ഊബര്‍ ഓടിച്ച് നടന്ന 29-കാരന്റെ ഗരാജിലുള്ള കാറുകള്‍ കണ്ടോ? മോട്ടിവേഷന്‍ എന്നാല്‍ ഇതൊക്കെയാണ്

'നിങ്ങള്‍ ദരിദ്രനായി ജനിക്കുന്നത് ഒരിക്കലും നിങ്ങളുടെ തെറ്റല്ല, എന്നാല്‍ നിങ്ങള്‍ ദരിദ്രനായാണ് മരിക്കുന്നതെങ്കില്‍ അത് നിങ്ങളുടെ തെറ്റാണ്' ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്‌സിന്റെ പ്രശസ്തമായ വാക്കുകളാണിത്. ഇത് ജീവിതത്തില്‍ പകര്‍ത്തുന്ന ഒത്തിയാളുകളുണ്ട്. ദരിദ്ര ജീവിത പശ്ചാത്തലത്തില്‍ ജനിച്ച് പിന്നീട് സ്വപ്രയത്‌നം കൊണ്ട് സമ്പന്നരായി മാറിയ ഒത്തിരി പ്രമുഖരെ നമുക്കറിയാം.

ഒരുകാലത്ത് ജീവിക്കാനായി ഊബര്‍ ഓടിച്ച് നടന്ന യുവാവ് ഇന്ന് കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകള്‍ സ്വന്തമാക്കുന്ന തരത്തിലേക്ക് വളര്‍ന്ന പ്രചോദനമുളവാക്കുന്ന ഒരു കഥയാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്. ഷാഹിദ് അന്‍വര്‍ എന്നാണ് നമ്മുടെ കഥാനായകന്റെ പേര്. ഒരു കാലത്ത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി ടാക്‌സിയുടെ വളയം പിടിച്ച ഷാഹിദിന്റെ ഗരാജില്‍ ഇന്ന് ആരും കൊതിക്കുന്ന ലക്ഷ്വറി കാറുകളാണുള്ളത്.

uber driver shahid anwar cars

ബെന്റ്ലി, ആസ്റ്റണ്‍ മാര്‍ട്ടിന്‍, മെര്‍സിഡസ് ബെന്‍സ് ജി വാഗണ്‍ തുടങ്ങിയ നിരവധി കാറുകള്‍ അദ്ദേഹത്തിന്റെ കാര്‍ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. യുവസംരംഭകനായ ഷാഹിദ് അന്‍വറിന് 29 വയസ് മാത്രമാണ് പ്രായം. ഇംതിയാസ് ചാന്തിയോ എന്ന യൂട്യൂബ് ചാനലിലാണ് ഷാഹിദിന്റെ ജീവിതകഥയും കാറുകളുമെല്ലാം ഫീച്ചര്‍ ചെയ്തിരിക്കുന്നത്. കൊട്ടാരസമാനമായ വീടിന് മുന്നില്‍ വെച്ചാണ് യൂട്യൂബര്‍ മേല്‍പ്പറഞ്ഞ ആഡംബര കാറുകള്‍ എല്ലാം ഷാഹിദ് അന്‍വര്‍ എല്‍എല്‍സിയുടെ ഉടമസ്ഥതിയിലുള്ളതാണെന്ന് പറയുന്നത്.

യൂട്യൂബറോട് സ്വന്തം ജീവിതകഥ ഷാഹിദ് തന്നെ പറഞ്ഞ് തുടങ്ങി. 7 വര്‍ഷം മുമ്പാണ് ഷാഹിദ് സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് പറന്നത്. വെറും 5000 ഡോളറുമായിട്ടായിരുന്നു അമേരിക്കയില്‍ ലാന്‍ഡ് ചെയ്തത്. ആദ്യം ന്യൂയോര്‍ക്ക് നഗരത്തിലെത്തിയ ഷാഹിദിന് പക്ഷേ ആ നഗരം അത്ര ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് കാലിഫോര്‍ണിയയിലേക്ക് മാറി. അവിടവും മടുത്ത ഷാഹിദ് ന്യൂജേഴ്‌സിയിലേക്കും ഒടുവില്‍ വിര്‍ജീനിയയിലും എത്തി.

