ഭർത്താവ് റീമേക്ക് സിനിമകളുടെ രാജാവ്; 90-കളിലെ സ്വപ്ന സുന്ദരി വന്നിറങ്ങിയത് ആഡംബര എംപിവിയിൽ

പഴയകാല സിനിമകൾ പ്രത്യേകിച്ച് 90-കളിൽ പലരുടേയും മനസിൽ കയറി കൂടിയ നടിയാണ് ട്വിങ്കിൽ ഖന്ന. സൂപ്പർസ്റ്റാർ അക്ഷയ് കുമാറിനെ വിവാഹം കഴിച്ചതോടെ അഭിനയ രംഗത്ത് നിന്ന് വിട പറയുകയും ഇൻ്റീരിയർ ഡിസൈനറായി മാറുകയും ചെയ്തു. താരത്തിനൊപ്പം നടിയെ കാണാറുണ്ട് എങ്കിലും ട്വിങ്കിൽ ഒറ്റയ്ക്ക് വിമാനത്താവളത്തിൽ എത്തുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരം എത്തിയത് ടൊയോ വെൽഫയർ എന്ന ആഡംബര എംപിവിയിലാണ്. ആഡംബരം, സുഖസൗകര്യങ്ങള്‍, അത്യാധുനിക സവിശേഷതകള്‍ എന്നി നിറഞ്ഞ ഒരു വാഹനമായതിനാല്‍ തന്നെയാണ് പണക്കാര്‍ ഈ വണ്ടിയെ ഇത്രകണ്ട് സ്നേഹിക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ ടൊയോട്ട വെല്‍ഫയറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് 1.22 കോടി രൂപയാണ് വില. അതേസമയം ഈ കാറിന്റെ റേഞ്ച് ടോപിംഗ് വേരിയന്റിന് 1.32 കോടി രൂപ മുടക്കേണ്ടതായുണ്ട്. ഇവ എക്സ്-ഷോറൂം വിലകളാണ്. ഓണ്‍-റോഡ് വില യഥാക്രമം 1.52 കോടി രൂപയും 1.64 കോടി രൂപയുമായിരിക്കും.

ഈ കാറിന് 2.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 193 PS പവറും 240 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഈ എഞ്ചിന്‍ ഒരു e-CVT ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് വളരെ വിലയേറിയ കാറായതിനാല്‍ തന്നെ അത്യാധുനിക സവിശേഷതകള്‍ക്ക് ഒരു കുറവുമില്ല.

14 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 14-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 15-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, സണ്‍റൂഫ്, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍ എന്ന് തുടങ്ങി നിരവധി നൂതന സവിശേഷതകള്‍ കാറില്‍ ജാപ്പനീസ് ബ്രാന്‍ഡ് സജ്ജീകരിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ സെറ്റില്‍ നിന്ന് സെറ്റിലേക്ക് നിരന്തരം യാത്രചെയ്യുന്ന സിനിമാക്കാര്‍ ഈ കാര്‍ തെരഞ്ഞെടുക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന ഏറ്റവും വിലയേറിയ കാറുകളില്‍ ഒന്നാണ് ടൊയോട്ട വെല്‍ഫെയര്‍. ആഡംബര പൂര്‍ണമായ ഇന്റീരിയര്‍ സജ്ജമാക്കിയ ഈ കാര്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ഉത്തമമാണ്. അതുകൊണ്ട് സിനിമാ താരങ്ങളും ബിസിനസുകാരും രാഷ്ട്രീയക്കാരും ഇത് മത്സരിച്ച് വാങ്ങുന്നു. വെല്‍ഫെയറിന്റെ കസിന്‍ മോഡലായ ലെക്സസ് LM 350h എന്ന പ്രീമിയം എംപിവിക്കും ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡ് ആണ്.

അടുത്തിടെയാണ് താരം ലക്സസ് എംപിവി സ്വന്തമാക്കിയത്. ലെക്സസില്‍ നിന്നുള്ള ഈ പ്രത്യേക എംപിവി നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള ഏറ്റവും വിലയേറിയ എംപിവിയാണ്. പിന്നില്‍ രണ്ട് സീറ്റര്‍ ലേഔട്ട് സജ്ജീകരിച്ചിരിക്കുന്ന ലെക്‌സസ് 350h എംപിവിയുടെ പിറകില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കുന്നു. ഈ സീറ്റുകള്‍ ഒരു ഫസ്റ്റ് ക്ലാസ്, വിമാനം പോലുള്ള അനുഭവം പ്രദാനം ചെയ്യുന്നുവെന്ന് മാത്രമല്ല ഇലക്ട്രോണിക്കലി ഓപറേറ്റ് ചെയ്യാന്‍ കഴിയുന്ന ഇന്‍-ബില്‍റ്റ് ഓട്ടോമന്‍സുകളുമുണ്ട്. കൂടാതെ ഇതിന് റിക്ലൈനിംഗ്, മസാജിംഗ്, വെന്റിലേഷന്‍ തുടങ്ങിയ ഫംഗ്ഷനുകളും ലഭ്യമാണ്.

പ്രീമിയം ശബ്ദ അനുഭവത്തിനായി 48 ഇഞ്ച് ടിവി, 23-സ്പീക്കര്‍ സിസ്റ്റം തുടങ്ങിയ നിരവധി ആഡംബര സവിശേഷതകളോടെയാണ് LM 350h അള്‍ട്രാ ലക്ഷ്വറി ലെക്‌സസ് വാഗ്ദാനം ചെയ്യുന്നത്. റിയര്‍ ഗ്ലൗ ബോക്‌സുകള്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, ഒരു അംബ്രല്ല ഹോള്‍ഡര്‍, ഫോള്‍ഡ്-ഔട്ട് ടേബിളുകള്‍, ഒരു ഫ്രിഡ്ജ് തുടങ്ങി നിരവധി സവിശേഷതകളും ഇതിലുണ്ട്.

സുരക്ഷയുടെ കാര്യത്തില്‍, ലെക്‌സസ് LM 350h അള്‍ട്രാ ലക്ഷ്വറി ലെക്‌സസ് സേഫ്റ്റി സിസ്റ്റം+ 3 ADAS സ്യൂട്ട് എന്നിവ വാഗ്ദാനം ചെയ്യുന്നു. 2.5 ലിറ്റര്‍, 4 സിലിണ്ടര്‍, സ്‌ട്രോം ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് എംപിവിയുടെ ഹൃദയം. 250 PS പവറും 239 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ് ഈ എഞ്ചിന്‍. ഈ മോട്ടോര്‍ ഇ-സിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, April 12, 2025, 9:47 [IST]
English summary
Twinkle khanna spotted in toyota vellfire checkout the video inside
കൂടുതല്‍... #auto news #india #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X