ട്രെയിന്‍ മുകളിലൂടെ പോവുന്നതിന് ഇവരെന്താ താഴെ നിര്‍ത്തിയേക്കുന്നേ... കാരണമറിഞ്ഞാല്‍ ആരായാലും ബ്രേക്കിടും

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചില ചിത്രങ്ങള്‍ നമ്മളെ ഇരുത്തി ചിന്തിപ്പിക്കാറുണ്ട്. ഇന്ന് നമ്മള്‍ പറയാന്‍ പോകുന്നത് അത്തരെമാരു കാര്യത്തെ കുറിച്ചാണ്. കഴിഞ്ഞ ദിവസം റെയില്‍വേ മേല്‍പാലത്തിലൂടെ ട്രെയിന്‍ കടന്ന് പോകുമ്പോള്‍ താഴെ റോഡിലുള്ള ഇരുചക്ര വാഹന യാത്രികള്‍ വണ്ടികള്‍ നിര്‍ത്തിയിടുന്ന ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായി. അതിന്റെ കാരണമാണ് നമ്മള്‍ അന്വേഷിക്കാന്‍ പോകുന്നത്.

നിങ്ങള്‍ ഒരു വണ്ടി ഓടിക്കുന്ന വ്യക്തിയാണെങ്കില്‍ നമ്മുടെ നാട്ടിലും ഒത്തിരി റെയില്‍വേ ക്രോസിംഗുകള്‍ കണ്ടിരിക്കാം. നിയന്ത്രിക്കാന്‍ ആളുകള്‍ ഉള്ളതും ഇല്ലാത്തതുമായ റെയില്‍വേ ക്രോസിംഗുകള്‍ കാണും. അവിടെ ട്രെയിന്‍ കടന്ന് പോകുന്നതിന് ഏതാനും സമയങ്ങള്‍ക്ക് മുമ്പേ ജീവനക്കാര്‍ ഗെയിറ്റ് താഴ്ത്തുന്നു. അതുവരെ ട്രാക്ക് കടന്ന് പോകുന്നതിന്റെ അപ്പുറവും ഇപ്പുറവും മറ്റ് വാഹനങ്ങളുടെ നീണ്ട നിര കാണാന്‍ സാധിക്കും. തീവണ്ടി കടന്ന് പോയ ശേഷമാകും ഗെയിറ്റ് പൊക്കുക.

train two wheelers stop

എന്നാല്‍ ഓവര്‍ ബ്രിഡ്ജുകള്‍ ഉണ്ടെങ്കില്‍ ഈ പ്രശ്‌നമേയില്ല. ചില സാഹചര്യങ്ങളില്‍ റെയില്‍ ട്രാക്കുകള്‍ മുകളിലായും റോഡ് അതിന് അടിയിലൂടെ അണ്ടര്‍പാസായും കടന്ന് പോകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ഒരു റോഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. റോസി എന്ന എക്‌സ് ഉപയോക്താവാണ് ഈ ചിത്രം മൈക്രോബ്ലോഗിംഗ് സൈറ്റില്‍ പങ്കുവെച്ചിരിക്കുന്നത്. സിഗ്‌നലുമോ മറ്റെന്തെങ്കിലുമോ തടഞ്ഞുനിര്‍ത്താതെ ഈ വണ്ടികളെല്ലാം ട്രെയിന്‍ കടന്ന് പോകുമ്പോള്‍ നിര്‍ത്തുന്നത് എന്തിനാണെന്നായിരുന്നു എല്ലാവരുടെയും സംശയം.

ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ നിങ്ങളുടെ മനസ്സിലും ഇതേ ചോദ്യം ഉദിച്ചിട്ടുണ്ടാകും. അതിന്റെ കാരണവും കുറച്ച് വ്യത്യസ്തമാണ്. പാലത്തിന് മുകളിലൂടെ ട്രെയിന്‍ കടന്ന് പോകുമ്പോള്‍ അതില്‍ നിന്ന് മലവും മൂത്രവും താഴേക്ക് പതിക്കുമെന്ന് പേടിച്ചാണ് വാഹന യാത്രികള്‍ ഇങ്ങനെ ചെയ്യുന്നത് പോലും. ഇത് വിചിത്രമായി തോന്നിയാലും സംഗതി സത്യമാണ്. റോഡിന് മുകളിലൂടെയുള്ള പാലത്തിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ ഇരുചക്ര വാഹന യാത്രികള്‍ എപ്പോഴും നിര്‍ത്തും.

