ആൻ്റണി രാജുവിന് തിരിച്ചടി; പുകപരിശോധന കാലാവധിയിൽ കോടതി ഉത്തരവ്
സംസ്ഥാനത്തെ ടൂവീലറുകളുടേയും ത്രീ വീലറുകളുടേയും അതായത് ഭാരത് സ്റ്റേജ് 4 -ൻ്റെ പുകപരിശോധനയുടെ കാലാവധി കേന്ദ്രസർക്കാർ അനുവദിച്ചിരുന്നത് 12 മാസമായിരുന്നുവെങ്കിലും സംസ്ഥാന സർക്കാർ അത് വെട്ടിച്ചുരുക്കി ആറ് മാസമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അത് റദ്ദാക്കാൻ ഹൈകോടതി ഉത്തരവിറക്കി. സംസ്ഥാനത്തെ പുകപരിശോധനാ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ നല്‍കിയ നിവേദനം പരിഗണിച്ചായിരുന്നു മന്ത്രിയുടെ ഇത്തരത്തിലുളള നടപടി.
2022 ഓഗസ്റ്റിലാണ് കാലാവധികുറച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. എന്നാൽ ഇത് എന്തുകൊണ്ടാണ് ഇത്തരത്തിൽ കാലാവധി വെട്ടിക്കുറച്ചത് എന്ന് വ്യക്തമാക്കിയിട്ടില്ല. മലിനീകരണം നിയന്ത്രണ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ PUC സർട്ടിഫിക്കറ്റ് എന്നത് സർക്കാർ നൽകിയതും നിർബന്ധിതവുമായ ഒരു രേഖയാണ്.

അത് വാഹനത്തിൽ നിന്ന് പുറന്തള്ളുന്ന പുകയുടെ അളവ് അംഗീകൃത എമിഷൻ മാനദണ്ഡങ്ങൾക്കുള്ളിലാണെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കു. ഈ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് എല്ലാ സമയത്തും റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളിലും ഉണ്ടായിരിക്കണം. ആവശ്യപ്പെടുമ്പോൾ ഈ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തത് ഡ്രൈവർക്കോ കാർ ഉടമയ്‌ക്കോ എതിരെ കനത്ത പിഴ ചുമത്താൻ ഇടയാക്കും. പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് പറയുമ്പോഴും, മലിനീകരണത്തിന് വാഹനത്തിൽ നിന്ന് വരുന്ന പുകയും ഒരു കാരണമാണ് എന്നോർക്കണം
മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി വാഹനം ഫിറ്റ് ആണോയെന്ന് അറിയുന്നതിനാണ്, വാഹനങ്ങളിൽ മലിനീകരണ പരിശോധന നടത്തുന്നത്. ഭൂരിഭാഗം വാഹന ഉടമകൾക്കും അവരുടെ പിയുസി സർട്ടിഫിക്കറ്റുകൾ ഓഫ്‌ലൈനായി ലഭിക്കുമ്പോൾ, അവ ഓൺലൈനായും ലഭിക്കും. സർക്കാർ അംഗീകൃത പിയുസി സെന്ററുകൾക്കോ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകൾക്കോ (ആർടിഒ) മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകാം.

വായു മലിനീകരണത്തിന് കാരണമാകുന്ന കാര്‍ബണ്‍ മോണോക്സൈഡ് (CO), കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) തുടങ്ങിയ വാതകങ്ങളുടെ ഉദ്‌വമനം എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഇടയ്ക്കിടെ പരിശോധിക്കുന്നു. അതിനുശേഷമാണ് അവയ്ക്ക് പിയുസി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഡല്‍ഹിയില്‍ ഗതാഗത വകുപ്പ് അധികാരപ്പെടുത്തിയ 900 പുക പരിശോധനാ കേന്ദ്രങ്ങളുണ്ട്. നഗരത്തിലുടനീളമുള്ള പെട്രോള്‍ പമ്പുകളിലും വര്‍ക്ക് ഷോപ്പുകളിലും ഇവ സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് ഇത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും.
പെട്രോളും സിഎന്‍ജിയും ഉപയോഗിക്കുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ മലിനീകരണ പരിശോധനയ്ക്ക് 60 രൂപയാണ് ഫീസ്. ഫോര്‍ വീലറുകള്‍ക്ക് (പെട്രോള്‍) 80 രൂപയും ഡീസല്‍ ഓടുന്ന ഫോര്‍ വീലറുകള്‍ക്ക് 100 രൂപയുമാണ് ഈടാക്കുന്നത്. ഓരോ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റും അതിന്റെ വാലിഡിറ്റി തീയതിയും രേഖപ്പെടുത്തിയാവും വരിക.

ഈ കാലയളവിന് ശേഷം അത് പുതുക്കാൻ നിങ്ങൾക്ക് 7 ദിവസവും സാവകാശവുമുണ്ട്. ഇക്കാര്യമാണ് പലർക്കും അറിയില്ലാത്ത ഒന്ന്. പക്ഷേ കാലഹരണപ്പെടുന്ന തീയതിക്ക് മുമ്പായി പിയുസി പുതുക്കുന്നതാവും അനുയോജ്യമെന്ന കാര്യവും മറക്കേണ്ട. ഇനി ഏതെങ്കിലും സാഹചര്യത്തിൽ പുതുക്കാനായില്ലെങ്കിൽ ഈ ഏഴു ദിവസം വാഹന ഉടമയ്ക്ക് ഉപയോഗപ്പെടുത്താനാവും.
അതേസമയം നിങ്ങളൊരു പുത്തൻ കാറോ ബൈക്കോ ആണ് ഉപയോഗിക്കുന്നതെങ്കിൽ അതിന് പിയുസി ഒരു വർഷത്തേക്ക് എടുക്കേണ്ടതില്ല. കാരണം ഇവ ഫാക്ടറിയിൽ നിന്ന് തന്നെ പുകപരിശോധന സർട്ടിഫിക്കറ്റുമായാണ് വരുന്നത്. വാങ്ങിയ ദിവസം മുതൽ കൃത്യമായി ഒരു വർഷത്തേക്ക് ഈ സർട്ടിഫിക്കേഷന് സാധുതയുണ്ട്. ഈ ഒരു വർഷക്കാലയളവിന് ശേഷമാണ് വാഹനത്തിന്റെ പുകപരിശോധന പുറത്തു നിന്നും ചെയ്യേണ്ടത്.
തുടർന്നുള്ള പുതുക്കിയ സർട്ടിഫിക്കറ്റിന് 6 മാസത്തെ സാധുതയാണ് വരുന്നതും. ഇനി പുകപരിശോധനയിൽ പരാജയപ്പെടുകയാണെങ്കിൽ ഇതിനർഥം നിങ്ങളുടെ വാഹനം സ്വീകാര്യമായ അളവുകളേക്കാൾ കൂടുതൽ പരിസ്ഥിതിയെ മലിനമാക്കുന്നു എന്നാണ്. ഈ സാഹചര്യത്തിൽ, പ്രസക്തമായ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിന് നിങ്ങളുടെ കാറിലോ മറ്റേതെങ്കിലും വണ്ടിയാണെങ്കിൽ അതിലും ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.


Click it and Unblock the Notifications








