ന്യുജെൻ പിളേളര് ബാക്കിലോട്ട് നില്ല്! ലംബോർഗിനിയിൽ കറങ്ങാൻ മുത്തശ്ശിമാരും, വൈറൽ വീഡിയോ കാണാം

ഏതൊരു ചെറുപ്പക്കാരുടേയും ആഗ്രഹമാണ് ഒരു ലംബോർഗിനിയിൽ കറങ്ങണമെന്നത്. എന്നാൽ ചെറുപ്പക്കാർക്ക് മാത്രമല്ല കേട്ടോ പ്രായമായ മുത്തശ്ശിമാർക്കും ഉണ്ട് ആഗ്രഹം. രണ്ട് മുത്തശ്ശിമാർ ലംബോർഗിനി ഹുറാക്കാനിലും ഉറൂസിലും കറങ്ങുന്നതിൻ്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൊടൂര വൈറലായിരിക്കുകയാണ്. ആനന്ദ് എന്ന വ്യക്തി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആനന്ദും മുത്തശ്ശിയും ഒരു മെഴ്‌സിഡസ് ബെൻസിനുള്ളിൽ ഇരിക്കുന്നിടത്ത് നിന്നാണ് ഇത് തുടങ്ങുന്നത്. ഫെരാരി വാങ്ങണോ അതോ പോർഷെ വാങ്ങണോ എന്ന് അവൻ മുത്തശ്ശിയോട് ചോദിക്കുകയാണ്. എന്നാൽ അവനെ ഞെട്ടിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞത് നമ്മുക്ക് ലംബോർഗിനി മതിയെന്നാണ്.

ശരിക്കും കേരളത്തിൽ മുത്തശ്ശിമാർക്ക് വില കൂടിയ ബ്രാൻഡുകളെ കുറിച്ച് വലിയ അറിവില്ല. വീഡിയോയുടെ അടുത്ത സീനിൽ രണ്ട് ലംബോർഗിനികൾക്ക് സമീപം നിൽക്കുന്ന രണ്ട് മുത്തശ്ശിമാരെയാണ് കാണുന്നത്. രണ്ട് കാറുകളും ദുബായിലാണ്, കൊച്ചുമകൻ തൻ്റെ മുത്തശ്ശിമാരെ ലംബോർഗിനിയിൽ യാത്ര ചെയ്യിക്കുന്നതിന് വേണ്ടി ദുബായിലേക്ക് കൊണ്ടുപോയതാവാം. ഒരു മുത്തശ്ശി ഹുറാക്കാനിൽ കയറുമ്പോൾ മറ്റൊരാൾ ഉറൂസിനുള്ളിൽ കയറുകയാണ്.

പ്രായമായവർക്ക് ഇത്രയും താഴ്ന്ന കാറിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാണ്. രണ്ട് മുത്തശ്ശിമാരും കാറുകൾക്കുള്ളിൽ ഇരിക്കുന്നത് കാണാം, ഡ്രൈവർമാർ അവരെ മരുഭൂമിയിൽ ഒരു ഡ്രൈവിനായി കൊണ്ടുപോകുന്നു. നമുക്കറിയാവുന്നതുപോലെ, ലംബോർഗിനി ഉറുസ് ഒരു 4WD സിസ്റ്റമുള്ള ശരിയായ എസ്‌യുവിയാണ്. ഇതിന് ഡ്യൂൺ ബാഷിംഗും ഓഫ് റോഡിംഗും കൈകാര്യം ചെയ്യാൻ കഴിയും.

ഹുറാക്കാൻ റോഡിലൂടെ ഓടിക്കുന്ന സമയത്ത് ഡ്രൈവർ ഉറൂസ് രണ്ട് തവണ മണലിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇവിടെ കാണുന്ന ലംബോർഗിനി ഉറുസ് ഇറ്റാലിയൻ സൂപ്പർകാർ നിർമ്മാതാക്കളുടെ ഉൽപ്പാദന നിരയിലെ ആദ്യത്തെ ഫോർ-ഡോർ എസ്‌യുവിയാണ്. ലോകമെമ്പാടുമുള്ള സമ്പന്നരായ വാങ്ങുന്നവർക്കിടയിൽ ഇത് വളരെ വേഗം പ്രചാരത്തിലായി, വാസ്തവത്തിൽ, ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന ലംബോർഗിനിയാണിത് എന്ന് വേണം.

ഇരട്ട-ടർബോചാർജ്‌ഡ് 4.0 ലിറ്റർ V8 എഞ്ചിനാണ് ലംബോർഗിനിയുടെ ആദ്യ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഇതിന് 6000 rpm-ൽ പരമാവധി 641 bhp പവറും 2250 rpm-ൽ 850 Nm torque ഉം ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. ഓൾ-വീൽ-ഡ്രൈവ് ഉറുസിന് വെറും 3.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം 12.8 സെക്കൻഡിനുള്ളിൽ വാഹനം 200 കിലോമീറ്റർ വേഗതയും കൈയെത്തിപ്പിടിക്കും.

ലംബോർഗിനി ഉറുസിന്റെ പരമാവധി വേഗത 305 കിലോമീറ്ററാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിംഗ് മോഡുകളും ഉറുസിനുണ്ട്. സാധാരണ ഓണ്‍-റോഡ് ഡ്രൈവിംഗിനായി സ്ട്രാഡ (സ്ട്രീറ്റ്), സ്പോര്‍ട്ട്, കോര്‍സ (ട്രാക്ക്) എന്നിവയും കൂടാതെ ഓഫ്-റോഡിംഗിനായി സബ്ബിയ (സാന്‍ഡ്), ടെറ (ഗ്രാവല്‍), നീവ് (സ്‌നോ എന്നിവയുമാണ് ഇറ്റാലിയൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

ഹുറാക്കാനിലേക്ക് വന്നാൽ സിയാൻ ഹൈബ്രിഡ് ഹൈപ്പർകാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് വണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മുന്നിലും പിന്നിലുമുള്ള ഫാസിയയിൽ കറുത്ത നിറത്തിലുള്ള ഫിനിഷ്, സിയാനിനെ അനുസ്മരിപ്പിക്കുന്നുണ്ട്. കൂടാതെ കോണാകൃതിയിലുള്ള ബോഡി വർക്കും കാറിന്റെ അഴക് വർധിപ്പിക്കുന്നുണ്ട്.

640 bhp പവറിൽ 565 Nm torque ഉത്പാദിപ്പിക്കുന്ന 5.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിനാണ് ശ്രദ്ധ കപൂറിന്റെ പുത്തൻ ലംബോർഗിനി ഹുറാക്കൻ ടെക്‌നിക്ക സൂപ്പർകാറിന് തുടിപ്പേകുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ഓൾവീൽ ഡ്രൈവുമായാണ് വാഹനം നിരത്തിലേക്ക് ഇറങ്ങുന്നത്. വെറും 3.2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ ഇറ്റാലിയൻ കാറിനാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം.ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 8, 2024, 17:00 [IST]
English summary
Two indian grandmas take a spin in lamborghini huracan and urus video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X