ഉദയനിധി സ്റ്റാലിന്‍ കടത്തിയ ആഡംബരങ്ങള്‍
തമിഴ്‍നാട് മുന്‍ മുഖ്യമന്ത്രിയും കരുണാനിധിയുടെ മൂന്നാമത്തെ പുത്രനുമായ എംകെ സ്റ്റാലിന്‍റെ മകനായ ഉദയനിധി സ്റ്റാലിന്‍ ആഡംബരക്കാറുകളെ അളവറ്റ് സ്നേഹിക്കുന്നു. ഈ വിലകൂടിയ സ്നേഹത്തിന് താങ്ങായി അഴിമതിക്കാരായ കുടുംബാംഗങ്ങള്‍ മുഴുവനുമുണ്ട് എന്നതാണ് ഉദയനിധിയുടെ ഭാഗ്യം!
സിനിമാനിര്‍മാതാവും നടനുമൊക്കെയായ ഉദയനിധിയുടെ കാറുകള്‍ ഇപ്പോള്‍ ജനശ്രദ്ധയിലേക്ക് വീണ്ടും വന്നിരിക്കുകയാണ്. യുപിഎ മന്ത്രിസഭയ്ക്ക് ഡിഎംകെ നല്‍കിവന്നിരുന്ന പനിന്തുണ പിന്‍വലിച്ചത് പ്രമാണിച്ച് സിബിഐ സ്റ്റാലിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയിരിക്കുകയാണ്. മകന്‍ ഉദയനിധി വിദേശത്തുനിന്ന് ആഡംബര കാറുകള്‍ കള്ളക്കടത്ത് നടത്തിയെന്ന കേസിലാണ് റെയ്‍ഡ് നടക്കുന്നത്. ആഡംബരക്കാര്‍ കള്ളക്കടത്തുകാരനായ അലക്സ് സി ജോസഫ് മുഖാന്തിരം വാഹനങ്ങള്‍ കടത്തിയെന്നാണ് കേസ്. ആബി ജോണ്‍ എന്നും അറിയപ്പെടുന്ന ഇയാള്‍ 400ലധികം കാറുകള്‍ കടത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഈ വകയില്‍ 500 കോടിയോളം രൂപയുടെ നികുതിവെട്ടിപ്പ് നടന്നിട്ടുണ്ട്.
ഉദയനിധിയെ സിബിഐ ചോദ്യം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ആരോപണവിധേയമായ കാറുകള്‍ നമുക്കൊന്ന് പരിശോധിക്കാം.

ഹമ്മര്‍ എച്ച്3
ആസ്ത്രേലിയയില്‍ നിന്നാണ് ഉദയനിധി ഹമ്മര്‍ എച്ച്3 ഇറക്കുമതി ചെയ്തതെന്ന് ആരോപിക്കപ്പെടുന്നു. ഇതിന്‍റെ വിശദാശങ്ങള്‍ വരുംനാളുകളില്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. അമേരിക്കന്‍ മിലിട്ടറി വാഹനമായിരുന്ന ഹമ്മര്‍ പിന്നീട് പൊതുജനങ്ങള്‍ക്ക് വേണ്ടിയും ലഭ്യമാക്കുകയായിരുന്നു.

ഹമ്മര്‍ എച്ച്3
3.7 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിനാണ് ഹമ്മര്‍ എച്ച്3ക്കുള്ളത്. 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത്. ലിറ്ററിന് 4 കിലോമീറ്റര്‍ മൈലേജാണ് ഫോര്‍ വീല്‍ ഡ്രൈവുള്ള ഹമ്മര്‍ എച്ച്3 നല്‍കുക.

മസെരാട്ടി ഗ്രാന്‍ടൂറിസ്മോ
മസെരാട്ടി ഗ്രാന്‍ടൂറിസ്മോയാണ് ഉദയനിധിയുടെ പക്കലുള്ള മറ്റൊരു വണ്ടി. 4.7 ലിറ്റര്‍ ശേഷിയുള്ളതാണ് ഈ എന്‍ജിന്‍.

