ഉഡുപ്പി എംഎല്‍എ വാങ്ങിയ ആറ് കോടിയുടെ ആഡംബര കാര്‍ ചര്‍ച്ചയാവുന്നു

By Santheep

ആപേക്ഷികസമത്വം നിലനില്‍ക്കുന്ന സമൂഹമാണ് താന്‍ സ്വപ്‌നം കാണുന്ന കിനാശ്ശേരി എന്ന് ഉഡുപ്പി എംഎല്‍എ പ്രമോദ് മധ്വാരാജ് ഫേസ്ബുക്ക് പ്രൊഫൈലില്‍ കുറിച്ചിട്ടുണ്ട്. വന്‍ പണക്കാരും കൊടിയ ദാരിദ്ര്യമുള്ളവരും ഇല്ലാതിരിക്കാന്‍ സഹായിക്കുന്ന സ്ഥാപനങ്ങള്‍ നമുക്ക് വേണമെന്നും അദ്ദേഹം ഉറക്കെ പ്രഖ്യാപിക്കുന്നു. ഈ പോസ്റ്റ് 2013ലെ ഏപ്രില്‍ മാസത്തിലാണ് പ്രമോദ് പോസ്റ്റിയത്. കാലം കാവേരിപ്പുഴയിലൂടെ കുറെയധികം വെള്ളം ഒഴുക്കിക്കൊണ്ടു പോയി. ഇപ്പോള്‍ ഉഡുപ്പി എംഎല്‍എ ഒരു റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിന് ഉടമയാണ്.

ഇക്കഴിഞ്ഞ ദിവസമാണ് പ്രമോദ് മധ്വാരാജിന് റോള്‍സ് റോയ്‌സ് കാര്‍ ഡെലിവറി ചെയ്തു കിട്ടിയത്. കൂടുതല്‍ വിവരങ്ങളറിയാം താഴെ.

ഉഡുപ്പി എംഎല്‍എ വാങ്ങിയ ആറ് കോടിയുടെ കാര്‍

ഉഡുപ്പിയിലെ ആദ്യത്തെ റോള്‍സ് റോയ്‌സ് കാറാണിതെന്ന് വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നു. എംഎല്‍എ പ്രമോദും അദ്ദേഹത്തിന്റെ അനുയായികളും ഈ കാറിനെ കുറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഉഡുപ്പി എംഎല്‍എ വാങ്ങിയ ആറ് കോടിയുടെ കാര്‍

5.8 കോടി രൂപയാണ് ഈ കാറിനുവേണ്ടി പ്രമോദ് മധ്വാരാജ് ചെലവിട്ടത്. ഇതില്‍ 2.89 കോടി രൂപ ഇറക്കുമതിച്ചുങ്കമാണ്.

ഉഡുപ്പി എംഎല്‍എ വാങ്ങിയ ആറ് കോടിയുടെ കാര്‍

മഹാധ്വാജ് പണിത പുതിയ വീടിനു ചേരുന്ന ഒരു കാറായിരുന്നു അദ്ദേഹത്തിന്റെ അണികള്‍ സ്വപ്‌നം കണ്ടത്. അണികള്‍ക്കു വേണ്ടി മഹാധ്വാജ് തന്നെ കാര്‍ കണ്ടെത്തുകയും വാങ്ങുകയും ചെയ്തു.

ഉഡുപ്പി എംഎല്‍എ വാങ്ങിയ ആറ് കോടിയുടെ കാര്‍

മുബൈയില്‍ നിന്നാണ് കാര്‍ വാങ്ങിയത്. ജൂണ്‍ 11ന് മഹാധ്വാജിനെത്തേടി കാറെത്തി. വിട്ടില്‍ കൊണ്ടുചെന്ന് ഡെലിവറി ചെയ്യുകയായിരുന്നു റോള്‍സ് റോയ്‌സ് അധികൃതര്‍.

ഉഡുപ്പി എംഎല്‍എ വാങ്ങിയ ആറ് കോടിയുടെ കാര്‍

ഗോസ്റ്റിന്റെ രണ്ട് പതിപ്പുകളാണ് ഇന്ത്യയില്‍ റോള്‍സ് റോയ്‌സ് വില്‍ക്കുന്നത്. ഒന്ന് സ്റ്റാന്‍ഡേഡ് മോഡലും മറ്റൊന്ന് എക്‌സ്റ്റന്‍ഡഡ് വീല്‍ബേസ് മോഡലും. ഇതില്‍ സ്റ്റാന്‍ഡേഡ് മോഡലാണ് പ്രമോദ് വാങ്ങിയിട്ടുള്ളത്.

ഉഡുപ്പി എംഎല്‍എ വാങ്ങിയ ആറ് കോടിയുടെ കാര്‍

പ്രചാരണപരിപാടികള്‍ക്കായും മറ്റും കേന്ദ്രനേതാക്കള്‍ വരുമ്പോള്‍ തന്റെ വണ്ടിയില്‍ തന്നെ കയറണം എന്ന് പ്രമോദിന് നിര്‍ബന്ധമുണ്ട്. തീരപ്രദേശമാകയാല്‍ കേന്ദ്രനേതാക്കള്‍ പലരും മുക്കുവക്കുടിലില്‍ നിന്ന് ഭക്ഷണം കഴിക്കാനായി ഇടയ്ക്കിടെ എത്താറുണ്ട്. ഇവര്‍ക്ക് ഇനി പ്രമോദിന്റെ റോള്‍സ് റോയ്‌സില്‍ സഞ്ചരിക്കാം.

More from DriveSpark

Article Published On: Friday, June 12, 2015, 13:51 [IST]
English summary
Uduppi MLA Pramod Madhwaraj Bought a Rolls Royce Ghost.
കൂടുതല്‍... #celebrity car #rolls royce
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X