സ്കൂട്ടർ വാങ്ങിയാൽ ഇപ്പോൾ രണ്ടുണ്ട് ഗുണം; കമ്പനി ഇനി രണ്ട് ഹെൽമറ്റ് തരും

സ്കൂട്ടർ വാങ്ങുമ്പോൾ നിങ്ങൾക്ക് ഹെൽമറ്റ് ഡീലർഷിപ്പിൽ നിന്ന് ലഭിക്കുന്ന രീതിയുണ്ട്. എന്നാൽ സർക്കാർ ഉത്തരവ് പ്രകാരം ഒരു സ്കൂട്ടർ വിൽക്കുമ്പോൾ രണ്ട് ഹെൽമറ്റുകൾ നൽകണമെന്ന് നിർബന്ധമായും ഉത്തരവിറക്കിയിരിക്കുകയാണ്. രാജ്യത്ത് ഓരോ വർഷവും അഞ്ച് ലക്ഷം അപകടങ്ങളാണ് സംഭവിക്കുന്നത്. അത് കുറയ്ക്കുന്നതിൻ്റെ ഭാഗമായിട്ടാണ് സർക്കാർ ഇത്തരത്തിലൊരും നിയമം പുറപ്പെടുവിക്കുന്നത്. എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ഇനി രണ്ട് ഐഎസ്ഐ മുദ്രയുള്ള ഹെൽമെറ്റുകൾ വിൽക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ന്യൂഡൽഹിയിൽ നടന്ന ഓട്ടോ ഉച്ചകോടിയിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഈ നയം പ്രഖ്യാപിച്ചത്.

ഒരു ഹെൽമറ്റിനെ കുറിച്ച് നിങ്ങൾ കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം. 950 രൂപ മുതൽ 1200 രൂപ വരെയാണ് ഹെൽമറ്റുകളുടെ വില. BH വിന്റേജ് സീരിസിൽ വ്യത്യസ്ത വൈസർ ഓപ്ഷനുകളുള്ള വേരിയൻ്റുകളും കമ്പനി ലഭ്യമാക്കുന്നുണ്ട്. അതോടൊപ്പം തന്നെ വൈസർ ഇല്ലാതെയും നിങ്ങൾക്ക് വാങ്ങാൻ സാധിക്കും എന്നതാണ് പ്രത്യേകത. അഥവാ നിങ്ങൾ ഒരു വൈസർ തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ട്രാൻസ്പരൻ്റായതോ അല്ലെങ്കിൽ ഫിലിം ചെയ്തിരിക്കുന്നതോ ആയ മോഡൽ തെരഞ്ഞെടുക്കാൻ സാധിക്കും.

ഹെൽമറ്റിൻ്റെ ഗുണമേന്മയും നിലവാരവും നോക്കിയാൽ ആഘാതങ്ങളെ ചെറുക്കുന്നതിനും ഹെൽമെറ്റിന്റെ ഭാരം കുറയ്ക്കുന്നതിനും ഒരു തെർമോപ്ലാസ്റ്റിക് ഷെൽ ഹെൽമറ്റിനുളളിൽ ഉണ്ട്. ഷെല്ലിനടിയിൽ ഉയർന്ന സാന്ദ്രതയുള്ള EPS ലഭിക്കുന്നു. ഇത് ആഘാത സമയത്ത് ആഘാതങ്ങൾ ആഗിരണം ചെയ്ത് റൈഡറിൻ്റെ തലയ്ക്ക് കൂടുതൽ സംരക്ഷണം നൽകുകയും ചെയ്യുന്നുണ്ട്. കൂടാതെ ആന്റി-സ്ക്രാച്ച് കോട്ടിംഗും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മുഖം, താടി, താടിയെല്ല് എന്നിവയുള്‍പ്പെടെ മുഴുവന്‍ തലയെയും സംരക്ഷിക്കുന്ന ഫുള്‍ ഫെയ്സ് ഹെല്‍മെറ്റുകള്‍ വിപുലമായ കവറേജ് നല്‍കുന്നു. ഈ സമഗ്രമായ സംരക്ഷണം വഴി ഒരു മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ പെടുന്ന സമയത്ത് മൂക്ക്, പല്ലുകള്‍ അല്ലെങ്കില്‍ താടിയെല്ലുകള്‍ പോലെയുള്ള ഭാഗങ്ങളിലെ പരിക്കുകളുടെ സാധ്യത വളരെ കുറയ്ക്കുന്നു.

