ടൈറ്റാനിക്കിൻ്റെ പഴക്കമുള്ള ഇലക്ട്രിക് കാർ കണ്ടിട്ടുണ്ടോ, ലേലത്തുക എത്രയാണെന്ന് അറിയാമോ

ഇലക്ട്രിക് വാഹനങ്ങൾ പുതിയ കാലത്തിൻ്റെ കണ്ടുപിടിത്തങ്ങളാണ് എന്ന് വിശ്വസിക്കുന്നിടത്ത് 1913 മോഡൽ വാഹനം കണ്ടാൽ നിങ്ങൾ എന്തു പറയും. അൾട്രാ വിൻ്റേജ് ഓൾ-ഇലക്‌ട്രിക് 1913 വേവർലി മോഡൽ ഇവിയെ കുറിച്ച് നമ്മൾക്കൊന്ന് പരിശോധിച്ചാലോ. ടൈറ്റാനിക്കിൻ്റെ അത്രയും പഴക്കമുണ്ടെങ്കിലും, നേരെമറിച്ച്, ഈ വർഷം ഓഗസ്റ്റിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ലേലത്തിൽ ഇത് ഇപ്പോഴും ഡ്രൈവ് ചെയ്യാവുന്നതായ രീതിയിലാണ്.

വേവർലി മോഡൽ 93 EV യുണൈറ്റഡ് സ്റ്റേറ്റ്സിലെ മെക്കം ലേലത്തിൽ വെച്ചിട്ടുണ്ട്, അതിൻ്റെ ലേലമോ പ്രതീക്ഷിച്ച വിലയോ ഇതുവരെ പരാമർശിച്ചിട്ടില്ലെങ്കിലും ഇപ്പോഴും ഈ വാഹനം മികച്ച രീതിയിൽ തന്നെ തുടരുന്നതാണ്. മോഡൽ 93 ക്രമേണ 120 വോൾട്ട് ഔട്ട്‌ലെറ്റിലേക്ക് പ്ലഗ് ചെയ്യാൻ അനുവദിക്കുന്ന ഒരു ഓൺബോർഡ് ബാറ്ററി ചാർജർ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നത്. ലേല ലിസ്റ്റിംഗ് പ്രകാരം നിരവധി ഇലക്ട്രിക്കൽ, മെക്കാനിക്കൽ സംവിധാനങ്ങൾ മാറ്റി സ്ഥാപിക്കുകയോ പുനഃസ്ഥാപിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ അതിൻ്റെ ഷോറൂം കണ്ടീഷനിൽ അല്ലെങ്കിലും മോഡൽ 93 ഇപ്പോഴും 130 കിലോമീറ്ററിനും 160 കിലോമീറ്ററിനും ഇടയിൽ എവിടെയും ദൂരം പോകാൻ പ്രാപ്തമാണ്.

വാഹനത്തിൻ്റെ മിക്ക ഭാഗങ്ങളിലും,ഇലക്ട്രിക് വാഹനങ്ങൾ അതിൻ്റെ പഴമ ഇപ്പോഴും നിലനിർത്തുന്നു, കൂടാതെ ഇലക്ട്രിക് ഹെഡ് ലൈറ്റുകൾ ലഭിക്കുന്ന വണ്ടി പോലെയുള്ള ബോഡി, നീക്കം ചെയ്യാവുന്ന ടോപ്പ്, ലീഫ് സ്പ്രിംഗ് സസ്പെൻഷൻ എന്നിവയൊക്കെയാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. രണ്ട് സീറ്റുകളുള്ള സോഫ പോലെയുളള സജ്ജീകരണവും പിൻവലിക്കാവുന്ന സൈഡ് വിൻഡോകളും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഉപയോഗിച്ച് മോഡൽ സജ്ജീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ വിന്റേജ് കാറുകളോടുള്ള പ്രേമം രാജാക്കൻമാരുടെ കാലം തൊട്ടേയുളളതാണ്. വിന്റേജ് കാറുകൾ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള എണ്ണമറ്റ വണ്ടിപ്രാന്തൻമാർ തയ്യാറാകുന്നത് കൊണ്ടാണ് ഇപ്പോഴും പഴമയോട് കൂടി നിലനിൽക്കുന്നത് എന്ന് വേണം പറയാൻ. വിൻ്റേജ് വാഹനങ്ങളോടുളള കമ്പം കേവലം അവയുടെ ഡിസൈനിലും എഞ്ചിനീയറിങ്ങിലും ഒതുങ്ങുന്നതല്ല.ഈ വാഹനങ്ങളെല്ലാം ഒരു കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്.