uber driver shahid anwar cars

വീര്‍ജീനിയില്‍ വെച്ചാണ് ഊബര്‍ ഡ്രൈവറായി ജോലി നോക്കിയത്. ഇതിനിടെ ചൈനീസ് വെബ്‌സൈറ്റുകളില്‍ നിന്ന് പഴ്‌സുകള്‍ വാങ്ങി വില്‍ക്കുന്ന പരിപാടി തുടങ്ങി. അവസാനം നഗരത്തില്‍ ഒരു ഫ്രൈഡ് ചിക്കന്‍ കടയിട്ടു. കച്ചവടം പച്ചപിടിച്ച് വരുന്ന വേളയിലായിരുന്ന കോവിഡിന്റെ വരവ്. അതോടെ ബിസിനസില്‍ വലിയ നഷ്ടം നേരിട്ടു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്ന ഷാഹിദ് ആമസോണ്‍ സെല്ലറായി മാറി. ആ തീരുമാനം യുവാവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

ബിസിനസില്‍ വിജയിച്ച അദ്ദേഹം നഗരത്തില്‍ കൊട്ടാരസമാനമായ വീട് നിര്‍മിക്കുകയും ആഡംബര കാറുകള്‍ സ്വന്തമാക്കുകയും ചെയ്തു. കഥചുരുക്കിയ ഷാഹിദ് പിന്നീട് തന്റെ കാറുകള്‍ യൂട്യൂബര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ തുടങ്ങി. ബെന്റ്ലി കോണ്ടിനെന്റല്‍ ജിടി ആഡംബര കാര്‍ മോഡലാണ് ആദ്യം കാണിച്ചത്. 3.5 ലക്ഷം ഡോളര്‍ അതായത് ഏകദേശം 3 കോടിയോളം രൂപയാണ് ഇതിന്റെ വില.

uber driver shahid anwar cars

വെള്ള നിറത്തിലുള്ള ഈ 2022 മോഡല്‍ കാറിന്റെ ഇന്റീരിയര്‍ റെഡാണ്. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ എഞ്ചിന് പരമാവധി 542 bhp പവറും 770 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് റോഡ്സ്റ്റര്‍ ആണ് ഷാഹിദിന്റെ ഗരാജിലുള്ള മറ്റൊരു കാളക്കൂറ്റന്‍. ഏകദേശം 1.9 കോടി രൂപയാണ് (2.2 ലക്ഷം ഡോളര്‍) ഈ കാറിന്റെ വില.

4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. പരമാവധി 502 bhp കരുത്തും 675 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഇത് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഷാഹിദിന്റെ ഗരാജിലുള്ള മറ്റൊരു മോഡല്‍ മെര്‍സിഡീസ് ബെന്‍സ് G63 AMG ആണ്. ബോളിവുഡ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മെര്‍സിഡീസ് മോഡലാണിത്.

uber driver shahid anwar cars

ഈ മോഡലിന് ഏകദേശം 3 കോടിയോളം രൂപ വില വരും. 576 bhp പവറും 850 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. നിലവിലുള്ള കാറുകള്‍ക്ക് പുറമെ തന്റെ ഗരാജ് വലതാക്കാനും യുവ സംരംഭകന് പരിപാടികളുണ്ട്.

താന്‍ പുതിയ മക്‌ലാരന്‍, ഫെറാറി കാറുകള്‍ ഓര്‍ഡര്‍ ചെയ്തതായി അദ്ദേഹം യൂട്യൂബറോട് പറഞ്ഞു. 29-ാം വയസ്സില്‍ ആരും കൊതിക്കുന്ന കാറുകള്‍ സ്വന്തമാക്കിയ ഷാഹിദ് പലര്‍ക്കും പ്രചോദനമാകുമെന്ന് ഉറപ്പാണ്. ഊബര്‍ ഡ്രൈവറില്‍ നിന്ന് കോടീശ്വരനായി വളര്‍ന്ന ഇദ്ദേഹത്തിനെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ ഞങ്ങളെ കമന്റ് ബോക്‌സിലൂടെ അറിയിക്കൂ.

More from DriveSpark

Article Published On: Monday, December 18, 2023, 16:03 [IST]
English summary
Uber driver to owner of super expensive cars shahid anwars inspirational tale
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X