ഇതിനപ്പുറം ചാടിക്കടന്നവരോടാണോ കളി; ടയർ കില്ലർ ഒക്കെ ചമ്മിപോയി, വീഡിയോ വൈറൽ
അഹമ്മദാബാദിലെ ഇസ്‌കോൺ ഫ്‌ളൈഓവർ ഉണ്ടായ അപകടത്തിന് ആഴ്ചകൾക്ക് ശേഷം, തെറ്റായ വശത്ത് വാഹനമോടിക്കുന്നവർക്കെതിരെ അധികൃതർ നടപടി തുടങ്ങിയിരിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കാൻ അവർ പല നഗര റോഡുകളിലും ടയർ കില്ലറുകൾ സ്ഥാപിച്ചിട്ടുണ്ട്. ടയർ കില്ലറുകൾ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ റോഡുകളിൽ ഇത്തരത്തിലുളള ടയർ കില്ലറുകൾ നടപ്പിലാക്കുന്നത് ഇതാദ്യമായല്ല.
എന്നിരുന്നാലും, തെറ്റായ സൈഡിൽ വാഹനമോടിക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാൻ ടയർ കില്ലർ പോലുള്ള ഒരു ചെറിയ ഉപകരണം മതിയാകില്ലെന്നാണ് തോന്നുന്നത്. ടയർ കില്ലറുകൾ സ്ഥാപിച്ചതിന് തൊട്ടുപിന്നാലെ, ആളുകൾ ഒരു കുഴപ്പവുമില്ലാതെ ടയർ കില്ലറുകൾക്ക് മുകളിലൂടെ തെറ്റായ വശത്ത് വാഹനമോടിക്കുന്നതിന്റെ വീഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

റോഡ്‌സ് ഓഫ് മുംബൈയാണ് ആദ്യ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ, നിരവധി വാഹനങ്ങൾ സ്പീഡ് ബ്രേക്കറിന് മുകളിലൂടെ പോകുന്നത് വളരെ കൃതൃമായി പോകുന്നത് കാണാൻ സാധിക്കും. കാറുകൾ സ്പീഡ് ബ്രേക്കറിൽ കയറുമ്പോൾ, അതിൽ സ്പൈക്കുകൾ സ്ഥാപിച്ചിരിക്കുന്ന ഭാഗം താഴേക്ക് പോകുകയും ടയറുകൾ പഞ്ചർ ചെയ്യാതിരിക്കുകയും ചെയ്യുന്നു. എന്നാൽ തെറ്റായ ദിശയിലൂടെ വന്ന് കയറുമ്പോൾ - വരുന്ന കാറുകളുടെയോ ബൈക്കുകളുടെയോ ടയറിലൂടെ തുളച്ചുകയറേണ്ടതാണ്.
സ്പൈക്കുകൾ ടയറുകളുമായി നേരിടുകയും, താഴേക്ക് പോകരുതാത്തതുമാണ്. പക്ഷേ ആദ്യത്തെ വീഡിയോയിൽ, പോലീസ് ഉപയോഗിക്കുന്ന മഹീന്ദ്ര ബൊലേറോയും ഓട്ടോറിക്ഷകളും മറ്റ് നിരവധി സ്‌കൂട്ടറുകളും കാറുകളും വലതുവശത്ത് നിന്ന് ടയർ കില്ലറിന് മുകളിലൂടെ പോകുന്നത് കാണാൻ പറ്റുന്നുണ്ട്. അതായത്, ടയർ കില്ലറുകൾ നടപ്പിലാക്കിയതിന് ശേഷം ആളുകൾ കുറച്ചുകൂടി നിയമങ്ങൾ പാലിക്കാൻ തുടങ്ങിയതായിട്ട് തോന്നുന്നുണ്ട്.
പക്ഷേ മറ്റൊരു വീഡിയോയിൽ നമ്മൾ കണ്ട അതേ റോഡിലൂടെ രണ്ട് വാഹനങ്ങൾ ശരിയായ വഴിക്ക് പോകുന്നതാണ് കാണുന്നതെങ്കിൽ അൽപ്പസമയത്തിന് ശേഷം ബൈക്ക് യാത്രക്കാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും കാറുകളും ഒരേ റോഡിലൂടെ തെറ്റായ വഴിയിലൂടെ പോകുന്നത് വീഡിയോയിൽ കാണാം. ടയറുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ആളുകൾ ഒരു വഴി കണ്ടെത്തി. സ്‌പൈക്കുകൾക്കിടയിലുള്ള വിടവിലൂടെ ബൈക്ക് യാത്രക്കാർ വെറുതെ ഓടുകയാണ്. ഇടുങ്ങിയ ടയറുകളുള്ള കമ്മ്യൂട്ടർ ബൈക്കുകൾ ഉള്ളതിനാൽ, അവയുടെ ഇടയിലൂടെ പോകാൻ സാധിക്കുന്നു.