ഒരു വിൻ്റേജ് വാഹനം പരിപാലിക്കുക എന്നത് ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതാണ്. ഒറിജിനൽ പാർട്സും വിദഗ്ധ മെക്കാനിക്കുകളെ ലഭിക്കാത്തതാണ് പ്രധാന പ്രശ്നം.അടുത്തിടെ വിന്റേജ് കാറുകൾക്ക് പ്രത്യേക നിർവചനം സ്ഥാപിക്കാൻ ഇന്ത്യൻ സർക്കാർ നിർദ്ദേശിച്ചിരുന്നു, അവയെ സ്ക്രാപ്പേജ് പോളിസികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇവയെല്ലാം വിൻ്റേജ് വാഹനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന പ്രക്രിയ തന്നെയാണ്.

വിന്റേജ് കാറുകൾക്ക് ഉയർന്ന വില വരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എന്ന് പറയുന്നത് വാഹനം വളരെ അപൂർവമായത് കൊണ്ടാണ്. വജ്രങ്ങൾക്ക് അവയുടെ ദൗർലഭ്യം കാരണം ഉയർന്ന മൂല്യമുണ്ട്; വിന്റേജ് കാറുകൾക്കും ഇതേ നിയമം ബാധകമാണ്. ഈ ഓട്ടോമൊബൈലുകൾ കണ്ടെത്താൻ പ്രയാസമാണ്, പ്രത്യേകിച്ച് നല്ല അവസ്ഥയിലുള്ളവയാണ്. അതിനാൽ, ഈ വാഹനങ്ങളുടെ അപൂർവത അവയുടെ വില ഗണ്യമായി വർദ്ധിപ്പിക്കുന്നു.

വിന്റേജ് കാറുകൾക്ക് അവയുടെ പഴയ മനോഹാരിത നിലനിർത്താൻ ഗണ്യമായ അളവിലുള്ള റീസ്റ്റോറേഷനും വർക്കും ആവശ്യമാണ്. ആവശ്യമായ മെറ്റീരിയലുകൾ, ഭാഗങ്ങൾ, വിദഗ്ധ തൊഴിലാളികൾ എന്നിവ ലഭിക്കാൻ ബുദ്ധിമുട്ടാണ് എന്നതിനാൽ ഈ വർക്കിന് കനത്ത റേറ്റാണ്. അതിനാൽ, വിന്റേജ് കാറുകൾക്ക് ഇപ്പോഴത്തെ മോഡേൺ വാഹനങ്ങളേക്കാൾ വില കൂടുന്നതിന്റെ മറ്റൊരു കാരണമാണിത്. വിന്റേജ് കാറുകളുമായി ബന്ധപ്പെട്ട ചരിത്രപരമായ മൂല്യവും അവയുടെ ഉയർന്ന വിലയ്ക്ക് കാരണമാകുന്നുണ്ട്.

ഒരു വിന്റേജ് കാർ പരിപാലിക്കുന്നത് ചെലവേറിയ കാര്യമാണ്. ഈ ഓട്ടോമൊബൈലുകൾക്ക് പ്രത്യേക ഓയിലുകളും പാർട്സുകളും അവയുടെ അറ്റകുറ്റപ്പണിയിൽ മിടുക്കരായ മെക്കാനിക്കുകളും ആവശ്യമാണ്. പലപ്പോഴും, പാർട്സുകൾ കസ്റ്റമൈസ് ചെയ്ത് നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യേണ്ടതുണ്ട്, ഇത് ചെലവ് വർദ്ധിപ്പിക്കും. അങ്ങനെ, ഒരു വിന്റേജ് കാർ സ്വന്തമാക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള മൊത്തത്തിലുള്ള ചെലവ് മറ്റ് വാഹനങ്ങളെക്കാൾ കൂടുതലാണ്.

More from DriveSpark

Article Published On: Sunday, June 23, 2024, 18:00 [IST]
English summary
Ultra vintage all electric 1913 waverly model 93 ev for auction details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X