ഊബറിൻ്റെ 'ഊറ്റൽ' കൈയോടെ പിടിച്ച് കേന്ദ്ര സർക്കാർ; ഈ അബദ്ധം നിങ്ങളും ചെയ്തിട്ടുണ്ടാകാം
ഓട്ടോ ടാക്സിയിൽ യാത്ര ചെയ്തിരുന്ന കാലത്ത് നിന്ന് ഊബറും ഓലയുമെത്തിയപ്പോൾ ആളുകളുടെ യാത്രകളും കൂടി. മറ്റ് ഓട്ടോ ടാക്സി നിരക്ക് വച്ച് താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ് എന്നതാണ് ഉപഭോക്താക്കൾ കൂടുതലായി ഈ അപ്പുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നത്. എന്നാൽ നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ കൈയിലെ കാശ് ചോരുന്നുണ്ട് എന്ന് അറിഞ്ഞു വച്ചോളു. പതിവായി ഊബർ ആപ്പിൽ വണ്ടി ബുക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഓട്ടമെടുക്കാൻ ഡ്രൈവർ താമസിക്കുന്ന അവസ്ഥ വന്നാൽ ആപ്പ് തന്നെ ഡ്രൈവർക്ക് ടിപ്പ് കൊടുത്താൽ ശരിയാകുമെന്ന് പറയാറുണ്ടോ. 20 രൂപയല്ലേ കൊടുത്തേക്കാം എന്ന് നിങ്ങൾ ചിന്തിക്കുകയും ചെയ്യും. അവിടെയാണ് ഇവരുടെ ഏറ്റവും വലിയ ലാഭവും തട്ടിപ്പും.
ഈ കാരണം ചൂണ്ടിക്കാട്ടി മുൻകൂർ ടിപ്പുകൾ നൽകാൻ ഉപയോക്താക്കളെ പ്രേരിപ്പിച്ചതിന് ഇന്ത്യാ ഗവൺമെന്റിന്റെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) ക്യാബ് അഗ്രഗേറ്റർ കമ്പനിയായ ഊബറിന് നോട്ടീസ് നൽകിയിരിക്കുകയാണ്. വേഗതയേറിയ സേവനത്തിനായി ഉപയോക്താക്കളെ മുൻകൂറായി ടിപ്പ് നൽകാൻ നിർബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് അധാർമ്മികവും ചൂഷണപരവുമാണെന്ന് മാത്രമല്ല അത്തരം നടപടികൾ അന്യായമായ വ്യാപാര രീതികളുടെ കീഴിൽ വരുന്നതുമാണ്.

ടാക്സി എന്ന പേര് കേൾക്കുമ്പോൾ കൊൽക്കത്ത സന്ദർശിച്ചവർക്ക് പെട്ടെന്ന് മനസിലേക്ക് വരുന്നത് മഞ്ഞ ടാക്സികളായിരിക്കും. 1962-ൽ, കൽക്കട്ട ടാക്സി അസോസിയേഷൻ രണ്ട് നിറങ്ങളിലുള്ള സ്റ്റാൻഡേർഡ് ടാക്സി മോഡലുകളായി അംബാസഡർ കാറുകളെ അവതരിപ്പിച്ചു. അതായത് നഗര യാത്രയ്ക്ക് വേണ്ടി മഞ്ഞയും കറുപ്പും, ഇന്റർസിറ്റി യാത്രയ്ക്ക് മഞ്ഞ ടാക്സികൾ എന്നിങ്ങനെയായിരുന്നു കാറ്റഗറി തിരിച്ചത്.
1994-ൽ, മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ കീഴിലുള്ള അന്നത്തെ ഇടതുപക്ഷ സർക്കാർ സംസ്ഥാനത്തെ എല്ലാ ടാക്സികൾക്കും "ഓൾ ബംഗാൾ പെർമിറ്റ്" പ്രഖ്യാപിച്ചത് വലിയ മുന്നേറ്റമായിരുന്നു. കൊൽക്കത്ത ക്യാബുകൾക്ക് അവയുടെ സാർവത്രികവും അതോടൊപ്പം തന്നെ ഐക്കണിക് ആയതുമായ മഞ്ഞ നിറവും സർക്കാർ നൽകുകയും ചെയ്തു. കാര്യങ്ങളെല്ലാം വളരെ സുഗമമായി പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് 2009- ജൂലൈയിൽ, 15 വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും നിർത്തലാക്കാൻ സുപ്രീം കോടതിയുടെ ഹരിത ബെഞ്ച് ഉത്തരവിടുന്നത്.

എന്നാൽ ഈ ഉത്തരവിനെത്തുടർന്ന്, 10,000-ത്തിലധികം ടാക്സി ഡ്രൈവർമാർ അവരുടെ വാഹനങ്ങൾ പുതിയ അംബാസഡർ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്തതായി സംസ്ഥാന ഗതാഗത വകുപ്പിന്റെ സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. നഗരത്തിൻ്റെ തന്നെ പാരമ്പര്യവും ഐക്കണിക്കായി നിന്നിരുന്ന ടാക്സികൾക്ക് നേരെ ഉണ്ടായ ആദ്യ പ്രഹരമായിരുന്നു അത്.
2013-ൽ, ബംഗാളിലെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ വാണിജ്യ ടാക്സി ക്യാബുകളുടെ മാതൃക മാരുതി സ്വിഫ്റ്റ് ഡിസയറാക്കി മാറ്റുകയും അതേ പോലെ തന്നെ . ടാക്സിയുടെ നിറവും മഞ്ഞയിൽ നിന്ന് നീലയും വെള്ളയുമായി മാറ്റുകയും ചെയ്തു. 2015-ൽ, ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് തങ്ങളുടെ ഉത്തർപാറ പ്ലാന്റിൽ അംബാസഡറിന്റെ ഉത്പാദനം നിർത്തുകയാണ് എന്ന് പ്രഖ്യാപിച്ചു.
എന്തായാലും മഞ്ഞ ടാക്സി ആരാധകർ നിരാശരാകേണ്ടി വരില്ല, സിഎൻജി ഹൃദയവുമായി കൊൽക്കത്ത തെരുവുകളിൽ ഇനി ടാക്സികളെ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. വാഹനത്തിൽ സിഎൻജി കിറ്റ് ഘടിപ്പിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പ്രധാനപ്പെട്ടതാണ് എല്ലാ വാഹനങ്ങളിലും കിറ്റ് യോജിക്കണമെന്നില്ല എന്നതാണ്. നിങ്ങളുടെ കാറ് ഒരു പെട്രോൾ എഞ്ചിനാണെങ്കിൽ മാത്രമേ നിങ്ങൾക്ക് സിഎൻജി കിറ്റ് ഘടിപ്പിക്കാൻ സാധിക്കു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








