അതാകും എന്റെ ആദ്യ EV; വാങ്ങാന്‍ പോകുന്ന ഇലക്ട്രിക് ബൈക്ക് വെളിപ്പെടുത്തി ദുല്‍ഖര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനും ഇന്ന് പാന്‍ ഇന്ത്യ ലെവലില്‍ തിളങ്ങി നില്‍ക്കുന്ന യുവതാരവുമായ ദുല്‍ഖര്‍ സല്‍മാന്‍ ബാപ്പയെ പോലെ തന്നെ തികഞ്ഞ ഒരു വാഹന പ്രേമിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. താരത്തിന്റെ ഗാരേജില്‍ നിരവധി ആഡംബര, സ്പോര്‍ട്സ് കാറുകളും എസ്‌യുവി കളുമുണ്ട്. ഇപ്പോള്‍ താന്‍ വാങ്ങാന്‍ പോകുന്ന ആദ്യ ഇലക്ട്രിക് വാഹനം ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഡിക്യു.

ആദ്യ EV; വാങ്ങാന്‍ പോകുന്ന ഇലക്ട്രിക് ബൈക്ക് വെളിപ്പെടുത്തി ദുല്‍ഖര്‍

അടുത്തിടെ താരം തന്റെ ഗാരേജില്‍ ഉള്ള ചില കാറുകള്‍ ആരാധകര്‍ക്കും വണ്ടിപ്രാന്തന്‍മാര്‍ക്കുമായി കാണിച്ചിരുന്നു. ദുല്‍ഖര്‍ തന്നെയായിരുന്നു വാഹനത്തെ കുറിച്ച് വിശദീകരണം നല്‍കിയിരുന്നത്.

ആദ്യ EV; വാങ്ങാന്‍ പോകുന്ന ഇലക്ട്രിക് ബൈക്ക് വെളിപ്പെടുത്തി ദുല്‍ഖര്‍

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഭാവിയുടെ ഇന്ധനം വൈദ്യുതിയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ കുറച്ച് കാലങ്ങളായി നിരവധി പുതിയ കമ്പനികള്‍ ഇലക്ട്രിക് വാഹന രംഗത്തെത്തിയത് നാം കണ്ടു. അതില്‍ ഒരാളാണ് അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്. അള്‍ട്രാവയലറ്റിന്റെ F77 ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്ക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ആദ്യ EV; വാങ്ങാന്‍ പോകുന്ന ഇലക്ട്രിക് ബൈക്ക് വെളിപ്പെടുത്തി ദുല്‍ഖര്‍

ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയിലൂടെ താന്‍ അള്‍ട്രാവയലറ്റ് F77 ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്കിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഇത് തന്റെ ആദ്യത്തെ ഇവിയായിരിക്കുമെന്നും വെളിപ്പെടുത്തിയത്. താരം തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ വിവരം പങ്കുവെച്ചത്.

ആദ്യ EV; വാങ്ങാന്‍ പോകുന്ന ഇലക്ട്രിക് ബൈക്ക് വെളിപ്പെടുത്തി ദുല്‍ഖര്‍

ദുല്‍ഖറിന് ഒരു ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ലഭിക്കുമെന്നാണ് വീഡിയോയിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. വര്‍ഷങ്ങളായി താന്‍ അള്‍ട്രാവയലറ്റ് ബ്രാന്‍ഡുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് താരം തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പരാമര്‍ശിക്കുന്നു.

ടിവിഎസ് പിന്തുണക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പ് ആണ് അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്. ഇതുവരെ നമ്മുടെ റോഡുകളില്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ F77 ഇലക്ട്രിക് ബൈക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പിനായി ദുല്‍ഖര്‍ കാത്തിരിക്കുകയാണ്. F77 പൂര്‍ണ്ണമായും ഒരു ഇന്ത്യന്‍ ബ്രാന്‍ഡോ കമ്പനിയോ നിര്‍മ്മിച്ചതാണ്. ഡിസൈനും ടെക്‌നോളജിയുമാണ് ദുല്‍ഖറിനെ അള്‍ട്രാവയലറ്റ് ബ്രാന്‍ഡിലേക്ക് ആകര്‍ഷിച്ച ഘടകങ്ങളില്‍ ചിലത്.

ആദ്യ EV; വാങ്ങാന്‍ പോകുന്ന ഇലക്ട്രിക് ബൈക്ക് വെളിപ്പെടുത്തി ദുല്‍ഖര്‍

അള്‍ട്രാവയലറ്റ് 3 വര്‍ഷത്തിലേറെയായി മോട്ടോര്‍സൈക്കിളുകളില്‍ പരീക്ഷണങ്ങള്‍ നടത്തി വരികയാണ്.

