സിറ്റി ഓട്ടോകളില്‍ സുരക്ഷാ സ്‌ക്രീനുകള്‍; ഡല്‍ഹി സര്‍ക്കാരുമായി കൈകോര്‍ത്ത് യൂബര്‍

ഡല്‍ഹി സര്‍ക്കാരുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് പ്ലാറ്റ്‌ഫോമായ യൂബര്‍. നഗരത്തിലെ പതിനായിരം ഓട്ടോകളില്‍ സുരക്ഷാ സ്‌ക്രീനുകള്‍ സ്ഥാപിച്ച് നഗരത്തിലെ മൊബിലിറ്റി സുരക്ഷിതമാക്കാന്‍ സഹായിക്കുന്നതിനായിട്ടാണ് ഈ പങ്കാളിത്തം.

സിറ്റി ഓട്ടോകളില്‍ സുരക്ഷാ സ്‌ക്രീനുകള്‍; ഡല്‍ഹി സര്‍ക്കാരുമായി കൈകോര്‍ത്ത് യൂബര്‍

ഈ സംരംഭം എല്ലാ ഓട്ടോകള്‍ക്കുമായി ലഭ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാ സ്‌ക്രീനുകള്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യ സേവന അടിസ്ഥാനത്തില്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യുമെന്നും പങ്കാളിത്തത്തിന് പിന്നാലെ വ്യക്തമാക്കി.

സിറ്റി ഓട്ടോകളില്‍ സുരക്ഷാ സ്‌ക്രീനുകള്‍; ഡല്‍ഹി സര്‍ക്കാരുമായി കൈകോര്‍ത്ത് യൂബര്‍

പങ്കാളിത്തത്തിന്റെ ഭാഗമായി, ഡ്രൈവര്‍മാര്‍ക്കിടയിലെ വാക്‌സിന്‍ മടി നീക്കംചെയ്യുന്നതിന് ഡല്‍ഹി സര്‍ക്കാരുമായി യൂബര്‍ പ്രവര്‍ത്തിക്കും. മാത്രമല്ല, ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഡെല്‍ഹൈറ്റുകളെ സുരക്ഷിതമായി തുടരാന്‍ സഹായിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ നിലവില്‍ നഗരത്തിലുടനീളം സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുന്നു.

സിറ്റി ഓട്ടോകളില്‍ സുരക്ഷാ സ്‌ക്രീനുകള്‍; ഡല്‍ഹി സര്‍ക്കാരുമായി കൈകോര്‍ത്ത് യൂബര്‍

''ഡല്‍ഹി തുറക്കാന്‍ തുടങ്ങുമ്പോള്‍, പൗരന്മാര്‍ക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു.

സിറ്റി ഓട്ടോകളില്‍ സുരക്ഷാ സ്‌ക്രീനുകള്‍; ഡല്‍ഹി സര്‍ക്കാരുമായി കൈകോര്‍ത്ത് യൂബര്‍

ഓട്ടോകള്‍ ഈ നഗരത്തിന്റെ ജീവിതമാര്‍ഗമായി മാറിയിരിക്കുന്നു, പ്രത്യേകിച്ചും പകര്‍ച്ചവ്യാധി സമയത്ത്. ഡല്‍ഹിയിലെ എല്ലാ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും തങ്ങള്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. സുരക്ഷാ സ്‌ക്രീനുകള്‍ സ്ഥാപിക്കുന്നത് നഗരത്തെ സുരക്ഷിതമാക്കുന്നതിനും ഓട്ടോകള്‍ക്കുള്ളില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിറ്റി ഓട്ടോകളില്‍ സുരക്ഷാ സ്‌ക്രീനുകള്‍; ഡല്‍ഹി സര്‍ക്കാരുമായി കൈകോര്‍ത്ത് യൂബര്‍

നഗരത്തിലെ എല്ലാ ഓട്ടോകള്‍ക്കും പിന്തുണ നല്‍കിയതിന് തങ്ങള്‍ യൂബറിനോട് നന്ദി പറയുന്നു. അവരുടെ പ്ലാറ്റ്ഫോമിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി അവര്‍ സ്വീകരിക്കുന്ന നടപടികള്‍ മികച്ചതാണെന്നും, നഗരത്തിലുടനീളമുള്ള സൗജന്യ സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്താനും പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഡല്‍ഹിയെ സഹായിക്കാനും തങ്ങള്‍ ഡ്രൈവര്‍മാരോടും, യാത്രക്കാരോടും എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും ഗഹ്ലോട്ട് പറഞ്ഞു.

