അന്ന് 15000 ഇല്ലാത്തതിനാല്‍ ഇന്‍ഡിക്കയുടെ ഡെലിവറി വൈകി, ഇന്ന് വാങ്ങിയത് ഫെറാറി! ഒറ്റക്ക് വഴിവെട്ടി വന്നവന്‍

ഒറ്റക്ക് വഴിവെട്ടി വന്ന് ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന ആളുകളോട് ജനങ്ങള്‍ക്ക് എന്നും ബഹുമാനവും സ്‌നേഹവുമായിരിക്കും. അത് കല, ബിസിനസ്, രാഷ്ട്രീയം എന്നിങ്ങനെ ഏത് മേഖലയിലായാലും ശരി. അത്തരക്കാര്‍ ആയിരങ്ങള്‍ക്ക് പ്രചോദനമായിരിക്കും. ഇന്നും ഒരു കാര്‍ സ്വപ്‌നമായി കരുതുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഉണ്ട്. പലരും സമയമെടുത്തിട്ടാണെങ്കിലും തങ്ങളുടെ ഇഷ്ട വാഹനം സ്വന്തമാക്കുന്നു. ഒരു കാലത്ത് ടാറ്റ ഇന്‍ഡിക്ക വാങ്ങാന്‍ 15000 രൂപ തികയ്ക്കാന്‍ കഷ്ടപ്പെട്ടിരുന്ന ഒരു ഇന്ത്യന്‍ യുവാവ് ഇപ്പോള്‍ കോടികള്‍ വില മതിക്കുന്ന ഫെറാറി കാര്‍ വാങ്ങിയ കഥ അത്തരത്തില്‍ പ്രചോദനമുളവാക്കുന്ന ഒന്നാണ്. അത് ആരാണെന്നും അദ്ദേഹത്തിന്റെ പരിപാടികള്‍ എന്തൊക്കെയാണെന്നും നോക്കാം.

നടന്ന് പോകുന്ന ഒരുവന്റെ ആഗ്രഹം ഒരു സൈക്കിള്‍ എങ്കിലും വാങ്ങണം എന്നായിരിക്കും. ഒരു സൈക്കിള്‍ സ്വന്തമായുള്ളവര്‍ ഒരു മോട്ടോസൈക്കിള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു. മോട്ടോര്‍സൈക്കിള്‍ ഉടമയുടെ ആഗ്രഹം ഒരു കാര്‍ ഉടമയാകാന്‍ ആയിരിക്കും. ഇന്ത്യക്കാരനായ സൗമേന്ദ്ര ജെന അത്തരത്തില്‍ 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ടാറ്റ ഇന്‍ഡിക്ക വാങ്ങി. അന്ന് 15000 രൂപ തികയാതെ വന്നപ്പോള്‍ കാറിന്റെ ഡെലിവറി മൂന്ന് ദിവസം വൈകി.

indian entrepreneur indica ferrari 296 gts

അന്ന് 3.55 ലക്ഷം മുതല്‍ 6.04 ലക്ഷ രൂപ വരെയായിരുന്നു ഇന്‍ഡിക്കയുടെ വില. ഇന്ന് ജെന ഓര്‍ഡര്‍ ചെയ്ത കാറിന്റെ സ്റ്റിയറിംഗ് വീലിന് മാത്രം ഇന്‍ഡിക്കയുടെ അന്നത്തെ വിലയുടെ ഇരട്ടി വരും. അദ്ദേഹം നേടിയെടുത്ത അവിശ്വസനീയമായ വളര്‍ച്ചയുടെ തെളിവാണിത്. ഒന്നര പതിറ്റാണ്ടിനിപ്പുറം ഒരു പുത്തന്‍ ഫെറാറി 296 GTS കാറാണ് യുഎഇയിലെ യുവ സംരംഭകനായ ജെന ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.

ഈ കാറിന്റെ വില ഏകദേശം 1,380,000 ദിര്‍ഹമാണ്. അത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 3.2 കോടി രൂപയോളം വരും. യുവാവ് ഓര്‍ഡര്‍ ചെയ്ത കാറിന്റെ ഡെലിവറി ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രീഡെലിവറി ഇന്‍സ്‌പെക്ഷന്‍ സമയത്ത് എടുത്ത വീഡിയോയിലാണ് തന്റെ ആദ്യത്തെ കാറിനെ കുറിച്ചും ഇതുവരെ നടന്നു തീര്‍ത്ത വഴികളെ കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. യൂട്യൂബില്‍ പങ്കുവെച്ച ഈ വീഡിയോ ഏറെ ശ്രദ്ധ നേടുന്നു.

indian entrepreneur indica ferrari 296 gts

ഫെറാറിയുടെ 296 നിരയിലെ രണ്ടാമത്തെ മോഡലാണ് GTS. ഇത് ഒരു ഡ്രോപ്പ് ടോപ്പ് മോഡലാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ 296 GTB- മാരനെല്ലോയുടെ ജനപ്രിയ മിഡ്-എഞ്ചിന്‍ ഹൈബ്രിഡ് സൂപ്പര്‍കാറിന്റെ കണ്‍വേര്‍ട്ടിബിള്‍ പതിപ്പാണിത്. ഇന്ത്യയില്‍ ഈ കാറിന് 6.24 കോടി രൂപയാണ് അടിസ്ഥാന എക്‌സ്-ഷോറൂം വില. സൂപ്പര്‍കാറുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഇത്രയും കൂടിയ വില ലഭിക്കാന്‍ കാരണം.

വളരെ ഉയര്‍ന്ന വേഗതയില്‍ പായാന്‍ കഴിവുള്ള ഒരു കാറാണ് ഫെറാറി 296 GTS. കണ്‍വെര്‍ട്ടബിളില്‍ 296 GTB-യുടെ അതേ 3.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V6 എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ പരമാവധി 830 bhp പവറും 740 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 330 കിലോമീറ്ററാണ്. അതേസമയം, പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 2.9 സെക്കന്‍ഡുകള്‍ മാത്രം മതി.

ലോകത്തിലെ പല അതിസമ്പന്നരുടെയും സ്വപ്ന കാറാണ് ഫെറാറി 296 GTS. ഇപ്പോള്‍ സാധാരണക്കാരനായ ഒരു ഇന്ത്യക്കാരന്‍ വിദേശരാജ്യത്ത് പോയി ഈ കാര്‍ വാങ്ങിയിരിക്കുന്നു എന്ന് പറയുമ്പോള്‍ ഓരോ ഭാരതീയനും അഭിമാനിക്കാം. ജീവിത വിജയത്തിന് എളുപ്പവഴികള്‍ ഇല്ലെന്നും കഠിനാധ്വാനവും അര്‍പ്പണബോധവുമുണ്ടെങ്കില്‍ ആര്‍ക്കും തങ്ങളുടെ ലക്ഷ്യത്തില്‍ എത്തിച്ചേരാമെന്നുമാണ് സൗമേന്ദ്ര ജെന പറയുന്നത്. നിങ്ങളും ഇത്തരത്തില്‍ ഒരു സൂപ്പര്‍ കാര്‍ സ്വപ്‌നം കാണുന്നവരാണെങ്കില്‍ അതിനായി കഠിനാധ്വാനം ചെയ്യൂവെന്നാണ് ഞങ്ങള്‍ക്കും പറയാനുള്ളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, March 6, 2025, 17:13 [IST]
English summary
Uae based indian entrepreneur struggled to buy tata indica ordered rs 6 crore worth ferrari 296 gts
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X