ഇനി ഇഷ്ടപ്പെട്ട നമ്പർ പ്ലേറ്റും സ്വന്തമാക്കാം; ഡിജിറ്റൽ സംവിധാനവുമായി യുഎഇ
യുഎഇ -യിൽ വാഹനം വാങ്ങുന്നതിനോടൊപ്പം തന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട നമ്പർപ്ലേറ്റ് സ്വന്തമാക്കാനുളള സംവിധാനം ഒരുക്കിയിരിക്കുകയാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. നമ്പര്‍ പ്ലേറ്റുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ വളരെ സുതാര്യവും അത് പോലെ തന്നെ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഇടപാട് നടത്തേണ്ട വിധം എങ്ങനെയാണെന്ന് നോക്കിയാൽ യുഎഇ പാസ് ഉപയോഗിച്ച് മാത്രമേ ഇടപാട് നടത്താൻ സാധിക്കു. പാസുപയോഗിച്ച് അതോറിറ്റിയുടെ സെയില്‍സ് പര്‍ച്ചേസ് കരാറില്‍ ഒപ്പിട്ടതിന് ശേഷം ഇടപാടുകാർ തമ്മിൽ വിലയും പണമടയ്ക്കുന്ന രീതിയും ചർച്ച ചെയ്ത് തീരുമാനിക്കുക. നമ്പർ പ്ലേറ്റ് വാങ്ങുന്ന വ്യക്തിയുടെ എല്ലാ വിശദ വിവരങ്ങളും വിൽക്കുന്ന വ്യക്തി അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്.

ലോകരാജ്യങ്ങൾക്കിടയിൽ ദുബായ് സ്മാർട്ട് നഗരമാക്കി മാറ്റുന്നതിൻ്റെ ഭാഗമായിട്ടാണ് ഇത്തരം പ്രവർത്തനങ്ങളും സംവിധാനങ്ങളും ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിൻ്റെ നേതൃത്തിൽ ഒരുക്കുന്നത്. 'വണ്‍ ബില്യണ്‍ മീല്‍സ്' പദ്ധതിയിലേക്ക് തുക സമാഹരിക്കുന്നതിനായി യുഎഇയില്‍ നടത്തിയ 'മോസ്റ്റ് നോബിള്‍ നമ്പേഴ്‌സ്'ചാരിറ്റി ലേലത്തില്‍ വിഐപി കാര്‍ നമ്പര്‍ പ്ലേറ്റ് 'P 7' ആണ് 55 ദശലക്ഷം ദിര്‍ഹത്തിന് (ഏകദേശം 122.6 കോടി രൂപ) ലേലത്തില്‍ വിറ്റുപോയത്.
ഇതോടെ ലോകത്തിലെ ഏറ്റവും ചെലവേറിയ നമ്പര്‍ പ്ലേറ്റ് എന്ന ഗിന്നസ് റെക്കോര്‍ഡും ഇതിന് സ്വന്തമായിരുന്നു. നമ്പര്‍ പ്ലേറ്റ് വാങ്ങിയയാള്‍ അജ്ഞാതനായിരിക്കാന്‍ താല്‍പര്യപ്പെടുന്നു. ലേലത്തില്‍ നിന്നുള്ള വരുമാനം നേരിട്ട് '1 ബില്യണ്‍ മീല്‍സ് എന്‍ഡോവ്മെന്റ്' ക്യാമ്പയിനിലേക്കാണ് പോകുന്നത്. റമദാന്‍ മാസത്തില്‍ ഭക്ഷണത്തിനായി കഷ്ടത അനുഭവിക്കുന്നവരെ ഈ ക്യാമ്പയിനിലൂടെ സഹായിക്കാന്‍ സാധിച്ചു.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന്റെ സഹകരണത്തോടെ എമിറേറ്റ്സ് ഓക്ഷനാണ് ലേലം നടത്തിയത്. 2008-ല്‍ അബുദാബിയിലെ കാര്‍ നമ്പര്‍ 1 പ്ലേറ്റ് 52.2 ദശലക്ഷം ദിര്‍ഹത്തിന് (ഏകദേശം 116.3 കോടി രൂപ) വിറ്റതായിരുന്ന നിലവിലുണ്ടായിരുന്ന റെക്കോർഡ്. അതിനാല്‍ തന്നെ ഈ റെക്കോഡ് തകര്‍ക്കപ്പെടണമെന്ന വാശി പലര്‍ക്കുമുണ്ടായിരുന്നു. അതിനാല്‍ തന്നെ 'P 7' ലേലപ്പട്ടികയില്‍ ഒന്നാമതെത്തി. 15 ദശലക്ഷം ദിര്‍ഹത്തിനാണ്് ലേലം ആരംഭിച്ചത്.
