''വേഗം ചാടിക്കോളീൻ... ആ കാണുന്നതാണ് ദുബായ്''! മും​ബൈ- ദുബായ് അ‌ണ്ടർ വാട്ടർ ട്രെയിൻ വരുന്നു

ഗൾഫിൽ പോയി കാശുകാരനായി തിരിച്ചുവരുന്നത് സ്വപ്നം കാണാത്ത ഒരു ചെറുപ്പകാരനും കാണാതിരിക്കില്ല. പഠിത്തം കഴിഞ്ഞാൽ ഒരു ജോലി കിട്ടിയില്ലെങ്കിൽ പിന്നെ ചങ്കിൽ ഒരു വല്ലാത്ത ഭാരമാണ്. അപ്പോഴായിരിക്കും ഒരു മാലാഖയെ പോലെ നിനക്ക് ഗൾഫിൽ പോയാ മതിയോ എന്ന എതെങ്കിലും ബന്ധുവിൻ്റെയോ സുഹൃത്തിൻ്റെയോ ചോദ്യം കേൾക്കുന്നത്. അങ്ങനെ ഗൾഫിലേക്ക് വിമാനം കയറാൻ നിൽക്കുമ്പോൾ അത് വരെ നാട്ടിൽ ചിലവഴിച്ച നേരങ്ങളൊക്കെ മനസിലൂടെ മിന്നിമായും. ഭാവി കെട്ടിപ്പടുക്കാൻ വിമാനം കയറുന്ന എത്രയോ ചെറുപ്പക്കാർ. പറഞ്ഞ് നമ്മൾ വിഷയത്തിൽ തെന്നിമാറിയോ. അപ്പോൾ പറയാൻ വന്നത് എന്താണെന്ന് വച്ചാൽ ഇനി നിങ്ങൾ ഗൾഫിലേക്ക് പോകുന്നത് ട്രെയിനിലായിരിക്കും. അതും അണ്ടർവാട്ടർ ട്രെയിനിൽ.

അതായത് മുംബൈയിൽ നിന്ന് ഗൾഫിലേക്ക് ഒരു അണ്ടർ വാട്ടർ റെയിൽ പാതയ്ക്ക് വേണ്ടി യു.എ.ഇ. നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്. 2 മണിക്കൂർ കൊണ്ട് മുംബൈയിൽ നിന്ന് ഗൾഫിലെത്താൻ സാധിക്കും. മണിക്കൂറിൽ 600 മുതൽ 1000 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിൻ സഞ്ചരിക്കുന്നത്. അനുമതി ലഭിച്ചാൽ 2030 കൊണ്ട് നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

-

പദ്ധതി നടക്കണമെങ്കിൽ കോടിക്കണക്കിന് ഡോളറാണ് നിർമാണ ചിലവ്. അത് ഏറ്റെടുക്കാൻ ആരെങ്കിലും മുന്നോട്ട് കടന്നുവരണം. അതോടൊപ്പം തന്നെ യാത്രക്കാർക്ക് പുറമേ ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ടുവരാൻ സാധിക്കും. എന്തായാലും ഇത്തരമൊരു പദ്ധതി നടക്കും എന്ന് തന്നെ പ്രതീക്ഷിക്കാ,സാമ്പത്തിക പിന്തുണയെ അനുസരിച്ച് ഇരിക്കും വികസന പ്രവർത്തനങ്ങളും നിർമാമ പ്രവർത്തനങ്ങളും.

കഴിഞ്ഞ വർഷമാണ് 2026-ഓടെ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പാം ജുമൈറയിലേക്ക് യാത്രക്കാരെ എത്തിക്കാൻ ഇലക്ട്രിക് എയർ ടാക്‌സികൾ ഉപയോഗിക്കാൻ ഉളള തീരുമാനം ദുബായ് ഗവൺമെൻ്റ് എടുത്തത്. ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) യുഎസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷനും എമിറേറ്റിൽ ഓൾ-ഇലക്‌ട്രിക് എയർ ടാക്‌സി സർവീസ് ആരംഭിക്കുന്നതിനുള്ള കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.

ഏരിയൽ ടാക്സി സർവീസ് ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും നൂതനവും കാര്യക്ഷമവുമായ മൊബിലിറ്റി ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നതാണ്, പ്രധാന നഗര സ്ഥലങ്ങളിലേക്ക് വേഗതയേറിയതും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര സാധ്യമാക്കുകയാണ് ഇതിലൂടെ. ടാക്‌സികൾ, ഇ-സ്‌കൂട്ടറുകൾ, സൈക്കിളുകൾ തുടങ്ങിയ വിവിധ പൊതു, വ്യക്തിഗത മൊബിലിറ്റി മാർഗങ്ങളുമായുള്ള സംയോജനം വർദ്ധിപ്പിക്കാനും അതുവഴി തടസ്സമില്ലാത്ത മൾട്ടിമോഡൽ ഗതാഗതം സുഗമമാക്കാനും നഗരത്തിലുടനീളം കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം ഉറപ്പാക്കാനും ഈ സേവനത്തിലൂടെ സാധിക്കുന്നു.

ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ ഒപ്പുവച്ച കരാർ പ്രകാരം ജോബിക്ക് ദുബായിൽ ആറ് വർഷത്തേക്ക് എയർ ടാക്‌സികൾ പ്രവർത്തിപ്പിക്കാനുള്ള പ്രത്യേക അവകാശം നൽകുന്നുണ്ട്. ദുബായിലെ സേവന പ്രവർത്തനങ്ങളുടെ പ്രവേശനത്തിനും വികസനം പ്രാപിക്കുന്നതിനുമായി സാമ്പത്തിക സംവിധാനങ്ങൾ ഉൾപ്പെടെ ആർടിഎയുടെ വിവിധ പിന്തുണ ഈ കരാർ വഴി ഉറപ്പാക്കുന്നു.

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്, പാം ജുമൈറ, ദുബായ് മറീന, ദുബായ് ഡൗൺടൗൺ എന്നിവ ദുബായുടെ എയർ ടാക്‌സി സർവീസിൻ്റെ ലോഞ്ച് ലൊക്കേഷനുകളായി ആർടിഎയും സ്‌കൈപോർട്ട്‌സും ജോബിയും കണ്ടെത്തി. ദുബായ് നിവാസികൾക്കും സന്ദർശകർക്കും ഗതാഗത സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ആർടിഎയുടെ ഭാവി മൊബിലിറ്റി സംരംഭങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.

മണിക്കൂറിൽ 322 കിലോമീറ്റർ (200 മൈൽ) വേഗതയിൽ ഒരു പൈലറ്റിനെയും നാല് യാത്രക്കാരെയും വഹിക്കാൻ കഴിയുന്ന തരത്തിലാണ് ജോബിയുടെ S4 ഏരിയൽ ടാക്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൻ്റെ ലംബമായ ടേക്ക്-ഓഫും ലാൻഡിംഗ് ശേഷിയും നഗര പരിതസ്ഥിതികൾക്ക് ഇത് ഉപയോഗപ്രദമാക്കുന്നവയാണ്. ദുബായിലുടനീളമുള്ള മറ്റ് ആഗോള ബിസിനസ് പ്രവർത്തനങ്ങളുടെ പ്രാദേശികവൽക്കരണവും പറക്കും ടാക്സി കമ്പനിയുടെ പരിഗണനയിലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, April 3, 2025, 8:30 [IST]
English summary
Uae plans for underwater rail link between dubai and mumbai all details inside
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X