കാറിനകത്ത് 'റൊമാന്‍സ്' പാടില്ലെന്ന്; തഗ്ഗടിച്ച യാത്രക്കാരനെ ട്രോളി ഡ്രൈവര്‍

ഒരു ക്യാബ് ഡ്രൈവറും യാത്രക്കാര്‍ക്ക് മുന്നില്‍ അദ്ദേഹം മുന്നോട്ട് വെച്ച ഒരു നിബന്ധനയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ക്യാബിനകത്ത് 'റെമാന്‍സ്' അനുവദിക്കില്ല എന്ന് പോസ്റ്റര്‍ പതിച്ച ക്യാബ് ഡ്രൈവറാണ് കഥയിലെ നായകന്‍. ഇതേക്കുറിച്ച് ചോദിച്ച യാത്രക്കാരനെ ട്രോളുന്ന ക്യാബ് ഡ്രൈവറുടെ വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായത്.

ഇന്ന് നമ്മുടെ നഗരങ്ങളില്‍ ക്യാബുകള്‍ വളരെ സജീവമാണ്. ഗതാഗതക്കുരുക്കില്‍ നിന്ന് വലിയ തടസ്സങ്ങള്‍ ഒന്നുമില്ലാതെ സമാധാനപരമായി യാത്ര ചെയ്യാന്‍ ആളുകള്‍ ക്യാബുകള്‍ ഉപയോഗപ്പെടുത്തുന്നു. മെട്രോ നഗരങ്ങളിലാണ് ക്യാബ് സര്‍വീസുകള്‍ വളരെ സജീവമായിട്ടുള്ളത്. ക്യാബ് സര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി അഗ്രിഗേറ്റര്‍മാര്‍ ഇന്നുണ്ട്. ഓല, ഊബര്‍ എന്നിവ അവയില്‍ ചിലതാണ്. അവരുടെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനായി ക്യാബ് ബുക്ക് ചെയ്യാം.

uber driver romance ban

പലപ്പോഴും മികച്ച ഓഫറുകളില്‍ സവാരി ലഭ്യമാകുന്നതിനാല്‍ ആളുകള്‍ ഇത് പരമാവധി ഉപയോഗപ്പെടുത്തുന്നു. കൂടാതെ അന്യനഗരങ്ങളിലെല്ലാം എത്തിപ്പെട്ടാല്‍ അപരിചിതരുടെ ടാക്‌സികള്‍ വിളിക്കുന്നതിനേക്കാള്‍ സുരക്ഷിതമായത് ഇത്തരത്തില്‍ വിശ്വാസയോഗ്യമായ അഗ്രിഗേറ്റര്‍മാരുടെ സര്‍വീസാണ്. അതിനാല്‍ തന്നെ നഗരത്തിരക്കില്‍ തലവേദന കൂടാതെ ലക്ഷ്യസ്ഥാനത്തെത്താന്‍ ആളുകള്‍ ക്യാബ് ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ ക്യാബുകളില്‍ യാത്ര ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ പാലിക്കാന്‍ ഡ്രൈവര്‍മാര്‍ സാധാരണയായി യാത്രക്കാരോട് ആവശ്യപ്പെടാറുണ്ട്.

ഉദാഹരണത്തിന് സീറ്റ് ബെല്‍റ്റ് ധരിക്കുക, പുകവലിക്കരുത് തുടങ്ങിയ കാര്യങ്ങള്‍ അവര്‍ മുന്നോട്ട് വെക്കുന്ന നിബന്ധനകളില്‍ ചിലതാണ്. നിങ്ങള്‍ ഒരു ക്യാബില്‍ കയറുമ്പോള്‍ തന്നെ പലപ്പോഴും ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ആവശ്യപ്പെടും. അത് യാത്രക്കാരന് മാത്രമല്ല ഡ്രൈവറുടെ കൂടി സുരക്ഷ മുന്‍നിര്‍ത്തിയാണ് അങ്ങനെ. സീറ്റ്‌ബെല്‍റ്റും എയര്‍ബാഗും തമ്മിലുള്ള ബന്ധം അറിയാമല്ലോ. അതിനാല്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കണമെന്ന് ചിലര്‍ കര്‍ശനമായി ആവശ്യപ്പെടും.