ഫ്രഞ്ച് എമിറാത്തി ബിസിനസ്മാനും ടെലിഗ്രാം സ്ഥാപകനുമായ പാവല്‍ ദുറോവും ലേലത്തില്‍ പങ്കെടുത്തിരുന്നു. മിനിറ്റുകള്‍ക്കകം ലേലം വിളി 30 ദശലക്ഷം ദിര്‍ഹം പിന്നിട്ടു. പവല്‍ ദുറേവ് 35 ദശലക്ഷം വിളിച്ചതോടെ ലേലം അല്‍പ്പസമയം സ്തംഭിച്ചു. AA19, AA22, AA80, O71, X36, W78, H31, Z37, J57, N41 എന്നിങ്ങനെ 10 രണ്ടക്ക നമ്പറുകള്‍ ഉള്‍പ്പെടെ വിവിധ നമ്പര്‍ പ്ലേറ്റുകളും ലേലത്തിന്റെ ഭാഗമായിരുന്നു. മറ്റ് പ്രത്യേക നമ്പര്‍ പ്ലേറ്റുകളില്‍ Y900, Q22222, Y6666 എന്നിവ ഉള്‍പ്പെടുന്നു. AA19 എന്ന നമ്പര്‍ 4.9 ദശലക്ഷം ദിര്‍ഹത്തിന് വിറ്റുപോയി.
O 71 നമ്പര്‍പ്ലേറ്റിന് 150 ദശലക്ഷം ദിര്‍ഹമാണ് ലഭിച്ചത്. 975,000 ദിര്‍ഹത്തിനാണ് Q22222 നമ്പര്‍ വിറ്റുപോയത്. അപൂര്‍വമായ 14 വാഹന നമ്പര്‍ പ്ലേറ്റുകള്‍ക്കൊപ്പം 35 മൊബൈല്‍ ഫോണ്‍ നമ്പറുകളും ലേലത്തില്‍ വെച്ചിരുന്നു. ഇത്തിസലാത്ത് ഡയമണ്ട് പ്ലസ്, ഡു പ്രത്യേക നമ്പറുകളുടെ ലേലത്തിലൂടെ മൊത്തം 3,007,500 ദിര്‍ഹം സമാഹരിക്കാന്‍ സാധിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ലോകത്ത് പട്ടിണി തുടച്ച്‌നീക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാനായി ഈ പദ്ധതിക്ക് സമാരംഭം കുറിച്ചത്. 50 ദരിദ്ര രാജ്യങ്ങളില്‍ ഭക്ഷണമെത്തിക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതി പ്രഖ്യാപിച്ച് ആദ്യ 15 ദിവസം പിന്നിട്ടപ്പോള്‍ തന്നെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 51.4 കോടി ദിര്‍ഹം സമാഹരിച്ചിട്ടുണ്ട്.
കേരളത്തിലും വിലകൂടിയ നമ്പർ സ്വന്തമാക്കുന്നതിൽ പിന്നിലല്ല. 1988-ലെ മോട്ടോർ വാഹന നിയമം അനുസരിച്ച് എല്ലാ വാഹന ഉടമകളും അവരുടെ വാഹനങ്ങൾ ആർടിഒ നമ്പർ പ്ലേറ്റ് നിയമങ്ങൾ അനുസരിച്ച് രജിസ്റ്റർ ചെയ്യുകയും വാഹനത്തിന്റെ പിൻഭാഗത്തും മുൻവശത്തും വാഹന നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കുകയും വേണം. ഇഷ്‌ട നമ്പരിനായി 31 ലക്ഷം രൂപയോളം ചെലവഴിച്ചതാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന തുക. തിരുവന്തപുരത്തെ ഒരു വ്യവസായിയാണ് തന്റെ പോർഷ 718 ബോക്‌സ്റ്റർ ആഡംബര കാറിനായി ഇത്രയും ഉയർന്ന തുക മുടക്കിയത്. ദേവി ഫാർമ എംഡി കെഎസ് ബാലഗോപാലാണ് ഈ റെക്കോർഡിന് ഉടമ.


Click it and Unblock the Notifications








