ലോകം ചുറ്റാനിറങ്ങിയ മല്ലു ട്രാവലറിന് ടിവിഎസ് സമ്മാനിച്ചത് പുതിയ അപ്പാച്ചെ RR310; വീഡിയോ

സമൂഹമാധ്യമങ്ങളില്‍ എല്ലാം ഇപ്പോള്‍ വൈറലായിരിക്കുകയാണ് മല്ലു ട്രാവലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാന്‍. സംഭവം എന്താണെന്നല്ലേ ഇപ്പോള്‍ നിങ്ങള്‍ ചോദിക്കുന്നത്.

ലോകം ചുറ്റാനിറങ്ങിയ ട്രാവലറിന് ടിവിഎസ് സമ്മാനിച്ചത് പുതിയ അപ്പാച്ചെ RR310; വീഡിയോ

സംഭവം ഇത്രയേയുള്ള ഈ ഷാക്കിര്‍ സുബ്ഹാന് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് ഒരു ബൈക്ക് സമ്മാനമായി നല്‍കി. അപ്പാച്ചെ RR310 എന്ന കമ്പനിയുടെ ഏറ്റവും പുതിയ ബൈക്കാണ് കമ്പനി അദ്ദേഹത്തിന് സമ്മാനിച്ചത്.

ലോകം ചുറ്റാനിറങ്ങിയ ട്രാവലറിന് ടിവിഎസ് സമ്മാനിച്ചത് പുതിയ അപ്പാച്ചെ RR310; വീഡിയോ

കഴിഞ്ഞ വര്‍ഷം ടിവിഎസ്സിന്റെ തന്നെ അപ്പാച്ചെ RTR200 4V എന്ന ബൈക്കില്‍ ലോകം ചുറ്റാന്‍ ഇറങ്ങിയതോടെയാണ് മല്ലൂ ട്രാവലര്‍ പ്രശസ്തനാകുന്നത്. കേരളത്തില്‍ നിന്ന് യൂറോപ്പിലേക്കായിരുന്നു യാത്ര.

ലോകം ചുറ്റാനിറങ്ങിയ ട്രാവലറിന് ടിവിഎസ് സമ്മാനിച്ചത് പുതിയ അപ്പാച്ചെ RR310; വീഡിയോ

എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ കൊറോണ വൈറസ് ഷാക്കിര്‍ സുബ്ഹാന്റെ യാത്രയും വഴിമുടക്കി. അഞ്ച് രാജ്യങ്ങളിലെ യാത്ര കഴിഞ്ഞ് ആറാമത്തെ രാജ്യമായ ജോര്‍ജ്ജിയയിലേക്ക് അസര്‍ബൈജാനില്‍ നിന്ന് കടക്കുമ്പോഴാണ് യാത്ര അവസാനിപ്പിക്കേണ്ടി വന്നത്.

ലോകം ചുറ്റാനിറങ്ങിയ ട്രാവലറിന് ടിവിഎസ് സമ്മാനിച്ചത് പുതിയ അപ്പാച്ചെ RR310; വീഡിയോ

അസര്‍ബൈജാനില്‍ യാത്രയ്ക്ക് താല്‍ക്കാലിക വിരാമമിട്ട്, ബൈക്ക് സുഹൃത്തുക്കളുടെ വീട്ടില്‍ വെച്ചിട്ടാണ് വ്‌ലോഗര്‍ തിരിച്ച് പോന്നത്. സാധാരണ നമ്മള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന എല്ലാത്തിനെയും ഒരു ഓമന പേരിട്ടു വിളിക്കാറുണ്ട്.

ലോകം ചുറ്റാനിറങ്ങിയ ട്രാവലറിന് ടിവിഎസ് സമ്മാനിച്ചത് പുതിയ അപ്പാച്ചെ RR310; വീഡിയോ

ആമിന എന്ന ഓമന പേരാണ് അപ്പാച്ചെ RTR200 4V ക്ക് ഷാക്കിര്‍ നല്‍കിയിരിക്കുന്നത്. അദ്ദേഹം തന്റെ യുട്യൂബില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ തിരിച്ചെത്തിയ ഷാക്കിറിനെ കണ്ണൂരിലെ കൊറോണ ഐസൊലേഷന്‍ ക്യാമ്പില്‍ പ്രവേശിപ്പിച്ചു.

14 ദിവസത്തെ നീരീക്ഷണ കാലം കഴിഞ്ഞു വീട്ടിലെത്തിയ ഷാക്കിര്‍ സുബ്ഹാന് വലിയൊരു സര്‍പ്രൈസാണ് ടിവിഎസ് നല്‍കിയത്. ടിവിഎസിന്റെ പുതിയ ബൈക്കായ അപ്പാച്ചെ RTR300 ആണ് കമ്പനി സമ്മാനിച്ചത്. പുതിയ ബൈക്ക് ലഭിച്ച വിവരം ഷാക്കിര്‍ തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.

ലോകം ചുറ്റാനിറങ്ങിയ ട്രാവലറിന് ടിവിഎസ് സമ്മാനിച്ചത് പുതിയ അപ്പാച്ചെ RR310; വീഡിയോ

കൊറോണ കാലം കഴിഞ്ഞാല്‍ യാത്ര പുനരാരംഭിക്കുന്നതു തന്റെ പഴയ ബൈക്കില്‍ തന്നെയാകുമെന്നും, അസര്‍ബൈജാനിലെത്തി ബൈക്ക് തിരിച്ചെടുക്കുമെന്നും ഷാക്കിര്‍ വിഡിയോയില്‍ പറയുന്നുണ്ട്. പുതിയ ബൈക്ക് നല്‍കിയ ടിവിഎസിന് നന്ദിയും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിഡിയോ അവസാനിക്കുന്നത്.