സിറ്റി ഓട്ടോകളില്‍ സുരക്ഷാ സ്‌ക്രീനുകള്‍; ഡല്‍ഹി സര്‍ക്കാരുമായി കൈകോര്‍ത്ത് യൂബര്‍

''യൂബറിനെ സംബന്ധിച്ചിടത്തോളം സുരക്ഷയാണ് ആദ്യം വരുന്നത്, സുരക്ഷിതമായ ഒരു യാത്രാ മേഖല സൃഷ്ടിക്കാന്‍ സഹായിക്കുന്നതിന് യൂബര്‍ മുന്‍കൈ എടുക്കുന്നുവെന്ന് ഇന്ത്യ ദക്ഷിണേഷ്യ പബ്ലിക് പോളിസി ഹെഡ് രാജീവ് അഗര്‍വാള്‍ പറഞ്ഞു.

സിറ്റി ഓട്ടോകളില്‍ സുരക്ഷാ സ്‌ക്രീനുകള്‍; ഡല്‍ഹി സര്‍ക്കാരുമായി കൈകോര്‍ത്ത് യൂബര്‍

ഈ പങ്കാളിത്തത്തിലൂടെ, സുരക്ഷിതത്വം പ്രോത്സാഹിപ്പിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നത് മൊബിലിറ്റി, ഓട്ടോ ഡ്രൈവര്‍മാര്‍ക്കിടയില്‍ കൊവിഡ് സുരക്ഷാ നടപടികളെക്കുറിച്ച് പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുമെന്നും, തങ്ങളുമായി പങ്കുചേര്‍ന്നതിന് ഡല്‍ഹി സര്‍ക്കാരിനോട് നന്ദി പറയുന്നുവെന്നും രാജീവ് അഗര്‍വാള്‍ വ്യക്തമാക്കി.

സിറ്റി ഓട്ടോകളില്‍ സുരക്ഷാ സ്‌ക്രീനുകള്‍; ഡല്‍ഹി സര്‍ക്കാരുമായി കൈകോര്‍ത്ത് യൂബര്‍

കൊവിഡിന്റെ ആദ്യ തരംഗത്തില്‍ ഒരു പുതുമയായി സുരക്ഷാ സ്‌ക്രീനുകള്‍ യൂബര്‍ അവതരിപ്പിച്ചിരുന്നു. ഈ സ്‌ക്രീനുകള്‍ സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റുകളാണ്, അത് ഡ്രൈവര്‍മാരും റൈഡറുകളും തമ്മിലുള്ള ഒരു സംരക്ഷണ കവചമായി പ്രവര്‍ത്തിക്കുന്നു.

സിറ്റി ഓട്ടോകളില്‍ സുരക്ഷാ സ്‌ക്രീനുകള്‍; ഡല്‍ഹി സര്‍ക്കാരുമായി കൈകോര്‍ത്ത് യൂബര്‍

ഒരു യാത്രയിലായിരിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കുന്നതിനും ഏറ്റവും മികച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും സഹായിക്കുന്നു. 160,000 ഓട്ടോകളില്‍ സുരക്ഷാ സ്‌ക്രീനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ യൂബര്‍ സഹായിച്ചു.

സിറ്റി ഓട്ടോകളില്‍ സുരക്ഷാ സ്‌ക്രീനുകള്‍; ഡല്‍ഹി സര്‍ക്കാരുമായി കൈകോര്‍ത്ത് യൂബര്‍

വാക്‌സിനേഷന്‍ എടുക്കാന്‍ ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഷോട്ടുകള്‍ ലഭിക്കുന്നതിന് ചെലവഴിച്ച സമയത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനായി യൂബര്‍ 18.5 കോടി രൂപ ക്യാഷ് ഇന്‍സെന്റീവ് പാക്കേജും പുറത്തിറക്കിയിരുന്നു. പ്ലാറ്റ്ഫോമിലെ 37,000 ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് ഒരു വാക്‌സിന്‍ ഷോട്ടെങ്കിലും ലഭിച്ചിട്ടുണ്ട്, വര്‍ഷാവസാനത്തോടെ 1,50,000 വാക്സിനേഷന്‍ ഡ്രൈവര്‍മാരെ കമ്പനി ലക്ഷ്യമിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Uber Made Partnership With Delhi Government, Will Install Safety Screens In City Autos. Read in Malayalam.
Story first published: Saturday, June 26, 2021, 10:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X