ലൈസൻസില്ലാതെയും വണ്ടിയോടിക്കാമത്രെ! ആപ്പ് ഒരു ആപാകുമോ?
ഡ്രൈവിംഗ് ലൈസൻസ് എടുക്കാതിരിക്കൽ മിക്കവർക്കും സംഭവിക്കുന്ന മറവിയാണിത്. പോലീസിന്റെ കൈയിൽപെടുകയാണെങ്കിൽ പിഴഅടക്കേണ്ടതായും വരും. മറന്നുവെന്ന് പറഞ്ഞാലൊന്നും അവിടെ രക്ഷയില്ല പിഴ കൊടുത്തേ അടങ്ങൂ. ഇതിന് പരിഹാരമെന്നോണം യുകെ ഒരു ആപ്പ് വികസിപ്പിച്ചിരിക്കുകയാണ്.
നിങ്ങൾക്കറിയില്ലെന്ന് ഉറപ്പുള്ള വാഹനലോകത്തെ ചില വസ്തുതകൾ
കൈയിൽ ലൈസൻസ് ഇല്ലെങ്കിലും കുഴപ്പമില്ല ആപ്പ് കാണിച്ചാൽ മതി രക്ഷപ്പെടാൻ. എന്തോക്കെ തരത്തിലുള്ള ആപ്പുകളാണ് നിലവിലുള്ളത്. ഇത്തരത്തിലുള്ള ആപ്പ് എന്നാണാവോ ഇന്ത്യയിലേക്ക്?

സ്മാർട് ഫോണിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ലൈസൻസ് വേർഷനെ വികസിപ്പിക്കുകയാണ് യുകെ ഗവേഷകർ.

യുകെ ഡ്രൈവർ ആന്റ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസിയുടെ (ഡിവിഎൽഎ) ചീഫ് എക്സിക്യൂട്ടീവായ ഒലിവർ മോർലെ ഫോണിലുള്ള ഇതിന്റെയൊരു മാതൃക പ്രകാശനം ചെയ്തു.

നിലവിലുള്ള ലൈസൻസുകളേക്കാൾ എന്തുകൊണ്ടും ഇതുത്തമമാണെന്നും ഓരോ വ്യക്തിയുടേയും സുരക്ഷയാണ് ഞങ്ങൾക്ക് പ്രധാനമെന്നും ഡിവിഎൽഎ ചീഫ് എക്സിക്യൂട്ടീവ് മോർലെ വ്യക്തമാക്കി.

എന്നാൽ എപ്പോഴാണിത് നിലവിൽ വരികയെന്നതൊന്നും ഏജൻസി പുറത്ത് വിട്ടിട്ടില്ല.

ഡ്രൈവിംഗ് ലൈസൻസ് മാത്രമല്ല ഇതേതരത്തിൽ പാസ്പോർടിനും രൂപംനൽകാനുള്ള പദ്ധതിയിലാണ് ഏജൻസി.

ഇന്ത്യ വിടുകയാണോ?എന്നാൽ ഡ്രൈവിംഗ് ലൈസൻസും കൂടെ കരുതിക്കോള്ളൂ

ഡ്രൈവിംഗ് ആവേശകരമാക്കാൻ മൊബൈൽ ആപ്പുകൾ


Click it and Unblock the Notifications