മോട്ടോര്‍സൈക്കിളിന്റെ രേഖാചിത്രങ്ങളും പ്രോട്ടോടൈപ്പുകളും വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലോഞ്ച് കഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങുന്ന ഏറ്റവും അഗ്രസീവ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളായി F77 മാറും. F77 മോട്ടോര്‍സൈക്കിളിന്റെ പ്രൊഡക്ഷന്‍ സ്‌പെക്ക് ബാറ്ററി പാക്ക് ബ്രാന്‍ഡ് അടുത്തിടെ പുറത്തിറക്കി.

ആദ്യ EV; വാങ്ങാന്‍ പോകുന്ന ഇലക്ട്രിക് ബൈക്ക് വെളിപ്പെടുത്തി ദുല്‍ഖര്‍

നവംബര്‍ 24-നാണ് മോട്ടോര്‍സൈക്കിള്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നത്. ബൈക്കിനുള്ള ബുക്കിംഗ് ഒക്ടോബര്‍ 23-ന് ആരംഭിക്കും. 2019-ലെ പ്രോട്ടോടൈപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍, ചേസിസ് പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ബാറ്ററി പായ്ക്ക് ഫ്രെയിമിന് താഴെയായി നല്‍കിയിരിക്കുന്നു. ബാറ്ററി ഇപ്പോള്‍ നീക്കം ചെയ്യാനാവില്ല.

ആദ്യ EV; വാങ്ങാന്‍ പോകുന്ന ഇലക്ട്രിക് ബൈക്ക് വെളിപ്പെടുത്തി ദുല്‍ഖര്‍

പാസ്സീവ് എയര്‍ കൂളിംഗ് ഉപയോഗിച്ച് ഹീറ്റ് മാനേജ്‌മെന്റില്‍ നിര്‍മ്മാതാവ് ഫലപ്രദമായി പ്രവര്‍ത്തിച്ചതായി പറയപ്പെടുന്നു. അള്‍ട്രാവയലറ്റ് നോണ്‍-റീമൂവബിള്‍ ബാറ്ററികളിലേക്ക് മാറിയതിന്റെ പ്രധാന കാരണം റേഞ്ച് മെച്ചപ്പെടുത്തുക എന്നതായിരുന്നു.

ആദ്യ EV; വാങ്ങാന്‍ പോകുന്ന ഇലക്ട്രിക് ബൈക്ക് വെളിപ്പെടുത്തി ദുല്‍ഖര്‍

അലൂമിനിയം കെയ്സില്‍ 21,700 ലിഥിയം-അയണ്‍ സെല്ലുകളുണ്ട്. ഇത് F77-ന്റെ ടോപ്പ് വേരിയന്റില്‍ 10.5 kWh ഉപയോഗിക്കാവുന്ന ശേഷിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. പരീക്ഷണത്തിന് ശേഷം ഇന്ത്യന്‍ ഡ്രൈവിംഗ് സൈക്കിള്‍ (ഐഡിസി) പ്രകാരം അള്‍ട്രാവയലറ്റ് എഫ് 77 ന് ഇപ്പോള്‍ 307 കിലോമീറ്റര്‍ റേഞ്ച് ഉണ്ട്. ഒരു റീമൂവബിള്‍ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് അവര്‍ക്ക് നേടാന്‍ കഴിഞ്ഞതിന്റെ ഇരട്ടിയാണ് ഇത്.

ആദ്യ EV; വാങ്ങാന്‍ പോകുന്ന ഇലക്ട്രിക് ബൈക്ക് വെളിപ്പെടുത്തി ദുല്‍ഖര്‍

ഫുള്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ടെയില്‍ ലൈറ്റുകളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായി വലിയ കളര്‍ ടിഎഫ്ടി ഡിസ്പ്ലേ, 3 റൈഡിംഗ് മോഡുകള്‍, കണക്റ്റിവിറ്റി ഫീച്ചറുകളുള്ള ഇന്റഗ്രേറ്റഡ് ഇ-സിം, 9 ആക്സിസ് ഐഎംയു, ഷോക്ക് ആന്‍ഡ് ഇംപാക്ട് സെന്‍സറുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ F77 വാഗ്ദാനം ചെയ്യും.

ആദ്യ EV; വാങ്ങാന്‍ പോകുന്ന ഇലക്ട്രിക് ബൈക്ക് വെളിപ്പെടുത്തി ദുല്‍ഖര്‍

ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ 33.52 bhp പരമാവധി കരുത്തും 90 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമുണ്ട്. 2.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും 7.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇതിന് കഴിയും. മണിക്കൂറില്‍ 147 കിലോമീറ്ററാണ് ഇതിന്റെ ടോപ് സ്പീഡ്. 3-4 ലക്ഷം രൂപക്കിടയിലാണ് അള്‍ട്രാവയലറ്റ് എ77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ വില പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Thursday, October 20, 2022, 10:26 [IST]
English summary
Ultraviolette f77 electric bike going to be actor dulquer salmaans first ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X