വായുവും വെളിച്ചവും തട്ടി അല്‍പ്പം കാറ്റ് കൊണ്ട് പോകാമെന്നതിനാലും വണ്ടിയോടിക്കുമ്പോള്‍ നമ്മുടെ മുഖം മറ്റുള്ളവര്‍ക്ക് ദൃശ്യമാകുമെന്നതിനാലും പലര്‍ക്കും കംഫര്‍ട്ട് ഓപ്പണ്‍ ഫെയ്സ് ഹെല്‍മെറ്റുകള്‍ ആയിരിക്കും. എന്നാല്‍ ഈ തരം ഹെല്‍മെറ്റുകള്‍ ഫുള്‍ ഫെയ്സ് ഹെല്‍മെറ്റുകളെ അപേക്ഷിച്ച് കുറഞ്ഞ കവറേജാണ് വാഗ്ദാനം ചെയ്യുന്നത്. സാധാരണയായി തലയുടെ മുകള്‍ ഭാഗവും മുഖത്തിന്റെ ഭാഗവും മാത്രം ഇത് സംരക്ഷിക്കുന്നു.

ഇവ കൂടുതല്‍ സുഖകരവും മികച്ച വെന്റിലേഷനു നല്‍കുന്നതാണെങ്കിലും അപകട സമയത്ത് മുഖത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള പരിക്കുകളില്‍ നിന്ന് സംരക്ഷണം പ്രതീക്ഷിക്കരുത്. റൈഡര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെങ്കിലും ഫുള്‍ ഫെയ്‌സ് ഹെല്‍മെറ്റുകളുടെ അതേ തലത്തിലുള്ള സംരക്ഷണം ഓപ്പണ്‍ ഫെയ്‌സ് ഹെല്‍മെറ്റുകള്‍ നല്‍കുന്നില്ല. റൈഡിംഗ് ഗിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ സുരക്ഷയും കംഫര്‍ട്ടും സന്തുലിതമായിരിക്കാന്‍ ശ്രദ്ധിക്കണം.

ഒരു ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട മറ്റ് രണ്ട് സംഗതികളാണ് ഗുണനിലവാരവും ഫിറ്റും. ഇവ രണ്ടും സുരക്ഷയ്ക്ക് നിര്‍ണായകമാണ്. നിങ്ങള്‍ക്ക് തലക്ക് അനുയാജ്യമായ ഉയര്‍ന്ന ഗുണമേന്മയുള്ള ഹെല്‍മെറ്റ് അപകടങ്ങളില്‍ തലയ്ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. അത് ഫുള്‍ഫെയ്സ് ഹെല്‍മെറ്റോ ഓപണ്‍ ഫെയ്സ് ഹെല്‍മെറ്റോ ആയിക്കോട്ടെ.

നിങ്ങള്‍ക്ക് പരമാവധി സംരക്ഷണം ലഭിക്കാന്‍ ശരിയായ ഫിറ്റിലുള്ള ഹെല്‍മെറ്റാണ് വാങ്ങിയിരിക്കുന്നതെന്ന കാര്യം ഉറപ്പാക്കണം. ഹെല്‍മെറ്റുകള്‍ അധികം ഇറുകിയതോ എന്നാല്‍ അധികം ലൂസ് ഉള്ളതോ ആകരുത്. നിങ്ങള്‍ ഒരു ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ തലയുടെ അളവ് എടുത്ത് നിങ്ങളുടെ കൃത്യമായ സൈസ് മനസ്സിലാക്കി വാങ്ങാന്‍ ശ്രമിക്കുക. മാത്രമല്ല ഹെല്‍മെറ്റുകള്‍ ബന്ധപ്പെട്ട അധികാരികള്‍ നിശ്ചയിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കുകയും വേണം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, April 1, 2025, 21:34 [IST]
English summary
Two isi certified helmets are now mandatory with the purchase of a new two wheeler details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X