ഒരു ടയര്‍ പറന്നുവന്ന് പണിതരുമ്പോള്‍ എന്തുചെയ്യും?
കാറില്‍ കൊടുംവേഗതയില്‍ പായുമ്പോള്‍ സമാനമായ വേഗതയോടെ, ഒട്ടും വിട്ടുവീഴ്ചയില്ലാതെ നമ്മുടെ നേര്‍ക്ക് ഒരു ടയര്‍ പാഞ്ഞുവന്നാല്‍ എന്തുചെയ്യും? വിന്‍ഡ് ഷീല്‍ഡുകള്‍ തകര്‍ത്ത് പ്രസ്തുത ടയര്‍ സ്വന്തം മോന്തയില്‍ വന്നിടിച്ച് പണിയാകാതിരിക്കാന്‍ ഏതൊരു ഡ്രൈവറും ശ്രദ്ധിക്കും. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ എത്രയും അപ്രതീക്ഷിതമാണ്. റോഡില്‍ നമ്മള്‍ സാധാരണമായി പ്രതീക്ഷിക്കാറുള്ളത് പട്ടി, പൂച്ച, മനുഷ്യന്‍, വെരുക് എന്നീ ജാതി സാധനങ്ങളെയാണല്ലോ?
ഇവിടെ കാണുന്ന വീഡിയോ അത്തരമൊരു സംഭവത്തിന്റെ നേര്‍വിവരണമാണ്. അതിവേഗതയില്‍ വണ്ടി പായുന്നു. എല്ലാ റോഡ്‌നിയമങ്ങളും പാലിച്ചുതന്നെയാണ് വണ്ടി നീങ്ങുന്നത്. പെട്ടെന്ന്, അതാ ഒരു ടയര്‍ ആകാശത്തോളമുയര്‍ന്നു പറന്ന് തന്റെ നേര്‍ക്കുവരുന്നു....
<center><iframe width="100%" height="450" src="//www.youtube.com/embed/ZEdmg_bdcLs" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








