ബസും ട്രക്കും ഇലക്ട്രിക് ബൈക്കില്‍ കെട്ടിവലിച്ചാലോ? ഞെട്ടിക്കുന്ന റിസൽട്ട് കാണാം!

ഇലക്ട്രിക് വാഹനങ്ങളുടെ 'കരുത്ത്' തെളിയിക്കുന്ന നിരവധി വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്. ഏഥര്‍ ഇ-സ്‌കൂട്ടര്‍ ഉടമ നെക്‌സോണ്‍ ഇവി തള്ളുന്നതായിരുന്നു ഏറ്റവും അവസാനം കണ്ടത്. ഏവരും അത്ഭുതപ്പെട്ടേക്കാവുന്ന ഒരു സംഗതിയാണ് ഇനി പറയാന്‍ പോകുന്നത്.

ഇതിനോടകം ഏവര്‍ക്കും സുപരിചിതമായ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പാണ് അള്‍ട്രാവയലറ്റ്. മലയാളികളുടെ പ്രിയ സിനിമ താരം ദുല്‍ഖര്‍ സല്‍മാന് നിക്ഷേപമുള്ള ബ്രാന്‍ഡാണിത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അള്‍ട്രാവയലറ്റ് തങ്ങളുടെ കന്നി ഉല്‍പ്പന്നമായ F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തിച്ചത്. ദുല്‍ഖര്‍ അടക്കം ചില സെലിബ്രിറ്റികള്‍ ഈ ബൈക്ക് സ്വന്തമാക്കിയിരുന്നു. മാത്രമല്ല ചന്ദ്രയാന്‍-3 ദൗത്യത്തിന് ആദരമര്‍പ്പിച്ച് ബ്രാന്‍ഡ് പുറത്തിറക്കിയ ബൈക്കിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ചൂടപ്പം പോലെയാണ് വിറ്റുതീര്‍ന്നത്.

youtuber pull bus by ultraviolette

തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഇവികളുടെ ടോര്‍ക്കി സ്വഭാവം പല സാഹചര്യങ്ങളിലും നമുക്ക് സഹായകമാണ്. ഇപ്പോള്‍ അള്‍ട്രാവയലറ്റ് F77 ഒരു ടോര്‍ക്ക് മോണ്‍സ്റ്റര്‍ ആണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണിപ്പോള്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗാവുന്നത്. അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്ക് ഉപയോഗിച്ച് കാര്‍, ട്രക്ക്, ബസ് എന്നിവ കെട്ടിവലിക്കുന്നതാണ് യൂട്യൂബ് വീഡിയോയിലുള്ളത്. ബൈക്ക് വിത്ത് ഗേള്‍ എന്ന യൂട്യൂബ് ചാനലിലാണ് അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്കിന്റെ ശക്തിപ്രകടനം.

കര്‍ണാടകയിലെ ബെംഗളൂരുവില്‍ വെച്ചാണ് യൂട്യൂബര്‍ ഈ ഭാരപ്പെട്ട 'പരീക്ഷണം' നടത്തിയിരിക്കുന്നത്. ഒരു കാറും ട്രക്കും പിന്നെ ഒരു ബസും വലിക്കാന്‍ ഇവിക്ക് എത്ര ബുദ്ധിമുട്ടാണെന്ന് പരിശോധിക്കാനായിരുന്നു യൂട്യുബര്‍ ശ്രമിച്ചത്. ആദ്യം ഒരു ടൊയോട്ട ഇന്നോവ എംപിവിയെയാണ് അള്‍ട്രവയലറ്റ് F77 ഇലക്ട്രിക് ബൈക്കിന്റെ വീലുകള്‍ക്ക് പിന്നില്‍ സ്ഥാപിച്ച മെറ്റലില്‍ കൂട്ടിക്കെട്ടുന്നത്. 1700 കിലോഗ്രാം ഭാരമുള്ള കാര്‍ നല്ലൊരു ടവ് സ്ട്രാപ്പ് ഉപയോഗിച്ചാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

youtuber pull bus by ultraviolette

ഒരു പഴയ എയര്‍സ്ട്രിപ്പിലായിരുന്നു യൂട്യൂബര്‍ ഈ ടെസ്റ്റ് നടത്തുന്നതെന്ന് തോന്നുന്നു. ഏതായാലും വളരെ എളുപ്പത്തില്‍ ഇലക്ട്രിക് ബൈക്ക് ഇന്നോവയെ ട്രാക്കിലൂടെ വലിച്ച് ആദ്യ മിഷന്‍ കംപ്ലീറ്റാക്കി. കാര്‍ വിജയകരമായി വലിച്ച ശേഷം ബൈക്ക് കണ്ടെയ്നര്‍ ട്രക്കിന്റെ ഊഴമായിരുന്നു. ഏകദേശം 6,500 കിലോഗ്രാം ഭാരമുള്ള ട്രക്കിന്റെ ഇഗ്‌നിഷന്‍ ഓഫ് ചെയ്ത് ഡ്രൈവറില്‍ നിന്ന് കീ വാങ്ങിയ ശേഷമാണ് യൂട്യൂബര്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കിയത്.

