങ്ങൾ സമർപ്പിച്ചത്.

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ഐക്യൂബ്. ഐക്യൂബ്, ഐക്യൂബ് S, ഐക്യൂബ് ST എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ടിവിഎസ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഫര്‍ ചെയ്യുന്നത്. ടിവിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം സ്റ്റാന്‍ഡേര്‍ഡ് ഐക്യൂബ് മോഡലിന് 89,999 രൂപയാണ് വില. ടോപ് സ്‌പെക് വേരിയന്റിന്റെ വില 1,85,373 രൂപയാണ്. ഇതില്‍ ഏത് വേരിയന്റാണ് നൽകിയിരിക്കുന്നതെന്ന് വ്യക്തമല്ല.
സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ ബേസ് ഐക്യൂബ് മോഡലില്‍ 2.2 kWh, 3.4 kWh ശേഷിയുള്ള ബാറ്ററി പായ്ക്കുകള്‍ ലഭ്യമാണ്. ഫുള്‍ ചാര്‍ജില്‍ 75 മുതല്‍ 100 കിലോമീറ്റര്‍ വരെ റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിരവധി ആകര്‍ഷകമായ സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു. മിഡ്-ലെവല്‍ ടിവിഎസ് ഐക്യൂബ് S മോഡലിനെക്കുറിച്ച് പറയുമ്പോള്‍ ഇതിന്റെ വില 1,44,420 രൂപയാണ്.

ഐക്യൂബ് S മോഡലിലെ 3.4 kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് പറയപ്പെടുന്നു. ഈ ബാറ്ററി പായ്ക്ക് 4 മണിക്കൂറും 30 മിനിറ്റും കൊണ്ട് 0 മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം. ടോപ് എന്‍ഡ് ടിവിഎസ് ഐക്യൂബ് ST മോഡലിന്റെ വില തുടങ്ങുന്നത് 155,555 രൂപ മുതലാണ്. ഇതിന് ഫുള്‍ ചാര്‍ജില്‍ 100 മുതല്‍ 150 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും.
7 ഇഞ്ച് ഫുള്‍-കളര്‍ ടിഎഫ്ടി സ്‌ക്രീന്‍, വോയ്സ് അസിസ്റ്റ്, അലക്സ സ്‌കില്‍സെറ്റ്, ടിപിഎംഎസ് (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം) എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഇതിലുണ്ട്. മികച്ച റേഞ്ചും ആകര്‍ഷകമായ രൂപവും കാരണമാണ് പൊതുജനങ്ങള്‍ക്കിടയില്‍ മാത്രമല്ല സെലിബ്രിറ്റികളുടെ ഇടയിലും ഇതിന് നല്ല സ്വീകാര്യത ലഭിക്കുന്നത്.

മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബ്രേക്കിംഗിനായി 220 mm ഫ്രണ്ട് ഡിസ്‌ക്കും 130 mm റിയർ ഡ്രമ്മും ആണ് ടിവിഎസ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം ഐക്യൂബിന് 157 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 770 മില്ലീറ്റർ സീറ്റ് ഹൈറ്റുമാണ് ഒരുക്കിയിരിക്കുന്നത്. വാൽനട്ട് ബ്രൗൺ, പേൾ വൈറ്റ് ഉൾപ്പെടെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇവി പോർച്ചിലെത്തിക്കാനാവുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