ലോകം ചുറ്റാനിറങ്ങിയ ട്രാവലറിന് ടിവിഎസ് സമ്മാനിച്ചത് പുതിയ അപ്പാച്ചെ RR310; വീഡിയോ

ജനുവരിയിലാണ് ടിവിഎസ് അപ്പാച്ചെ RR310 -യുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്. 2.40 ലക്ഷം രൂപയാണ് പുതുയ പതിപ്പിന്റെ പ്രാരംഭ വില. ജൂപ്പിറ്റര്‍, അപ്പാച്ചെ RTR 200, അപ്പാച്ചെ RTR 160 എന്നിവയ്ക്ക് ശേഷം ബിഎസ് VI എഞ്ചിന്‍ ലഭിക്കുന്ന കമ്പനി നിരയിലെ നാലാമത്തെ വാഹനമാണിത്.

ലോകം ചുറ്റാനിറങ്ങിയ ട്രാവലറിന് ടിവിഎസ് സമ്മാനിച്ചത് പുതിയ അപ്പാച്ചെ RR310; വീഡിയോ

രൂപത്തിലും കരുത്തിലും വമ്പനായെത്തുന്ന അപ്പാച്ചെയ്ക്ക് കെടിഎം ഡ്യൂക്ക് RC 390, കാവസാക്കി നിഞ്ച 300, യമഹ R3, ബെനെലി 302R എന്നിവരാണ് പ്രധാന എതിരാളികള്‍. ഇതുവരെ വില്പനയിലുണ്ടായിരുന്ന അപ്പാച്ചെ RR310 മോഡലിനേക്കാള്‍ 12,000 രൂപ കൂടുതലാണ് പുത്തന്‍ മോഡലിന്.

ലോകം ചുറ്റാനിറങ്ങിയ ട്രാവലറിന് ടിവിഎസ് സമ്മാനിച്ചത് പുതിയ അപ്പാച്ചെ RR310; വീഡിയോ

റേസിംഗ് ഗ്രാഫിക്‌സ് ചേര്‍ന്ന പുത്തന്‍ ടൈറ്റാനിയം ബ്ലാക്ക് നിറം, ഫെയറിങ് കൂടുതല്‍ വലുപ്പത്തില്‍ ചേര്‍ത്തിത്തിരിക്കുന്ന അപ്പാച്ചെ സ്റ്റിക്കര്‍ എന്നിവയാണ് കാഴ്ചയിലെ പ്രധാന മാറ്റങ്ങള്‍. ഇത് കൂടാതെ ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 5.0-ഇഞ്ച്, കളര്‍ TFT ഇന്‍സ്ട്രുമെന്റ് പാനല്‍ ആണ് അപ്പാച്ചെ RR 310-ലെ മറ്റൊരു ആകര്‍ഷണം.

റെയിന്‍, അര്‍ബന്‍, സ്‌പോര്‍ട്ട്, ട്രാക്ക് എന്നീ നാല് റൈഡിങ് മോഡുകളും പുതിയ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. പഴയ പതിപ്പില്‍ നിന്നും വ്യത്യസ്തമായി RT-സ്ലിപ്പര്‍ ക്ലച്ച്, എല്‍ഇഡി ട്വിന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, RT-ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം തുടങ്ങിയ ബിഎസ് VI പതിപ്പിന്റെ സവിശേഷതകളാണ്.

ലോകം ചുറ്റാനിറങ്ങിയ ട്രാവലറിന് ടിവിഎസ് സമ്മാനിച്ചത് പുതിയ അപ്പാച്ചെ RR310; വീഡിയോ

ബിഎസ് VI നിലവാരത്തിലുള്ള 312 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 9,700 rpm -ല്‍ 33 bhp കരുത്തും 7,700 rpm -ല്‍ 28 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്.

ലോകം ചുറ്റാനിറങ്ങിയ ട്രാവലറിന് ടിവിഎസ് സമ്മാനിച്ചത് പുതിയ അപ്പാച്ചെ RR310; വീഡിയോ

മിഷെലിന്‍ പൈലറ്റ് സ്ട്രീറ്റ്സ് ടയറുകള്‍ക്ക് പകരം കൂടുതല്‍ കാര്യക്ഷമമായ മിഷെലിന്‍ റോഡ് 5 ടയറുകളാണ് പുത്തന്‍ അപ്പാച്ചെ RR310-യില്‍ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ തന്നെ അപ്പാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

ലോകം ചുറ്റാനിറങ്ങിയ ട്രാവലറിന് ടിവിഎസ് സമ്മാനിച്ചത് പുതിയ അപ്പാച്ചെ RR310; വീഡിയോ

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാര്‍ച്ച് 31 -ന് മുന്‍പ് തന്നെ തങ്ങളുടെ നിരയിലെ ഇരുചക്ര വാഹനങ്ങള്‍ എല്ലാം ബിഎസ് VI എഞ്ചിനോടെ നിരത്തിലെത്തുമെന്ന് കമ്പനി ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെ.എന്‍ രാധാകൃഷ്ണന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനോടകം തന്നെ സ്‌കൂട്ടറുകളുടെയും, ബൈക്കുകളുടെയും ബിഎസ് VI നിര കമ്പനി വിപുലീകരിച്ചു തുടങ്ങിയിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, March 24, 2020, 9:34 [IST]
English summary
Biker loses bike to Corona Virus, TVS Motors gifts him an Apache RR310. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X