കാറിന്റെ അത്ര സുഖകരമല്ലെങ്കിലും ട്രക്ക് വലിക്കാന്‍ അള്‍ട്രാവയലറ്റ് ബൈക്കിന് സാധിച്ചു. മൂന്നാമതായി കെട്ടിവലിക്കാന്‍ ഒരുങ്ങിയത് ഏകദേശം 7,500 കിലോഗ്രാം ഭാരമുള്ള ടൂറിസ്റ്റ് ബസ് ആയിരുന്നു. എന്നാല്‍ ഈ ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് മഴ പെയ്തത് ബുദ്ധിമുട്ടുണ്ടാക്കി. നനഞ്ഞ പ്രതലങ്ങള്‍ ഇത്തരം പരിശോധനകള്‍ക്ക് അനുയോജ്യമല്ലെങ്കിലും ബസിനെയും വിജയകരമായി കെട്ടിവലിക്കാന്‍ അള്‍ട്രവയലറ്റ് F77 ഇലക്ട്രിക് ബൈക്കിനായി. ട്രക്കിന്റെ കാര്യത്തിലെന്ന പോലെ തന്നെ ബസിലേക്ക് വരുമ്പോഴും വേഗത കുറയുന്നുണ്ടെന്ന് മാത്രം.

youtuber pull bus by ultraviolette

വീഡിയോ കണ്ടുകൊണ്ടിരിക്കുന്നവര്‍ പരിപാടി കഴിഞ്ഞുവെന്ന് വിചാരിക്കുമെങ്കിലും യൂട്യൂബറായ യുവതി പരിപാടി അവിടെക്കൊണ്ടൊന്നും അവസാനിപ്പിക്കാന്‍ ഒരുക്കമല്ലായിരുന്നു. അവസാനമായി ട്രക്കും ബസും ഒരുമിച്ച് വലിക്കാന്‍ ഇലക്ട്രിക് ബൈക്കിന് സാധിക്കുമോ എന്നായിരുന്ന അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഏതായാലും അവിടെയും 'ടോര്‍ക്ക് മോണ്‍സ്റ്റര്‍' യൂട്യൂബറെ നിരാശപ്പെടുത്തിയില്ല. രണ്ട് വാഹനങ്ങള്‍ ചേര്‍ക്കുമ്പോള്‍ 14,000 കിലോയില്‍ അധികം ഭാരം വരും.

അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം ഇവി മുന്നോട്ട് നീങ്ങാന്‍ തുടങ്ങി. ടോര്‍ക്ക് തല്‍ക്ഷണം ലഭ്യമാകുന്നതിനാലാണ് അള്‍ട്രാവയലറ്റ് ഇവിക്ക് ഇത് സാധ്യമാകുന്നത്. 100 Nm ടോര്‍ക്ക് തല്‍ക്ഷണം ലഭ്യമകുന്നതിനാലാണ് ഇവിക്ക് ഇത് പറ്റുന്നത്. ലിറ്റര്‍ ക്ലാസ് ഐസിഇ എഞ്ചിന്‍ പുറപ്പെടുവിക്കുന്ന അതേ അളവിലുള്ള കണക്കുകളാണിതെന്ന് ഓര്‍ക്കണം.

youtuber pull bus by ultraviolette

ഇത്തരം കാഴ്ചകള്‍ കണ്ട് നിങ്ങളുടെ ഇലക്ട്രിക് ബൈക്കിന്റെയോ സ്‌കൂട്ടറിന്റെയോ ശക്തി പരീക്ഷിക്കാന്‍ നില്‍ക്കരുതെന്ന് ഓര്‍മിപ്പിക്കട്ടെ. കാരണം അത്തരം കാര്യങ്ങള്‍ ചെയ്യുന്നത് മോട്ടോറില്‍ വളരെയധികം പ്രഷര്‍ ചെലുത്തുകയും അത് ഭാവിയില്‍ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതിനാലാണ്. അള്‍ട്രാവയലറ്റിന്റെ ഈ ഒരു ടെസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്. കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Thursday, October 26, 2023, 17:49 [IST]
English summary
Ultraviolette f77 electric bike used to pull car truck and bus here is the result viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X