മസെരാട്ടി ഗ്രാന്‍ടൂറിസ്മോ
1.5 കോടി രൂപ വിലയുള്ള ഈ വാഹനം ഇന്ത്യന്‍ ലക്ഷാധിപന്മാരുടെ സ്വപ്നമാണ്.

പോഷെ കായേന്‍
പോഷെയുടെ ഏറ്റവും വിഖ്യാതമായ മോഡലുകളിലൊന്നാണ് കായേന്‍. 3.0 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് കായേന്‍റെ ഹൃദയം. 500 കുതിരകളുടെ കരുത്താണ് ഈ ഹൃദയത്തിനുള്ളത്.

കായേന്‍
ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ വരുന്ന ഈ കരുത്തന്‍റെ വില 1 കോടി രൂപയാണ്.

ബിഎംഡബ്ലിയു എക്സ്5
ആഡംബര ക്രോസ്സോവറുകളിലെ അതികായനാണ് ബിഎംഡബ്ലിയു എക്സ്5. 4.4 ലിറ്റര്‍ എന്‍ജിനോട് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഘടിപ്പിച്ചിരിക്കുന്നു.

ബിഎംഡബ്ലിയു എക്സ്5
80 ലക്ഷം രൂപയാണ് ഈ ക്രോസ്സോവറിന് വില

ഉദയനിധി സ്റ്റാലിന്‍ കടത്തിയ ആഡംബരങ്ങള്‍
അലക്സ് എന്ന ആബി ജോണ്‍ 2000 റവന്യൂ ഇന്‍റലിജന്‍സിന്‍റെ വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന കള്ളക്കടത്തുകാരനാണ്. ഇയാള്‍ 2011ല്‍ ഹൈദരബാദ് എയര്‍പോര്‍ട്ടില്‍ വെച്ച് പിടിയിലായി.

ഉദയനിധി സ്റ്റാലിന്‍ കടത്തിയ ആഡംബരങ്ങള്‍
ഉദയനിധി ഒരു ആഡംബര കാര്‍ അലക്സില്‍ നിന്ന് വാങ്ങിയത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ അന്വേഷകരുടെ പക്കലുണ്ട്.

ഉദയനിധി സ്റ്റാലിന്‍ കടത്തിയ ആഡംബരങ്ങള്‍
ഉദയനിധിയുടെ കാര്‍ പരിശോധിക്കുവാനും അതിന്‍റെ രേഖകള്‍ പിടിച്ചെടുക്കുവാനുമായിട്ടാണ് റെയ്‍ഡ് പ്രധാനമായും സംഘടിപ്പിച്ചത്.

ഉദയനിധി സ്റ്റാലിന്‍ കടത്തിയ ആഡംബരങ്ങള്‍
സിബിഐ കേസ് ഇത്തിരി പഴക്കമുള്ളതാണ്. ഇപ്പോഴത്തെ നീക്കം രണ്ട് തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. യുപിഎക്കുള്ള പിന്തുണ പിന്‍വലിച്ചതിന്‍റെ പ്രതികാരമെന്ന നിലയ്ക്കും കേന്ദ്രത്തിന്‍റെ പിന്തുണ നഷ്ടപ്പെട്ട തക്കത്തിന് സിബിഐ നടപടിക്ക് മുതിര്‍ന്നു എന്ന രീതിയിലും.

ഉദയനിധി സ്റ്റാലിന്‍ കടത്തിയ ആഡംബരങ്ങള്‍
'പഴയ' കേസ് കുത്തിപ്പൊക്കി എന്നാണ് ഉദയനിധി അനുകൂലികളുടെ വാദം. ഈയിടെയായി കാണപ്പെടുന്ന ഒരു ട്രെന്‍ഡാണിത്. സൂര്യനെല്ലി കേസില്‍ രാജ്യസഭാധ്യക്ഷന്‍ കുര്യന്‍റേത് 'പഴയ' ബലാല്‍സംഗമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതുപോലെ ഒന്ന്!


Click it and Unblock the Notifications