എന്നാല്‍ ഇവിടെ വൈറല്‍ വീഡിയോയിലുള്ള ക്യാബ് ഡ്രൈവറുടെ ആവശ്യം ഇതൊന്നുമല്ലായിരുന്നു. ക്യാബില്‍ പ്രണയലീലകള്‍ പാടില്ലെന്ന പോസ്റ്റര്‍ ആയിരുന്നു മുന്നിലെ പാസഞ്ചര്‍ സീറ്റിന്റെ പിന്നില്‍ ഒട്ടിച്ച് വെച്ചത്. ഇത് യാത്രക്കാരില്‍ ഒരാള്‍ ഷൂട്ട് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു. ചിത്രം കണ്ട് ചിരിയടക്കാന്‍ പറ്റാതിരുന്ന നെറ്റിസണ്‍സ് സംഗതി ഷെയര്‍ ചെയ്ത് വൈറലാക്കി. ക്യാബ് ഡ്രൈവറും യാത്രക്കാരിലൊരാളും തമ്മിലുള്ള സംഭാഷണം കൂടി ഇതിന് കാരണമായി.

'ഈ ക്യാബില്‍ റൊമാന്‍സ് അനുവദനീയമല്ല' എന്ന് എഴുതിയിരിക്കുന്ന പോസ്റ്റര്‍ കണ്ട് വിചിത്രമായി തോന്നിയ യാത്രക്കാരന്‍ ഇതിനെ കുറിച്ച് ഡ്രൈവറോട് സംസാരിക്കുകയായിരുന്നു. ഇതിനിടെ 'ഭാഗ്യവശാല്‍ ഞാന്‍ എന്റെ കാമുകിയുമായി വന്നില്ലല്ലോ' എന്നായിരുന്നു യാത്രക്കാരന്റെ കമന്റ്. എന്നാല്‍ ഇത് കേട്ട് പാടെ ക്യാബ് ഡ്രൈവറില്‍ നിന്ന് വന്ന മറുപടിയാണ് ചിരി പടര്‍ത്തിയത്.

'നിങ്ങള്‍ക്കും കാമുകി ഉണ്ടോ?' എന്ന ചോദ്യത്തിലൂടെ ഡ്രൈവര്‍ യാത്രക്കാരനെ ട്രോളുകയായിരുന്നു.
'ദാറ്റ് ഗയ് വിത്ത് വൈറ്റ് ബിയേര്‍ഡ്' എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോക്ക് ഇതിനോടകം 2.21 ലക്ഷം ആളുകളാണ് ലൈക്കടിച്ചിരിക്കുന്നത്. നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

വീഡിയോക്ക് കീഴില്‍ രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓടുന്ന കാറിലും ബൈക്കിലുമെല്ലാം കമിതാക്കള്‍ കെട്ടിപ്പുണര്‍ന്നതിന്റെയും പ്രണയലീലകളില്‍ ഏര്‍പ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ അടുത്ത കാലത്തായി പുറത്തുവന്നിരുന്നു. ഡല്‍ഹി മെട്രോയില്‍ കമിതാക്കള്‍ പരസ്പരം ചുംബിക്കുന്നതിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സഹയാത്രികനാണ് വീഡിയോ പകർത്തിയത്.

പെൺകുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതായിരിക്കും എന്ന് തമാശ രൂപേണയുളള കമൻ്റുകളാണ് കൂടുതലും.ചിലര്‍ സംഗതി തമാശയായി എടുത്തെങ്കിലും ചിലയാളുകള്‍ക്ക് രോഷം അടക്കാനായില്ല. ഇത്തരം ഉദാഹരണങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കും ഈ ക്യാബില്‍ ഡ്രൈവര്‍ ഇത്തരമൊരു പോസ്റ്റര്‍ പതിച്ചത്. ഏതായാലും ഡല്‍ഹിയിലെ ക്യാബില്‍ നിന്നുള്ള ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിരിക്കുകയാണ്.

More from DriveSpark

Article Published On: Thursday, May 18, 2023, 19:00 [IST]
English summary
Uber driver put sign indicating romance not allowed in cab video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X