ഒരു ഊബർ ഓട്ടോ വിളിച്ചതിന് 7.66 കോടിയുടെ ബില്ല്, കണ്ണുതള്ളിയ കസ്റ്റമറിൻ്റെ വീഡിയോ വൈറൽ

ഊബറും, ഓലയും ഒക്കെ നമ്മൾക്ക് വളരെ സുപരിചിതമായ യാത്ര സംവിധാനങ്ങളാണ്. എന്നാൽ 62 രൂപയുടെ ഓട്ടോ റൈഡിന് നിങ്ങൾ 7.66 കോടി രൂപ അടയ്ക്കണമെന്ന് പറഞ്ഞാൽ നിങ്ങളുടെ കിളി പോകുമോ. ഊബർ ഇന്ത്യ ആപ്പ് ഉപയോഗിച്ച് വെറും 62 രൂപയ്ക്ക് ഊബർ ഉപഭോക്താവായ ദീപക് തെൻഗുരിയ ഓട്ടോറിക്ഷ ബുക്ക് ചെയ്തു. എന്നാൽ, ദീപക്കിൻ്റെ ലൊക്കേഷനിൽ എത്തിയപ്പോൾ ലഭിച്ചത് 7.66 കോടിയുടെ ബില്ലാണ്.

ഈ അപ്രതീക്ഷിത സംഭവം ദീപക്ക് നേരിട്ടതിന് ശേഷം, അവൻ്റെ സുഹൃത്ത് ആശിഷ് മിശ്ര സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കിട്ടു, അതിൽ ഊബറിൽ ഒരു ഓട്ടോ റൈഡ് ബുക്ക് ചെയ്തതിന് ശേഷം ദീപക്കിന് ലഭിച്ച ഭീമമായ ബില്ലിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യുന്നത് കേൾക്കാം. പോസ്റ്റ് വൈറലായതിന് തൊട്ടുപിന്നാലെ, ഊബർ ഇന്ത്യയുടെ കസ്റ്റമർ സപ്പോർട്ട് സമൂഹമാധ്യമത്തിലെ പേജിൽ ക്ഷമാപണം പുറപ്പെടുവിക്കുകയും തങ്ങൾ വിഷയം അന്വേഷിക്കുകയാണെന്ന് അവകാശപ്പെടുകയും ചെയ്തു.

7 66

ഊബറിൻ്റെ മറ്റ് അനുബന്ധ കാര്യങ്ങളിലേക്ക് നോക്കുകയാണെങ്കിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ടെക്‌നോളജി കൊണ്ടുവന്നിരുന്നു ഊബര്‍. കമ്പനിയുടെ പുതിയ സുരക്ഷാ ഫീച്ചറിന് 'ഓഡിയോ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് പിന്‍സീറ്റില്‍ അല്ലെങ്കില്‍ രണ്ടാം നിര സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരോട് ഓരോ റൈഡിന്റെ തുടക്കത്തിലും സീറ്റ് ബെല്‍റ്റ് ഇടാന്‍ ഓര്‍മിപ്പിക്കും. യാത്രക്കാര്‍ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമൂലമുണ്ടാകുന്ന പരിക്കുകളും അത്യാഹിതങ്ങളും കുറക്കുന്നതിനായാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ രംഗത്ത് ആദ്യമായി 'ഓഡിയോ സീറ്റ്-ബെല്‍റ്റ് റിമൈന്‍ഡര്‍' ഫീച്ചര്‍ കൊണ്ടുവരുന്ന കമ്പനിയാണ് ഊബര്‍. ഒരാള്‍ ഊബര്‍ സവാരി ബുക്ക് ചെയ്ത് വാഹനത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഡ്രൈവര്‍മാരുടെ ഫോണില്‍ നിന്ന് സുരക്ഷയ്ക്കായി സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ആവശ്യപ്പെടുന്ന ഓഡിയോ റിമൈന്‍ഡര്‍ പ്ലേ ചെയ്യും. ഒരു യൂബര്‍ റൈഡ് ബുക്ക് ചെയ്ത് വാഹനത്തില്‍ പ്രവേശിച്ച ശേഷം യാത്രക്കാര്‍ തങ്ങളുടെ സുരക്ഷയ്ക്കായി ബക്കിള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.

7 66

ഇതിനോടൊപ്പം തന്നെ യാത്രക്കാരുടെ മൊബൈല്‍ ആപ്പിലേക്ക് ഒരു നോട്ടിഫിക്കേഷനും അയയ്ക്കും. ഊബറിന്റെ പുതിയ സുരക്ഷാ ഫീച്ചര്‍ നിലവില്‍ എല്ലാ നഗരങ്ങളിലും ലഭ്യമല്ല. തെലങ്കാനയിലെ ഹൈദരാബാദ് നഗരത്തിലുള്ള ഊബര്‍ വാഹനങ്ങളിലാണ് തുടക്കത്തില്‍ ഇത് ലഭ്യമാകുക. ഇതിപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് പറയപ്പെടുന്നത്. അടുത്ത മാസങ്ങളില്‍ ഈ ഫീച്ചര്‍ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.

മനുഷ്യശബ്ദവും ഇന്‍-ആപ്പ് നോട്ടിഫിക്കേഷനും ഉപയോഗിച്ച് യാത്രക്കാരെ ഇത്തരത്തില്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാന്‍ ഓര്‍മ്മിപ്പിക്കുന്ന ഫീച്ചര്‍ ഊബര്‍ ആദ്യമായി പരീക്ഷിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ഒരു നോട്ടിഫിക്കേഷന്‍ ശബ്ദത്തിലൂടെ മാത്രമാണ് മറ്റ് രാജ്യങ്ങളില്‍ ഊബര്‍ റിമൈന്‍ഡറായി ഉപയോഗിക്കുന്നത്. സുരക്ഷയ്ക്കും നവീകരണത്തിനുമുള്ള ഉബര്‍ ഇന്ത്യയുടെ പ്രതിബദ്ധത ഇതിലൂടെ പ്രകടമാക്കുന്നു. എന്നാല്‍ പൊതുവെ പിന്‍സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാന്‍ താല്‍പര്യപ്പെടാത്ത ഇന്ത്യക്കാര്‍ ഈ ഫീച്ചറിനെ ഏത് രീതിയില്‍ സ്വീകരിക്കുമെന്ന് കണ്ടറിയണം.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ നടുക്കിയ അപകടമരണമായിരുന്നു ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടേത്. മഹാരാഷ്ട്രയില്‍ വെച്ച് കാര്‍ അപകടത്തില്‍ മരിച്ച മിസ്ത്രി സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ രാജ്യത്ത് ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ തുടങ്ങി. പിന്‍സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയതിനൊപ്പം എല്ലാ പാസഞ്ചര്‍ വാഹനങ്ങളിലും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറുകള്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.

നിര്‍ദ്ദിഷ്ട ഓട്ടോമോട്ടീവ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് പിന്‍സീറ്റില്‍ ഉള്‍പ്പെടെ ഏതെങ്കിലും യാത്രക്കാരന്‍ സുരക്ഷാ-ബെല്‍റ്റ് ബക്കിള്‍ നീക്കം ചെയ്താലും ഓഡിയോ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കും. പിന്‍സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയപ്പോള്‍ തന്നെ സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാന്‍ ഊബര്‍ തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

More from DriveSpark

Article Published On: Tuesday, April 2, 2024, 8:30 [IST]
English summary
Uber customer received a bill of 7 66 crore auto ride details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X