train two wheelers stop

ചിലപ്പോള്‍ മുമ്പ് ആരുടെയെങ്കിലും ശരീരത്തില്‍ ട്രെയിന്‍ കടന്ന് പോകുന്നതിനിടെ മനുഷ്യ വിസര്‍ജ്യങ്ങള്‍ വന്ന് പതിച്ചിട്ടുണ്ടാകും. ഇങ്ങനെ ഒരു സാഹചര്യം ഒഴിവാക്കാനാണ് ഇരുചക്ര വാഹനമോടിക്കുന്നവര്‍ പാലത്തിന് തൊട്ടുമുമ്പ് വണ്ടി നിര്‍ത്തുന്നത്. ഈ റെയില്‍വേ പാലവും റോഡും റൂര്‍ക്കിയിലാണെന്നാണ് പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്. ഇന്ത്യയിലെ ചില ലെവല്‍ക്രോസിംഗുകള്‍ വളരെ അപകടം പിടിച്ചതാണ്. ചില വാഹന യാത്രികര്‍ ഭയാനകമായ അനുഭവങ്ങളിലൂടെ കടന്ന് പോയ സാഹചര്യങ്ങള്‍ നാം കണ്ടിട്ടുണ്ട്.

ട്രെയിന്‍ വരുന്നുണ്ടെങ്കിലും അക്ഷമരായ വാഹനയാത്രക്കാര്‍ റെയില്‍വേ ക്രോസ് മുറിച്ചുകടക്കാന്‍ ശ്രമിച്ച നിരവധി സംഭവങ്ങള്‍ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നു. ഇത്തരത്തില്‍ റെയില്‍വേ ട്രാക്കിലേക്ക് കടക്കുമ്പോള്‍ വണ്ടി ട്രാക്കില്‍ കുടുങ്ങുന്നതും ഒടുക്കം വണ്ടി ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടുന്ന ദൃശ്യവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വേഗതയില്‍ വരുന്ന ട്രെയിനിടിച്ച് വണ്ടി തവിടുപൊടിയാകുകയും ചെയ്യും.

train two wheelers stop

റെയില്‍വേ ക്രോസിംഗുകള്‍ അത് ആള് ഉള്ളതോ ഇല്ലാത്തതോ ആയതില്‍ എത്തിയാല്‍ അല്‍പ്പസമയം ക്ഷമിക്കാനുള്ള മനസ്സ് കാണിക്കാന്‍ ശ്രമിക്കണം. അത് നമ്മുടെ ജീവന് നല്ലത്. ലെവല്‍ ക്രോസിങ്ങിന്റെ ഗേറ്റ് അടയ്ക്കുന്നതിന് മുന്‍പ് മറുവശത്ത് എത്താനുളള വൃഗ്രതിയില്‍ ചെയ്യുന്നതാണ് ഇത്തരത്തിലുള്ള ഓരോ അബദ്ധങ്ങളും. അല്‍പ്പം ക്ഷമ കാണിച്ചാല്‍ വെറുതേ ജീവന്‍ അപകത്തിലാക്കേണ്ട. ഒരു ട്രെയിന്‍ ക്രോസിംഗിലൂടെ കടന്നുപോകാന്‍ കുറച്ച് സമയം മാത്രമേ എടുക്കു. ഒരു അപകടം സംഭവിക്കാന്‍ വെറും സെക്കന്‍ഡുകള്‍ മതിയെന്ന് ഓര്‍മിക്കുക.

മുകളില്‍ പറഞ്ഞ പോലെ ട്രെയിന്‍ കടന്ന പോകുമ്പോള്‍ വാഹനം നിര്‍ത്തേണ്ടി വരുന്നത് ഇരുചക്ര വാഹന യാത്രികര്‍ക്ക് വലിയ അസൗകര്യമായിരിക്കും. ഇത് ഒഴിവാക്കാനായി അധികൃതര്‍ മേല്‍പ്പാലത്തില്‍ അനിവാര്യമായ ചില പ്രവര്‍ത്തികള്‍ ചെയ്താല്‍ മതിയാകും. എന്നാല്‍ അവര്‍ ഇത് ഗൗരവത്തില്‍ എടുക്കുന്നില്ലെന്നാണ് തോന്നുന്നത്. ഈ വീഡിയോ കണ്ടപ്പോള്‍ ടൂവീലറുകള്‍ നിര്‍ത്താനുള്ള കാരണമായി നിങ്ങള്‍ക്ക് തോന്നിയത് എന്താണ്?. ഈ പ്രശ്‌ന പരിഹാരത്തിനായി എന്തെങ്കിലും ഐഡിയ നിങ്ങളുടെ മനസ്സിലുണ്ടോ?. ഉണ്ടെങ്കിലും അത് കമന്റ് ബോക്‌സിലൂടെ പങ്കുവെക്കൂ.

More from DriveSpark

Article Published On: Monday, April 22, 2024, 11:39 [IST]
English summary
Two wheelers always stop when train passes through bridge above road here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X