നോയിഡ, പൂനെ, മുംബൈ, തുടങ്ങി നിരവധി നഗരങ്ങളിൽ ഇവ സ്ഥാപിച്ചിട്ടുണ്ട്. മിക്ക നഗരങ്ങളിലും ടയർ കില്ലറുകൾ അത്ര വിജയിച്ചിട്ടില്ല. ഒന്നുകിൽ ആളുകൾ അവരെ മറികടക്കാൻ ഒരു വഴി കണ്ടെത്തുന്നു അല്ലെങ്കിൽ അവർ അവയ്ക്ക് കേടുപാടുകൾ വരുത്തും. എന്തൊക്കെ സംവിധാനങ്ങൾ കൊണ്ടുവന്നാലും ജനങ്ങൾ അതിനെയൊക്കെ മറികടക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.
മുംബൈയിൽ ആദ്യമായാണ് ഇത്തരം സ്പൈക്കുകൾ റോഡിൽ ഉപയോഗിക്കുന്നത്, ഉത്തർപ്രദേശിലെ നോയിഡയിലും സമാനമായ ഇൻസ്റ്റാളേഷനുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെംപ്‌സ് കോർണർ ജംഗ്ഷനിൽ നിന്ന് തെറ്റായ ദിശയിലൂടെ ബൈക്ക് യാത്രികർ പ്രവേശിക്കുന്നത് സംബന്ധിച്ച് പ്രാദേശ വാസികളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇത്തരം ഒരു നടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ബിഎംസി അധികൃതർ അറിയിച്ചിരുന്നു.
സ്പൈക്കുകൾ ഉപയോഗിക്കുമ്പോൾ അപകടമുണ്ടായാൽ ഗുരുതരമായ പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇതിനു പകരം, റോഡിൽ റോംഗ് സൈഡ് ഉപയോഗിക്കുന്നതിൽ നിന്ന് ഡ്രൈവർമാരെ നിരുത്സാഹപ്പെടുത്താൻ ട്രാഫിക് പൊലീസ് പിഴകൾ ഈടാക്കിക്കൊണ്ട് ചലാൻ പുറപ്പെടുവിക്കണം എന്നാണ് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതു ഒരു തണുപ്പൻ നീക്കമായിരിക്കും എന്ന് മറ്റൊരു അഭിപ്രായവുമുണ്ട്.
2018 -ൽ സമാനമായ സാഹചര്യത്തിൽ, റോംഗ് സൈഡ് ഡ്രൈവിംഗ് തടയാൻ സ്ഥാപിച്ച ടയർ കില്ലർ സ്പീഡ് ബ്രേക്കറുകൾ നീക്കം ചെയ്യാൻ പൂനെ ട്രാഫിക് പൊലീസ് അമനോറ ടൗൺഷിപ്പ് എന്ന സ്വകാര്യ സൊസൈറ്റിയോട് ഉത്തരവിട്ടിരുന്നു. അപകടകാരികളാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇവ നീക്കം ചെയ്യാൻ നിർദേശം നൽകിയത്.
മുൻകാലങ്ങളിൽ, നോയിഡ പൊലീസ് പ്രത്യേകമായി മുൻകൈ എടുത്ത് നഗരത്തിന് ചുറ്റും ഹെവി ഡ്യൂട്ടി ടയർ കില്ലറുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾ ബ്ലോക്ക് ശ്രദ്ധിക്കാനും തെറ്റായ ഭാഗത്ത് നിന്ന് ഇതിലൂടെ കടക്കാതിരിക്കനുമായി, ടയർ കില്ലറുകൾക്ക് മുകളിൽ അധികൃതർ വലിയ ബോർഡുകൾ സ്ഥാപിച്ചു. ഒരു വാഹനം തെറ്റായ ദിശയിൽ നിന്ന് ടയർ കില്ലറുകളിലൂടെ കടന്നു പോയാൽ, സ്പൈക്കുകളുടെ വലുപ്പം വളരെ വലുതായതിനാൽ ടയറുകൾ റീപ്ലേസ് ചെയ്യാതെ മറ്റ് മാർഗം ഒന്നുമില്ല.
Ahmedabad has now installed 'TYRE KILLERS' to prevent WRONG SIDE DRIVING.
— Roads of Mumbai (@RoadsOfMumbai) August 3, 2023
Should we have the same in Mumbai too?pic.twitter.com/ugjhuA3cAd


Click it and Unblock the Notifications








